Latest Updates
-
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈകിട്ട് 6 മണിക്കുള്ളില്‍ ഭക്ഷണം കഴിക്കണം: എന്നാല്‍ കാണാം വയറൊതുങ്ങുന്നതും തടി കുറയുന്നതും
ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും എല്ലാം. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇതിന് വെല്ലുവിളിയായി മാറുന്നതും. എപ്രകാരം ഇതിനെല്ലാം പ്രതിരോധം കാണാം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്ത് കഴിക്കണം എന്നത് വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ എന്ത് കഴിക്കുന്നു എന്നതിനേക്കാള്‍ എപ്പോള്‍ കഴിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ കഴിക്കുന്ന സമയം തന്നെയാണ് ആരോഗ്യകരമായ ജീവിത ശൈലിക്ക് അനിവാര്യം.
എന്ത് കഴിച്ചാലും അത് കഴിക്കുന്ന സമയം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും അത്താഴം കഴിക്കുന്നത് വളരെ വൈകിയാണ്. പലരും 9 മണിക്ക് ശേഷമാണ് അത്താഴത്തിനായി സമയം കണ്ടെത്തുന്നത്. എന്നാല്‍ ആരോഗ്യകരമായ മെറ്റബോളിസത്തിനും ശാരീരികാരോഗ്യത്തിനും അമിതവണ്ണത്തേയും കുടവയറിനേയും പ്രതിരോധിക്കുന്നതിനും വേണ്ടി വൈകിട്ട് 6 മണിക്ക് തന്നെ അത്താഴം കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണാനുഭവങ്ങള്‍ നല്‍കും. അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനാരോഗ്യത്തിന് സഹായിക്കും
നേരത്തെ അത്താഴം കഴിക്കുമ്പോള്‍ ശരീരത്തിന് അത് ദഹിപ്പിക്കുന്നതിനുള്ള സമയം എന്നത് അനിവാര്യമാണ്. എന്നാല്‍ അതിന് ധാരാളം സമയം ലഭിക്കുന്നു എന്നത് തന്നെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഉറങ്ങുന്നതിന് മുന്‍പായി നാം കഴിച്ച ഭക്ഷണത്തെ പൂര്‍ണമായും ദഹിപ്പിക്കുന്നതിനും അത് വഴി ശരീരത്തിന് കൃത്യമായ ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇതിന്റെ ഫലമായി ഗ്യാസ്, അസിഡിറ്റി, ദഹനാരോഗ്യം എന്നിവയ്ക്കുണ്ടാവുന്ന സാധ്യതകളെ ഇല്ലാതാക്കാം.
കൊഴുപ്പ് കുറയ്ക്കാം
ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് അപകടകരമായ അവസ്ഥയെയാണ് ഉണ്ടാക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നിങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ അത്താഴം നേരത്തെ കഴിക്കുന്നത് വഴി ശരീരത്തിന്റെ ഊര്‍ജ്ജത്തിന് വേണ്ടി ശരീരത്തിലുണ്ടാവുന്ന അമിത കൊഴുപ്പിനെ എരിച്ച് കളയാന്‍ സാധിക്കുന്നു. ഇത് നിങ്ങളിലെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും.
പ്രമേഹത്തിന് പ്രതിരോധം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ഒന്നാണ് പ്രമേഹം എന്നത്. എന്നാല്‍ നേരത്തെ ഭക്ഷണം കഴിക്കുന്നത് വഴി ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതിന് സാധിക്കും. അത് മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും അത് വഴി ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിനും സഹായിക്കും.
നീര്‍വീക്കത്തിന് പരിഹാരം
നീര് വീക്കം പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഇത് സഹായിക്കും. നേരത്തെയുള്ള ഭക്ഷണക്രമം കോശങ്ങളെ സ്വയം നന്നാക്കുകയും അത് വഴി ശരീരത്തിലെ ഇന്ഫ്ളമേഷന് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇത് വഴി ശരീരത്തിന് ലഭിക്കുന്നതും.

ഉറക്കം കൃത്യമാക്കുന്നു
ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം പലപ്പോഴും ഉറക്കമില്ലായ്മയാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു നേരത്തെയുള്ള അത്താഴം. ഇത് നല്ല ഉറക്കം പ്രദാനം ചെയ്യുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഇരട്ടിയാക്കുകയും ചെയ്യുന്നു. നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരം നേരത്തെ തന്നെ വിശ്രമാവസ്ഥയിലേക്ക് മാറുന്നു. ഇത് തടസ്സമില്ലാത്ത ഗാഢനിദ്രയിലേക്ക് നിങ്ങളെ എത്തിക്കും.
ആരോഗ്യകരമായ ശരീരഭാരം
പലപ്പോഴും അമിതമായ ശരീരഭാരം നിമിത്തം പലരും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കും. കാരണം നേരത്തെയുള്ള അത്താഴം ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയുന്നതിനും ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. ഇന്ന് മുതല്‍ തന്നെ ആറ് മണിക്ക് മുന്‍പായി അത്താഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഹൃദയാരോഗ്യത്തിന് സഹായിക്കും
ഭക്ഷണത്തിലുണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളുടെ ഹൃദയാരോഗ്യത്തേയും സ്വാധീനിക്കും എന്നതാണ് സത്യം. എന്നാല്‍ നേരത്തെയുള്ള ഭക്ഷണശീലം നിങ്ങളുടെ ശരീരത്തിലെ കൃത്യമായ രക്തസമ്മര്‍ദ്ദത്തിനും കൊളസ്ട്രോള്‍ കൃത്യമാക്കുന്നതിനും എല്ലാം സഹായിക്കും. ഇത് വഴി നിങ്ങളുടെ ഹൃദയം ആരോഗ്യകരമാക്കുന്നതിനും അത് വഴി പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
