Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏത് തടിയും ഒതുക്കും ഔഷധച്ചായകള്‍: സ്ഥിരമെങ്കില്‍ ഫലം എളുപ്പം
അമിതവണ്ണം എന്നത് പലരേയും വിഷമത്തിലാക്കുന്നതാണ്. പലപ്പോഴും എന്താണ് പരിഹാരം എന്നറിയാതെ നട്ടം തിരിയുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പല ആരോഗ്യ പ്രശ്നങ്ങളും തടിയോടൊപ്പം തല പൊക്കുമ്പോഴാണ് പലരും അതിനെക്കുറിച്ച് ചിന്തിക്കുക. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന അവസ്ഥയിലേക്ക് പലരും അതോടെ എത്തുന്നു. എന്നാല്‍ ആരോഗ്യകരമായ രീതിയില്‍ തന്നെ നമുക്ക് തടി കുറയ്ക്കാന്‍ സാധിക്കും. അതിനായി സഹായിക്കുന്ന ചില ഔഷധച്ചായകളുണ്ട്.
അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തിനെ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്ന ഔഷധച്ചായകള്‍ ഏതൊക്കെയെന്നത് നമുക്ക് നോക്കാം. ഇവ എപ്പോഴും അവയുടെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഈ ചായകള്‍ ഉണ്ടാക്കാനും ദൈനംദിന ദിനചര്യകളില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇഞ്ചിയും തുളസി ചായയും
ഇഞ്ചിയും തുളസി ചായയും ഒരു മികച്ച തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലെ ഇഞ്ചി നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. അതില്‍ ചേര്‍ക്കുന്ന തുളസി വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഈ ചായ തയ്യാറാക്കാന്‍, ഇഞ്ചി കഷ്ണങ്ങളും തുളസിയിലയും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് പത്ത് മിനിറ്റിന്ശേഷം കുടിക്കാവുന്നതാണ്. സ്ഥിരമാക്കുന്നത് വഴി അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കറുവപ്പട്ടയും തേനും ചായ
കറുവപ്പട്ട, തേന്‍ ചായ മറ്റൊരു ഫലപ്രദമായ മിശ്രിതമാണ്. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ശരീരം നല്‍കുകയും ചെയ്യുന്നു. കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അത് മാത്രമല്ല ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ഇളക്കുക, ചെറുതായി തണുത്തതിന് ശേഷം അല്പം തേന്‍ ചേര്‍ത്ത് കുടിയ്ക്കാവുന്നതാണ്.
നാരങ്ങയും പുതിന ചായയും
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു നാരങ്ങ പുതിന ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല നാരങ്ങയും പുതിന ചായയും ശരീരത്തിലെ ടോക്സിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. പുതിനയിലയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക.
പെരുംജീരകം ചായ
പെരുംജീരകം ചായ അതിന്റെ ദഹന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ശരീരവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പെരുംജീരകം ചതച്ച് വെള്ളത്തില്‍ തിളപ്പിക്കുക, 10 മിനിറ്റിനു ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കുന്നവര്ക്ക് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ പല രോഗാവസ്ഥകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞള്‍ ചായ
മഞ്ഞള്‍ ചായ ശരീരത്തിലെക്ക് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ നല്കുന്നു. മഞ്ഞളിലെ കുര്ക്കുമിന് കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ തിളപ്പിച്ചതിന് ശേഷം ഇതിലേക്ക് ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്പം കുരുമുളക് ചേര്‍ക്കുക. ഇവയെല്ലാം തന്നെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നു. ഇത്തരം പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തീര്‍ച്ചയായും സ്വീകരിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
