Latest Updates
-
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
നിത്യയൗവ്വനം നിലനിര്ത്താന് രണ്ട് ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി കുതിര്ത്ത് ശീലമാക്കാം
ആരോഗ്യകരമായ ശീലം എപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെ ഈസിയാക്കുന്നു. പ്രത്യേകിച്ച് ഭക്ഷണശീലം അല്പം ശ്രദ്ധിച്ചാല് നിങ്ങളുടെ ആരോഗ്യം എപ്പോഴും മറ്റുള്ളവരില് നിന്ന് വേറിട്ട് നില്ക്കുന്നു. ആരോഗ്യകരമായ സ്നാക്സില് ഉള്പ്പെടുത്താവുന്നതാണ് എന്തുകൊണ്ടും ഡ്രൈഫ്രൂട്സ്. ഇത് നല്കുന്ന ആരോഗ്യം ഒരിക്കലും നിസ്സാരമല്ല എന്ന കാര്യവും ഓര്ക്കണം. എപ്പോഴും ഏത് രീതിയില് കഴിച്ചാലും സ്വാദിഷ്ഠമായതാണ് എന്നത് തന്നെയാണ് ഡ്രൈഫ്രൂട്സിന്റെ പ്രത്യേകതയും.
ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള് അതുണ്ടാക്കുന്ന ഗുണങ്ങള് അല്പം കൂടുതല് തന്നെയാണ് ഡ്രൈഫ്രൂട്സില്. എന്നില് ഇതിന്റെ പൂര്ണ ഗുണം മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് അതൊന്ന് കുതിര്ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള് നല്കുന്നു എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. നല്ലതുപോലെ കുതിര്ത്ത് കഴിക്കേണ്ട ചില ഡ്രൈഫ്രൂട്സ് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ബദാം
ആരോഗ്യത്തിന്റെ കാര്യത്തില് എന്തുകൊണ്ടും ബദാം മികച്ച ഗുണങ്ങള് നല്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. ബദാമില് വിറ്റാമിന് ഇ, ആന്റിഓക്സിഡന്റുകള്, അവശ്യ എണ്ണകള് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഏറ്റവും മികച്ച ഡ്രൈഫ്രൂട്സില് ഒന്നാണ് ബദാം എന്നതില് സംശയം വേണ്ട. ഇത് ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ബദാമിന്റെ കൂടുതല് ഗുണങ്ങള് ലഭിക്കുന്നതിന് വേണ്ടി ബദാം അല്പം എടുത്ത് വെള്ളത്തിലിട്ട് കുതിര്ത്ത് തൊലി കളഞ്ഞ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള് നല്കുന്നു.
വാല്നട്ട്സ്
നിങ്ങളെ സ്ഥിരമായി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് വാള്നട്ട്. ഇത് ചുമ, മലബന്ധം, ദഹന പ്രശ്നങ്ങള് എന്നിവയെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല വാള്നട്ടില് ഒമേഗ 3 ഫാറ്റി ആസിഡുകള്, പ്രോട്ടീന്, ധാതുക്കള്, വിറ്റാമിനുകള് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ അളവും ശരീരഭാരം കുറക്കുന്ന കാര്യത്തില് വളരെയധികം സഹായകമാണ്. നിങ്ങള് കഴിക്കുന്ന ദൈനംദിന ഭക്ഷണത്തില് വാള്നട്ട് ഉള്പ്പെടുത്തണം.. അതിന് വേണ്ടി വെള്ളത്തില് കുതിര്ത്ത് കഴിക്കാവുന്നതാണ്. രക്തസമ്മര്ദ്ദം കുറക്കുന്നതിനും സഹായിക്കുന്നു.
ഉണക്കമുന്തിരി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ഉണക്കമുന്തിരി വളരെയധികം സഹായിക്കുന്നു. അനീമിയ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഇത് രക്തം വര്ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ദിനവും അല്പം ഉണക്കമുന്തിരി കുതിര്ത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്നങ്ങള് പൂര്ണമായും ഇല്ലാതാവുന്നു. ഇത് ദഹനാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഫൈബര് ധാരാളം ഉള്ളതിനാല് ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അമിതവണ്ണം പോലുള്ള പ്രശ്നങ്ങളേയും ഇല്ലതാക്കുന്നു.
അത്തിപ്പഴം
അത്തിപ്പഴം സ്ഥിരമാക്കുന്നതും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. മാത്രമല്ല ഇതില് നല്ല കൊഴുപ്പും നല്ല കൊളസ്ട്രോളും ആണ് അടങ്ങിയിരിക്കുന്നത്. ഇതിലൂടെ ആരോഗ്യത്തെ മികച്ചതാക്കാം എന്നതാണ് സത്യം. പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്ന മാര്ഗ്ഗങ്ങള് അത്തിപ്പഴത്തില് ഉണ്ട് എന്നതാണ് സത്യം. ഇവ സ്ഥിരമായി കുതിര്ത്ത് കഴിക്കുന്നത് വഴി നിങ്ങള്ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന് സാധിക്കും. മലവിസര്ജ്ജനവും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് അത്തിപ്പഴം സഹായിക്കുന്നു. അതോടൊപ്പം തന്നെ ഷുഗറിന്റെ അളവ് കുറക്കുന്നതിനും അത്തിപ്പഴം കുതിര്ത്ത് കഴിക്കുന്നത് നല്ലതാണ്.
ഈന്തപ്പഴം
ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. അത്രക്കധികം ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തില് അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ കലവറയാണ് ഈന്തപ്പഴം എന്നതില് സംശയം വേണ്ട. ഇത് കൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും രക്തം വര്ദ്ധിപ്പിക്കുന്നതിനും അനീമിയ പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ് ഈന്തപ്പഴം. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
