Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
നിര്‍ജ്ജലീകരണം ആയുസ്സെടുക്കാതിരിക്കാന് ഈ യോഗാസനങ്ങള്‍
യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. എല്ലാ രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു യോഗ. നിര്‍ജ്ജലീകരണം വരെ പ്രതിരോധിക്കാന്‍ യോഗക്ക് സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ യോഗാസനങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത് എന്ന് നോക്കാം. ദിനവും ചെയ്യേണ്ട ഈ യോഗാസനങ്ങള്‍ പ്രത്യേകിച്ച് ഉഷ്ണകാലത്ത് നിങ്ങളെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
പ്രാണായാമം, ധ്യാനം, ആസനം തുടങ്ങിയ യോഗാസനങ്ങള്‍ അതിരാവിലെ തന്നെ പരിശീലിക്കുന്നത് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എപ്പോഴും അതിരാവിലെ യോഗ ചെയ്യുന്നതാണ് നല്ലത്. ഇത് ശരീരത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. ശരീരത്തിന് നിര്‍ജ്ജലീകരണം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിനവും ഇനി പറയുന്ന യോഗാസനങ്ങള്‍ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

നിര്‍ജ്ജലീകരണത്തെ സ്വാധീനിക്കുന്നത്
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില യോഗാസനങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. പലപ്പോഴും കൂടുതല്‍ ദ്രാവകം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ശരീരത്തിന് ആവശ്യത്തിന് ജലാംശം നിലനിര്‍ത്താന്‍ കഴിയാത്ത ഈ അവസ്ഥയില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. എന്തൊക്കെ യോഗാസനങ്ങളാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.
വാട്ടര്‍ ബലൂണ്‍ പോസ്
വാട്ടര്‍ ബലൂണ്‍ പോസ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ആദ്യം കവിള് രണ്ടും വായു നിറച്ചത് പോലെ വെക്കുക. ശേഷം കൈകള്‍ കൊണ്ട് കവിളുകള്‍ ചെറുതായി അമര്‍ത്തുക. ഇത് പത്ത് സെക്കന്റ് നേരം ചെയ്യുക. മൂന്ന് തവണ ഇത് ആവര്‍ത്തിച്ച് ചെയ്യാവുന്നതാണ്. ദിനവും അല്പ സമയം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ഗുണങ്ങള്‍
ഇത്തരത്തില്‍ വാട്ടര്‍ ബലൂണ്‍ പോസ് ചെയ്യുന്നതിലൂടെ അത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ മുഖത്തേ പേശികളെ ശക്തിപ്പെടുത്തുകയും ചര്‍മ്മത്തെയും ശരീരത്തെയും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്നു.
വാട്ടര്‍ എയര്‍ പഫ് പോസ്
നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് സഹായിക്കുന്നതാണ് വാട്ടര്‍ എയര്‍ പഫ് പോസ്. അത് ചെയ്യുന്നതിന് വേണ്ടി വായില്‍ വെള്ളം നിറച്ച് പത്ത് സെക്കന്റ് നില്‍ക്കണം. ശേഷം വലത് കവിളില്‍ നിന്ന് ഇടത് കവിളിലേക്ക് മാറ്റുക. ഇത്തരത്തില്‍ മൂന്ന് തവണ ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു.

പവനമുക്താസനം
പവനമുക്താസനം ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ശേഷം പതുക്കേ രണ്ട് കൈകള്‍ കൊണ്ടും കാല്‍മുട്ടുകള്‍ വട്ടം ചുറ്റി പിടിക്കുക. അതിന് ശേഷം തലയും നെഞ്ചും പതുക്കെ ഉയര്‍ത്തി മുന്നോട്ട് വരുക. കുറച്ച് സെക്കന്റുകള്‍ക്ക് ശേഷം പതിയേ പൂര്‍വ്വ സ്ഥാനത്തേക്ക് പോവുക. ഇത് ദിനവും ചെയ്യുന്നതിന് ശ്രദ്ധിക്കുക.
ഗുണങ്ങള്‍
പവനമുക്താസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണം കുറക്കുന്നതിന് സഹായിക്കുന്നു. മലബന്ധത്തിനും ദഹനക്കേടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗ്യാസ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതനും സഹായിക്കുന്നു. നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി പവനമുക്താസനം ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യോഗാസനം ചെയ്യുന്നതോടൊപ്പം തന്നെ നിര്‍ജ്ജലീകരണം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ശരീരം എപ്പോഴും ആക്റ്റീവ് ആയി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും വെള്ളക്കുപ്പി കൈയ്യില്‍ കരുതുന്നതിന് ശ്രദ്ധിക്കണം. ജ്യൂസ് കഴിക്കുന്നതും നല്ലതാണ്. എന്നാല്‍ ഇതില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നാരങ്ങ വെള്ളം പോലും ഇടക്കിടെ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ക്ഷീണം കുറക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

