Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്രതാനുഷ്ഠാനങ്ങളില്‍ ആരോഗ്യം സംരക്ഷിക്കാനും നിര്‍ജ്ജലീകരണം തടയുന്നതിനും
റംസാന് വ്രതം അനുഷ്ഠിക്കുക എന്നത് പുണ്യമുള്ള ഒരു കാര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ വ്രതാനുഷ്ഠാനങ്ങളില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഭക്ഷണമില്ലാതെ ഉപവാസത്തിലേക്ക് എത്തുമ്പോള്‍ ശരീരത്തിന്റെ ചില ആവശ്യങ്ങള്‍ കൂടി നാം പരിഗണിക്കേണ്ടതായി വരുന്നു. ശരിയായ ജലാംശം, ഇലക്ട്രോലൈറ്റുകള്‍ എന്നിവ ശരീരത്തിന് ഏത് അവസ്ഥയിലും ആവശ്യമുള്ളതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
്അതുകൊണ്ട് തന്നെ ഇഫ്താറില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാനീയമാണെങ്കിലും ഭക്ഷണമാണെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നതും ഇലക്ട്രോലൈറ്റുകള്‍ പോഷകങ്ങള്‍ തുടങ്ങിയവ അടങ്ങിയതുമായ പാനീയങ്ങള്‍ കുടിക്കേണ്ടത് അനിവാര്യമാണ്. ഉപവാസം അവസാനിപ്പിക്കുന്നതിന് ഇത്തരത്തില്‍ ആരോഗ്യകരമായ ചില ഓപ്ഷനുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഈന്തപ്പഴം പാല് സ്മൂത്തി
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ സ്മൂത്തി. കാരണം ഇതില്‍ സ്വാഭാവിക പഞ്ചസാരയും അതുപോലെ തന്നെ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ ധാതുക്കളും ഇതില്‍ ധാരാളം ഉണ്ട്. പലപ്പോഴും ഇഫ്താര്‍ ഭക്ഷണമായി നിങ്ങള്‍ക്ക് ശീലമാക്കാവുന്ന ഒന്നാണ് ഈന്തപ്പഴം പാല് സ്മൂത്തി. പാലില്‍ കലര്‍ത്തിയ ഈന്തപ്പഴം പോഷകസമൃദ്ധമായ പാനീയമായി അറിയപ്പെടുന്നു, കാരണം അവ ഊര്‍ജ്ജ നില കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കും.
നാരങ്ങ പുതിന വെള്ളം
ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്കുന്നതില് ഇതിലും മികച്ച ഒരു പാനീയം ഇല്ല എന്ന് തന്നെ പറയാനുന്നതാണ്. കാരണം വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഈ പാനീയം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ നാരങ്ങയില്‍ പുതിന കൂടി ചേരുമ്പോള്‍ അത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. നാരങ്ങ പുതിന വെള്ളം നിങ്ങളുടെ ശരീരത്തെ തല്‍ക്ഷണം പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട.

മോര്
മോര് വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് ദഹനാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നേ പ്രോബയോട്ടിക് പാനീയമായി മാറുന്നു. അത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച പാനീയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് ദഹനപ്രക്രിയ മികച്ചതാക്കുകയും അത് വഴി ശരീരത്തിന്റെ അസിഡിറ്റി കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലേക്ക് ആവശ്യമെങ്കില്‍ ഉപ്പിനൊപ്പം അല്പം വറുത്ത ജീരകപ്പൊടി കൂടി ചേര്‍ക്കാവുന്നതാണ്.
തണ്ണിമത്തന് ജ്യൂസ്
തണ്ണിമത്തനില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത ഊര്‍ജ്ജം നല്കുന്ന കാര്യത്തില്‍ ഈ പാനീയം വളരെയധികം സഹായിക്കും. നോമ്പുതുറക്കുന്ന സമയം ഈ പാനീയം കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. അതേസമയം ഇലക്ട്രോലൈറ്റിന്റെ അളവ് നിലനിര്‍ത്തുന്നതിനും ഇത് വഴി സാധിക്കും. നോമ്പ് തുറക്കുന്ന സമയം അല്പം തണ്ണിമത്തന് ജ്യൂസ് കുടിക്കുന്നത് അതുകൊണ്ട് തന്നെ നല്ലതാണ്.
തേങ്ങാവെള്ളം
തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് തേങ്ങാവെള്ളം നല്‍കുന്നതും. ഇത് ക്ഷീണം കുറയ്ക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ ജലാശം നിലനിര്‍ത്തുന്ന കാര്യത്തിലും വളരെയധികം സഹായിക്കും. ഉപവാസത്തിന് ശേഷം കഴിക്കുന്ന ഭക്ഷണം വളരെ പെട്ടെന്ന് ദഹിപ്പിക്കുന്നതിനും ്അത് ആരോഗ്യകരമാക്കി മാറ്റുന്നതിനും സഹായിക്കുന്നു തേങ്ങാവെള്ളം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications