Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
വിട്ടുമാറാത്ത നടുവേദന, പേശി വേദന: ഇവ രണ്ടും ഒരുമിച്ച് കുറയ്ക്കാന്‍ ഈ യോഗ, വിദഗ്ധര്‍ പറയുന്നത്
യോഗ എന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളില്‍ നല്ലൊരുശതമാനം ആളുകള്‍ക്കും പരിഹാരം കാണുന്നതിന് യോഗ സഹായിക്കും എന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. ഇന്നത്തെ കാലത്തെ ജീവിത ശൈലിയുടെ ഭാഗമായി പലപ്പോഴും പലരിലും കാണപ്പെടുന്ന ഒന്നാണ് നടുവേദനയും പേശിവേദനയും എല്ലാം.
എപ്രകാരം ഈ പ്രശ്നങ്ങളെ പരിഹരിക്കാം എന്ന് യോഗരംഗത്തെ വിദഗ്ധര്‍ പറയുന്നു. അതിന് നിങ്ങളെ സഹായിക്കുന്ന ചില ആസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് മനസ്സിലാക്കി കൃത്യമായി അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അഞ്ച് ലളിതമായ വ്യായാമങ്ങളാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആധുനിക ജീവിത ശൈലിക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള വ്യായാമങ്ങളാണ് നിങ്ങളെ സഹായിക്കുന്നത്.

മാര്‍ജാര്യാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാക്കുന്ന ഒന്നാണ് മാര്‍ജാര്യാസനം. ഇത് നിങ്ങളുടെ നട്ടെല്ലിന് വഴക്കം നല്‍കുന്നതിനും അതോടൊപ്പം തന്നെ നട്ടെല്ലിന്റെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശ്വാസമെടുക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മാര്‍ജാര്യാസനം ചെയ്യാവുന്നതാണ്. അതിന് വേണ്ടി കൈകാല്‍ മുട്ടുകള്‍ നിലത്ത് കുത്തി കമിഴ്ന്ന് ഇരിക്കുക. പിന്നീട് നടുവ് നിവര്‍ത്തി തലപതുക്കെ ഉയര്‍ത്തി ശ്വാസമെടുക്കുക. പിന്നീട് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നടു വളച്ച് താടി നെഞ്ചിലേക്ക് അമര്‍ത്തി പതുക്കെ ഉള്ളിലേക്ക് വളയുക. ഇത് 8-10 തവണ സാവധാനം ആവര്‍ത്തിക്കാവുന്നതാണ്.
അപാനാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അപാനാസനം വളരെയധികം സഹായിക്കുന്നതാണ്. ഇത് നട്ടെല്ലിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആയാസം കുറയ്ക്കുന്നതിനും പേശികള്‍ക്ക് കരുത്ത് പകരുന്നതിനും അപാനാസനം സഹായിക്കുന്നു. അതിന് വേണ്ടി ആദ്യം മലര്‍ന്ന് രിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് വെക്കുക. ഒരു കാല്‍മുട്ട് നെഞ്ചിലേക്ക് കൊണ്ടുവന്ന് 15-20 സെക്കന്റ് നേരം കൈകള്‍കൊണ്ട് താങ്ങി വെക്കേണ്ടതാണ്. അതിന് ശേഷം ഇത് ആവര്‍ത്തിക്കണം. ജോലിക്ക് ശേഷമുള്ള നടുവേദനയ്ക്ക് ഇത് നല്ലതാണ് എന്ന് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ബാലാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ബാലാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിനായി കാല്‍മുട്ടുകള്‍ മടക്കി കുതികാലില്‍ ഇരിക്കുക. അതിന് ശേഷം ഇത് നെഞ്ചിന്റെ ഭാഗം നിലത്തേക്ക് താഴ്ത്തി കൈകള്‍ മുന്നോട്ട് നീട്ടുക. പതുക്കെ നെറ്റി നിലത്ത് മുട്ടിച്ച് ശ്വാസം പുറത്തേക്ക് വിടുക. പിന്നീട് 20-30 സെക്കന്റ് ഈ അവസ്ഥയില്‍ തുടരുക. ഇത് നട്ടെല്ല്, തോളുകള്‍, ഇടുപ്പ് എന്നിവിടങ്ങളിലെ അതികഠിനമായ വേദന കുറയ്ക്കുന്നു. കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മത്സ്യേന്ദ്രാസനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മത്സ്യേന്ദ്രാസനം വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിന്റേയും അതുപോലെ തന്നെ പേശികളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിന് വേണ്ടി നിലത്തോ അല്ലെങ്കില്‍ കസേരയിലോ നിവര്‍ന്നിരിക്കണം. പിന്നീട് ഇടുപ്പ് ഭാഗം നേരെ നിര്‍ത്തി ശരീരത്തിന്റെ ഒരു ഭാഗം മാത്രം ഒരു വശത്തേക്ക് പതുക്കേ തിരിക്കണം. ഇത് 15-20 സെക്കന്റ് പിടിച്ച് നിര്‍ത്തണം. അതിന് ശേഷം എതിര്‍വശത്തേക്കും ഇത് ആവര്‍ത്തിക്കേണ്ടതാണ്. ഇത് ശരീരത്തെ കൂടുതല്‍ അയവുള്ളതാക്കി മാറ്റുന്നു.
സേതുബന്ധാസനം
ശരീരത്തിന് കൂടുതല്‍ വഴക്കം നല്കുന്ന ആസനങ്ങളില്‍ ഒന്നാണ് സേതുബന്ധാസനം. ഇത് നിങ്ങളുടെ ഇടുപ്പ്, നടു, പേശികള്‍ എന്നീ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. അത് മാത്രമല്ല ശരീരത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് ഉറപ്പിച്ച് വെക്കുക. പിന്നീട് പേശികള്‍ക്ക് ബലം നല്കി സാവധാനം ഇടുപ്പ് ഉയര്‍ത്തുക. 10-15 സെക്കന്റ് ഇത്തരത്തില്‍ തുടരുക. അതിന് ശേഷം പതുക്കെ താഴ്ത്തുക. ഇത് 8-10 തവണ ആവര്‍ത്തിക്കുക. നടുവേദന തടയാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഏറ്റവും അനുകൂലമായ ആസനമാണ് ഇത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications