Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
വണ്ണം കൂടാത്തതാണോ നിങ്ങളുടെ പ്രശ്‌നം? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
വണ്ണം കൂടിയിരിക്കുന്നവർ കുറയ്ക്കാൻ ബുദ്ധിമുട്ടുന്നതുപോലെ മെലിഞ്ഞ പലരും തടി കൂട്ടാനായും പാടു പെടുന്നുണ്ട്.എന്ത് കഴിച്ചാലും വണ്ണം വയ്ക്കാത്ത ചിലരുണ്ട്. അതിനായി എന്തെങ്കിലും കഴിച്ചാൽ പോരാ. ആരോഗ്യകരമായ വിധത്തിൽ വണ്ണം കൂട്ടണമെങ്കിൽ നമ്മുടെ ദൈനം ദിന ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരണം. ആരോഗ്യകരമായ വിധത്തിൽ നമ്മുടെ ആരോഗ്യം നഷ്ടപ്പെടുത്താതെ എങ്ങനെ വണ്ണം കൂട്ടം എന്ന് നോക്കാം.
നമ്മുടെ ഭക്ഷണക്രമം ആരോഗ്യത്തെയും നമ്മുടെ ഭാരത്തെയും വളരെയധികം സ്വാധീനിക്കും. പോഷകസമൃദ്ധമായ ഭക്ഷണം നമ്മെ ആരോഗ്യവാന്മാരാക്കും. അതേ സമയം മറ്റു ചില ഭക്ഷണങ്ങൾ നമ്മുടെ ഭാരം കൂട്ടും. എന്നാൽ ഭാരം കൂട്ടാനായി കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിക്കാൻ പാടില്ല. അത്തരത്തിൽ ആരോഗ്യകരമായ വിധത്തിൽ നമ്മുടെ ശരീരഭാരം എങ്ങനെ കൂട്ടാമെന്നു നോക്കാം.

ജ്യൂസുകൾ
പ്രകൃതിദത്തമായ പഴച്ചാറുകൾ ആരോഗ്യത്തിന് ഉത്തമമാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ അവ ഭാരം കൂട്ടാനും സഹായിക്കും.നാം വിപണിയിൽ നിന്നും വാങ്ങുന്ന ജ്യൂസുകളെല്ലാം തന്നെ മധുരം ധാരാളമായി അടങ്ങിയവയായിരിക്കും. എന്നാൽ ജ്യൂസ് ആക്കുമ്പോൾ പഴങ്ങളിലെ നാരുകൾ നഷ്ടമാകുകയും ചെയ്യും. ധാരാളം മധുരം അടങ്ങിയിരിക്കുന്നതിനാൽ കലോറി മൂല്യം കൂടുതലായിരിക്കും. നാരുകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് വിശക്കുകയും ചെയ്യും. അത്തരത്തിൽ കൂടുതൽ കലോറി ലഭിക്കുന്നതിനാൽ ,ജ്യൂസുകൾ ഭാരം കൂട്ടാൻ ഉത്തമമാണ്.
ഗ്രാനോള ബാറുകൾ
പലപ്പോഴും ഗ്രാനോള ബാറുകൾ ആരോഗ്യകരവും നമുക്ക് ഏറ്റവും സൗകര്യപ്രദവുമായ ലഘുഭക്ഷണമാണ്. നാം വാങ്ങുന്ന പല ഗ്രാനോള ബാറുകളിലും ചോക്കലേറ്റ് ചിപ്സ്,തേൻ,മറ്റു കൃത്രിമ മധുരം എന്നിവ ചേർത്തിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും തോത് ഇവയിൽ വളരെ കൂടുതലായിരിക്കും. ഇവ കൂടുതലായി കഴിച്ചാൽ ഭാരം കൂടും. അതിനാൽ ഗ്രാനോള ബാറുകൾ വാങ്ങുമ്പോൾ അതിന്റെ പോഷകമൂല്യം രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക. അതിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞത് വാങ്ങി ഉപയോഗിക്കുക.

ഡ്രൈ ഫ്രൂട്ട്സ്
പഴങ്ങൾ ആരോഗ്യത്തിന് ഉത്തമമാണെന്ന് നമുക്കറിയാം. എന്നാൽ ഡ്രൈഡ് ഫ്രൂട്ട്സ് അഥവാ ഉണങ്ങിയ പഴങ്ങൾ കേടാകാതിരിക്കാൻ അവ സംസ്കരിക്കുമ്പോൾ ധാരാളം മധുരം ചേർക്കുന്നു. ഒരു പിടി ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് നമുക്ക് വളരെ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. എന്നാൽ മധുരം ചേർത്തിരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ വളരെ കൂടുതൽ കലോറി നമ്മുടെ ശരീരത്തിൽ കിട്ടുന്നു. അതിനാൽ മിതമായ അളവിൽ ഇവ കഴിക്കുന്നതാണ് ഉത്തമം.
നട്ട് ബട്ടറുകൾ
നട്സ് ആരോഗ്യത്തിന് മികച്ചതാണെന്നും അതിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നതായും നമുക്കറിയാം. എന്നാൽ നട്ട് ബട്ടറുകൾ നാം വാങ്ങുമ്പോൾ അവയിൽ എണ്ണയും, മധുരവും ,മറ്റു കൃത്രിമ ചേരുവകളും ചേർത്തിട്ടുണ്ടാകും.ഇവ നമ്മുടെ കലോറി കൂട്ടുകയും ഭാരം കൂടാൻ കാരണമാകുകയും ചെയ്യും. അതിനാൽ ഇവ മിതമായി ഉപയോഗിക്കുക. അമിതമായി നട്ട് ബട്ടറുകൾ ഉപയോഗിക്കുന്നത് പെട്ടെന്ന് ഭാരം കൂടാൻ കാരണമാകും.
സ്മൂത്തികൾ
പഴങ്ങളും പച്ചക്കറികളും എല്ലാം നിറഞ്ഞ സ്മൂത്തികൾ നമ്മുടെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ ഇവയിൽ ധാരാളം കലോറിയും മധുരവും അടങ്ങിയിരിക്കുന്നു. നാം വിപണിയിൽ നിന്നും വാങ്ങുന്ന സ്മൂത്തിയിൽ കൃത്രിമ മധുരം, പഴച്ചാറുകൾ,തൈര്,ഉണങ്ങിയ പഴങ്ങൾ എല്ലാം ചേർത്തിട്ടുണ്ടാകും. ഇവ കലോറി കൂടുതലുള്ള ഭക്ഷണം ആയതിനാൽ പതിവായി കഴിച്ചാൽ ഭാരം കൂടും. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ,വെള്ളം അല്ലെങ്കിൽ മധുരം ചേർക്കാത്ത പാൽ എന്നിവ ചേർത്തുണ്ടാക്കുന്ന സ്മൂത്തികൾ മിതമായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ വിധത്തിൽ ഭാരം കൂട്ടാൻ ഉത്തമമാണ്.

സാലഡുകൾ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ സാലഡ് കഴിക്കുന്നത് നാം കേട്ടിട്ടുണ്ട് അല്ലേ. എന്നാൽ സാലഡ് ഡ്രസിങ്ങിനായി നാം പലപ്പോഴും മധുരം,കൊഴുപ്പ്,മറ്റു കൃത്രിമ ചേരുവകൾ എന്നിവ ഉപയോഗിക്കാറുണ്ട്.ഇവ കലോറി വളരെ കൂട്ടുന്നവയാണ്. അതിനാൽ സാലഡ് ഡ്രെസ് ചെയ്യാനായി ഒലിവ് ഓയിൽ,വിനെഗർ,മറ്റു ഔഷധങ്ങൾ എന്നിവ ഉപയോഗിച്ചാൽ അനാവശ്യമായ കലോറി കുറയ്ക്കാവുന്നതാണ്.
ഗോതമ്പ് ബ്രഡ്
മൈദ ഉപയോഗിച്ചുള്ള വെള്ള ബ്രഡിനേക്കാൾ മുഴുവൻ ഗോതമ്പു കൊണ്ടുള്ള ബ്രഡ് ആരോഗ്യത്തിന് ഉത്തമമാണ്. ഏതു തരം ബ്രഡ് കഴിച്ചാലും അത് കാർബോഹൈഡ്രേറ്റിന്റെയും കലോറികളുടെയും ശേഖരമാണ്.ഇത് ഭാരം കൂടാൻ കാരണമാകുന്നു. അതിനാൽ ഇവ പോഷക സമൃദ്ധമാകണമെങ്കിൽ മറ്റു ഗുണകരമായ ഭക്ഷണത്തിൽ ചേർത്ത് കഴിക്കണം.കൂടാതെ വിപണിയിൽ നിന്നും വാങ്ങുന്ന ബ്രഡിൽ കൃത്രിമ വസ്തുക്കളോ മധുരമോ ചേർത്തിട്ടില്ലെന്നും ഉറപ്പാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
