Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ഏകപാദ രാജകപോതാസനം: 40 കഴിഞ്ഞവരില്‍ 20-ന്റെ ചുറുചുറുക്കും വഴക്കവും
യോഗ എന്നും ആരോഗ്യത്തിന് പ്രാധാന്യം നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശാരീരിക മാനസിക ആരോഗ്യം തന്നെയാണ് യോഗയിലൂടെ എല്ലാവരും ആഗ്രഹിക്കുന്നതും. വിവിധ തരത്തിലുള്ള യോഗ പോസുകള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ശരീരത്തിന് അനുയോജ്യമായ രീതിയില്‍ ചെയ്യുന്ന യോഗ തന്നെയാണ്. ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ ഉല്ലാസവും ഊര്‍ജ്ജവും തിരിച്ച് പിടിക്കുന്ന ഒന്നാണ് ഏകപാദരാജകപോതാസനം. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.
മത്സ്യകന്യകയുടേത് പോലുള്ള വഴക്കമാണ് ശരീരത്തിന് ഇത് നല്‍കുന്നത്. എന്നാല്‍ എപ്രകാരം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്തൊക്കെയാണ് ഇതിന് വേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം. സ്ഥിരമായി അല്പ സമയം ഏകപാദ രാജകപോതാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഏകപാദ രാജകപോതാസനം എന്ന് നമുക്ക അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. നട്ടെല്ലിന്റെ ഭാഗത്തും വളരെ മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നു. ഈ ആസനം ഹിപ് ഫ്ലെക്സറുകള്‍, പിരിഫോര്‍മിസ്, ഗ്ലൂറ്റിയല്‍ പേശികള്‍ എന്നിവയെ ആഴത്തില്‍ നീട്ടുന്നു. ഇത് ഇടുപ്പിന്റെ വഴക്കവും ചലനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
തുടയുടെ പേശികളെ ശക്തിപ്പെടുത്തുന്നു
എന്ത് തന്നെയായാലും ശരീരത്തിന്റേയും തുടയുടേയും പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഏകപാദ രാജകപോതാസനം. സ്ഥിരമായി ചെയ്യുന്നതിലൂടെ നിങ്ങളുടെ ക്വാഡ്രിസെപ്സ്, ഹാംസ്ട്രിംഗുകള്‍ എന്നിവക്കും ആരോഗ്യം നല്കുന്നു. ഇത് തുടയുടെ പേശികളെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് ഈ യോഗാസനം സഹായിക്കുന്നു.
പുറംഭാഗം ശക്തിപ്പെടുത്തുന്നു
പുറം ഭാഗം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഏകപാദ രാജകപോതാസനം. നെഞ്ചും തോളും ശക്തിപ്പെടുത്തുകയും അത് വഴി പേശികള്‍ക്കും എല്ലിനും ബലം നല്‍കുകയും ചെയ്യുന്നു. ഇടുപ്പിലും പുറം ഭാഗത്തും ഇത് മൂലം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശരീരത്തിന്റെ സമ്മര്‍ദ്ദം കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും അനുകൂല മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു.
മാനസിക ആരോഗ്യം നല്കുന്നു
മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്
ഏകപാദ രാജകപോതാസനം. നിങ്ങളുടെ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്, പിരിമുറുക്കം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ഏകപാദ രാജകപോതാസനം വളരെയധികം മികച്ചതാണ്. ഈ വ്യായാമം ചെയ്യുന്നത് വഴി ഇടുപ്പിലുണ്ടാവുന്ന മാറ്റങ്ങള്‍ ആണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്.
ദഹനം മെച്ചപ്പെടുത്തുന്നു
ശരീരത്തിന് മികച്ച ദഹനത്തിന് നിങ്ങളെ സഹായിക്കുന്നതാണ് ഏകപാദ രാജകപോതാസനം. കാരണം ഇത് ചെയ്യുമ്പോള്‍ വയറ്റിലുണ്ടാവുന്ന കംപ്രഷന്‍ ആണ് വയറിലെ അവയവങ്ങളെ ശക്തിപ്പെടുത്തുന്നതും അതോടൊപ്പം ദഹനം മികച്ചതാക്കുന്നതും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏകപാദ രാജകപോതാസനം ഏറ്റവും ഉത്തമം എന്ന് നമുക്ക് പറയാം.
ശാരീരികോര്ജ്ജത്തിന്
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഏകപാദ രാജകപോതാസനം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. ഇത് ശരീരത്തിലെ ഊര്‍ജ്ജ പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സ്മാര്‍ട്ടാക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ടോക്സിന് പോലുള്ള ദോഷങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ചെയ്യേണ്ടത് എപ്രകാരം?
കാലുനീട്ടിയിരിക്കുക. വലതു കാല് മടക്കി ഉപ്പൂറ്റി മറുകാലിന്റെ തുടയിടുക്കില്‍ വെക്കുക. കാല്‍മുട്ട് നിലത്തു പതിഞ്ഞിരിക്കണം. ശേഷം ഇടതുകാല് പിറകില്‍ നിവര്‍ത്തി വെക്കുന്നതിന് ശ്രമിക്കുക. പിന്നീട് ഇടതുകാല് മുട്ടില്‍ മടക്കി കാല്‍പ്പത്തി ഉയര്‍ത്തി തലയുടെ പിറകിലേക്ക് ചേര്‍ത്ത് നിര്‍ത്തുക. ശ്വാസമെടുത്ത് കൈകള്‍ ഉയര്‍ത്തി കൈപ്പത്തികള്‍ കാലിനോടും തലയോടും ചേര്‍ക്കുക. നെഞ്ച് മുന്നോട്ട് തള്ളിയിരിക്കുന്നു. ഒരു മിനിറ്റിന് ശേഷം ഇത് തന്നെ ഇടത് ഭാഗത്തും ആവര്‍ത്തിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications