Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
രണ്ടാം എച്ച്ഐവിയെ ഭയക്കുക

ലോക എയ്ഡ്സ് ദിനമായ ഡിസംബര്‍ 1നോടനുബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികളില്‍ നിന്നും കുട്ടികളിലേയ്ക്ക് രോഗം പടരുന്നത് തടയാന്‍ കഴിയാതെ വൈദ്യശാസ്ത്രം പരാജയപ്പെടുകയാണ്.
ഇന്ത്യയില്‍ 53,000 കുട്ടികള്‍ എച്ച്ഐവി ബാധികരാണെന്നാണാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അമ്മയില്‍ നിന്നും ഗര്‍ഭാവസ്ഥയില്‍ പകര്‍ന്നുകിട്ടിയതാണ് രോഗം.
2009ല്‍ മാത്രം 18,000 കുഞ്ഞുങ്ങള്‍ക്കാണ് അമ്മയില്‍നിന്ന് എച്ച്ഐവി ബാധയുണ്ടായത്. എയ്ഡ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടന എയ്ഡ്സ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എച്ച്ഐവി ബാധിതരായ വെറും പത്തുശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരുന്നതിനെതിരായ സംരക്ഷണം ലഭിക്കുന്നുള്ളൂവെന്നതാണ് വസ്തുത.
തമിഴ്നാട്ടിലാണ് ഏറ്റവുമധികം എച്ച്ഐവി ബാധിച്ച കുഞ്ഞുങ്ങളുള്ളത്(2651 പേര്). തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ് (1269 പേര്).
പ്രതിരോധമരുന്നുമായി പ്രതിപ്രവര്‍ത്തിച്ച് എച്ച്ഐവി വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് കൂടുതല്‍ മാരകമായ രണ്ടാം എച്ച്ഐവി രൂപം കൊണ്ടേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം രണ്ടു പതിറ്റാണ്ടിലേറെയായി മാനവരാശി നടത്തുന്ന പോരാട്ടത്തിന് ഫലം കണ്ടുതുടങ്ങി. പ്രതിവിധിയില്ലാത്ത എയ്ഡ്സ് എന്ന മാരകരോഗത്തിന്റെ വ്യാപനം കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 20 ശതമാനം കുറയ്ക്കാനായിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുള്‍പ്പെടെയുള്ള 56 രാജ്യങ്ങളിലെങ്കിലും എയ്ഡ്സ് പടരുന്നത് വന്‍തോതില്‍ കുറയ്ക്കാനായതായി ഐക്യരാഷ്ട്രസഭാ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് എയ്ഡ്സ് പകുതിയായി കുറഞ്ഞു.
ഈ രോഗം ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്ന ദക്ഷിണാഫ്രിക്കയിലും പുതിയ കേസുകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായി. 2009ല്‍ ഈ രണ്ടു രാജ്യങ്ങളിലുമായി അഞ്ചുലക്ഷം പേര്‍ക്കാണ് പുതുതായി എയ്ഡ്സ് കണ്ടെത്തിയത്.
രോഗം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായതും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലുള്ള സന്നദ്ധതയുമാണ് എയ്ഡ്സിനെ അകറ്റിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
കോടിക്കണക്കിന് ഡോളര്‍ ചെലവിട്ടുള്ള എച്ച്ഐവി പ്രതിരോധ പരിപാടികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകഫലം ഉണ്ടാക്കാനാവുന്നുണ്ടെന്ന് യു.എന്‍.സാക്ഷ്യപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
