Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
'ഫുഡിയാണ് പക്ഷേ...', വണ്ണം കുറയ്ക്കാന്‍ നടി സ്നേഹയുടെ സീക്രട്ട് ഡയറ്റ് പ്ലാന്‍
അമിതവണ്ണം ആരോഗ്യകരമല്ലെന്ന് എല്ലാവര്ക്കും അറിയാം. ചിലര്‍ അത് ഒരു സൗന്ദര്യപ്രശ്നമായാണ് കാണുത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവ സൗന്ദര്യത്തേക്കാള്‍ ഏറെ ഇന്ന് നിരവധി പേര് നേരിടുന്ന സാരമായ ആരോഗ്യപ്രശ്നമാണ്. അമിതവണ്ണം ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങള്‍ നിരവധിയാണ്. വണ്ണം കൂടിയതിന് ശേഷമായിരിക്കും പലരും അതിനുള്ള പ്രതിവിധി എന്താണെന്ന് ആലോചിക്കുക. പിന്നീട് പലതരം ഡയറ്റുകളും വര്‍ക്കൗട്ട് പ്ലാനുകളും പരീക്ഷിക്കും. ചിലര്‍ അതില്‍ വിജയിക്കുകയും ചിലര്‍ പരാജയപ്പെടുകയും ചെയ്യും.

വണ്ണം കുറയ്ക്കുന്നതില്‍ സെലിബ്രിറ്റികള്‍ എന്നും ആളുകള്‍ക്ക് പ്രചോദനമാണ്. സെലിബ്രിറ്റികളുടെ ഡയറ്റ് പ്ലാനുകളും വര്‍ക്കൗട്ട് പ്ലാനുകളും പിന്തുടര്ന്ന് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കായി നടി സ്നേഹയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നെസ്സ് പ്ലാനും എന്തെല്ലാമാണെന്ന് നോക്കാം.
വണ്ണം കുറയ്ക്കാന്‍ സ്നേഹയുടെ സീക്രട്ട്
മുടക്കാത്ത ഫിറ്റ്നസ്സ് ചര്യകളും മികച്ച ഭക്ഷണശീലങ്ങളുമാണ് വണ്ണം കുറയ്ക്കതില് സ്നേഹയ്ക്ക് തുണയായത്. ഫിറ്റ്നസ്സ് ട്രെയിനിംഗുകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് സ്നേഹ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണയാണ് സ്നേഹ വര്‍ക്കൗട്ട് ചെയ്യുന്നത്. അതില്‍ കാര്‍ഡിയോ, യോഗ എന്നിവയാണ് സ്നേഹയ്ക്ക് ഏറ്റവം ഇഷ്ടം. സമയം ഉള്ളതനുസരിച്ചാണ് ഇവ ചെയ്യുക. വര്‍ക്കൗട്ട് ചെയ്യാതിരുന്നാല്‍ താന്‍ ഡള്‍ ആകുമെന്നാണ് സ്നേഹ പറയുന്നത്. മകന് വിഹാന്റെ കാര്യങ്ങളും ജോലിത്തിരക്കുകളും ഉണ്ടെങ്കിലും എല്ലാദിവസവും ഏന്തെങ്കിലും വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് സ്നേഹ പറയുന്നു.
ജിം വീട്ടില്‍ തന്നെ
വീട്ടിലിരുന്നുള്ള വ്യായാമമാണ് സ്നേഹയ്ക്ക് താല്‍പ്പര്യം. കുറച്ച് മാസങ്ങള്‍ മുമ്പാണ് താരം വര്‍ക്കൗട്ട് ആരംഭിച്ചത്. തുടക്കത്തില്‍ കഠിനമായ വ്യായാമരീതികളാണ് ചെയ്തിരുന്നത്. ഗര്‍ഭകാലത്ത് ഉണ്ടായ ശരീരവണ്ണം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ പിന്നീട് ജോലികള്‍ കാരണം വര്‍ക്കൗട്ടിനായി സമയം മാറ്റിവെക്കാന്‍ കഴിയാതെയായി. എങ്കിലും ദിവസവും യോഗ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്ന് സ്നേഹ പറയുന്നു. മനസ്സ് ശാന്തമായിരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം യോഗയാണെന്നാണ് സ്നേഹയുടെ അഭിപ്രായം. യോഗ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഉള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കാമെന്നും സ്നേഹ പറയുന്നു.
വളരെ ലളിതമായ വ്യായാമമുറകളാണ് സ്നേഹ ചെയ്യുന്നത്. സ്ക്വാട്ട്, കൈകളിലെയും പിന്‍ഭാഗത്തെയും വണ്ണം കുറയാനുള്ള വ്യായാമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ബാറ്റ്മിന്റണോ സ്ക്വാഷോ കളിക്കാന്‍ താല്‍പ്പര്യമുളള സ്നേഹ ഏതെങ്കിലും ഒരു കായികയിനം പരിശീലിക്കുന്നത് ശരീരം ഫിറ്റ് ആക്കി വെക്കാനുള്ള മികച്ച മാര്‍ഗ്ഗമാണെന്ന് സമ്മതിക്കുന്നുണ്ട്.
ഫുഡിയാണ്, പക്ഷേ...
ഭക്ഷണത്തോട് ഏറെ താല്‍പ്പര്യമുള്ള, പലതരത്തിലുള്ള ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന ആളാണ് സ്നേഹ. ജീവിതശൈലിയുലെ മാറ്റങ്ങള്‍ കാരണം ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു രീതിയിലുള്ള ഡയറ്റ് പിന്തുടരുക പ്രായോഗികമല്ലെന്നാണ് സ്നേഹയുടെ അഭിപ്രായം. ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ വിശ്വസിക്കുന്ന ആളാണ് സ്നേഹ. ആഹാരത്തിലെ പൂരിത കൊഴുപ്പുകള്‍ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ധാരാളം പച്ചക്കറികള്‍ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കൃത്യസമയത്ത് ആഹാരം കഴിക്കണം. പ്രായമായവര്‍ മാത്രമല്ല എല്ലാ പ്രായത്തില്‍ ഉള്ളവരും ഇത്തരത്തിലുള്ള മികച്ച ഭക്ഷണശീലങ്ങള്‍ പിന്തുടരണം. മികച്ച ഡയറ്റ് ദിവസം മുഴുവന്‍ ഒരാളെ എനര്‍ജറ്റിക് ആക്കും. വെറുംവയറ്റിലാണ് താന്‍ വര്‍ക്കൗട്ട് ചെയ്യാറുള്ളതെന്നും അത് തനിക്ക് ഫലപ്രദമായെന്നും സ്നേഹ പറയുന്നു.
നേരത്തേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്ന സ്വഭാവക്കാരിയല്ല സ്നേഹ. ജീവിതത്തില്‍ ഓരോ കാര്യങ്ങളും സംഭവിക്കുന്ന മുറയ്ക്ക് അവയെ അഭിമുഖീകരിക്കുന്നതാണ് തന്റെ രീതിയെന്ന് പ്രിയതാരം പറയുന്നു. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വര്‍ക്കൗട്ട് ആരംഭിച്ച് ആരോഗ്യകരമായ, പോസിറ്റീവ് ആയ ജീവിതശൈലി ആരംഭിക്കുക എന്നതാണ് യുവാക്കള്‍ക്ക് സ്്നേഹയുടെ ഉപദേശം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

