Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വയറിലെ കൊഴുപ്പ് വേഗത്തില്‍ എരിച്ചുകളയാം, തടി കുറയ്ക്കാം; ഫലം നല്‍കും ഈ 7 വ്യായാമങ്ങള്‍
ഇന്നത്തെക്കാലത്ത് പൊണ്ണത്തടി ഒരു വലിയ പ്രശ്നമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍, ലോകമെമ്പാടുമുള്ള പൊണ്ണത്തടിയുള്ളവരുടെ എണ്ണം 3 മടങ്ങ് വര്‍ദ്ധിച്ചുവെന്ന് കാണിക്കുന്നു. 2016ല്‍ പൊണ്ണത്തടി ബാധിച്ചവരുടെ എണ്ണം 1.9 ബില്യണ്‍ ആയിരുന്നു. ഇന്ന് മിക്ക കുട്ടികളുടെയും ശരീരഭാരം കൂടിയിട്ടുണ്ട്. 2020-ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5 വയസ്സില്‍ താഴെയുള്ള 39 ദശലക്ഷം കുട്ടികള്‍ പൊണ്ണത്തടിയുള്ളവരാണ് എന്നാണ്. അമിതവണ്ണം നിങ്ങളില്‍ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്ക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
പൊണ്ണത്തടിക്ക് പ്രധാന കാരണം വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അരക്കെട്ടില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍, നിങ്ങള്‍ കഴിക്കുന്ന കലോറിയുടെ അളവ് പരിമിതപ്പെടുത്തുകയോ ഓരോ ദിവസവും എരിച്ച് കളയാന്‍ കഴിയുന്ന കലോറിയുടെ അളവ് മാത്രം ഉപയോഗിക്കുകയോ വേണം. കൊഴുപ്പ് എരിച്ചുകളയാന്‍ നിങ്ങളെ സഹായിക്കുന്ന ചില ലളിതമായ വ്യായാമങ്ങളുണ്ട്. അത്തരം ചില വ്യായാമങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനോടൊപ്പം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും പാലിക്കാന്‍ ശ്രമിക്കുക.

ഓട്ടം
വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഇതിനായി നിങ്ങള്‍ക്ക് ആവശ്യമുള്ള ഒരേയൊരു ഉപകരണം ഒരു നല്ല ജോഡി ഷൂസ് മാത്രമാണ്.

ക്രഞ്ചസ്
വയറിലെ കൊഴുപ്പ് കത്തിക്കാന്‍ ഏറ്റവും ഫലപ്രദമായ വ്യായാമം ക്രഞ്ചസ് ആണ്. കൊഴുപ്പ് കത്തിക്കുന്ന വ്യായാമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ക്രഞ്ചസ് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന വ്യായാമമാണ്. കാല്‍മുട്ടുകള്‍ വളച്ച് പാദങ്ങള്‍ നിലത്ത് അമര്‍ത്തി ഇത് ചെയ്യാന്‍ തുടങ്ങാം. നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി തലയ്ക്ക് പിന്നില്‍ വയ്ക്കുക. കൈകള്‍ നെഞ്ചില്‍ ക്രോസ് ആക്കി വയ്ക്കുകയും ചെയ്യാം. ശ്വാസം കണ്ട്രോള് ചെയ്യുക. ഈ വ്യായാമം വയറിലെ കൊഴുപ്പ് ഉരുക്കാനും ആബ്സ് ദൃഢമാക്കാനും സഹായിക്കും.

നടത്തം
വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും സഹായിക്കുന്ന വളരെ ലളിതമായ കാര്‍ഡിയോ വ്യായാമമാണ് നടത്തം. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സമീകൃതാഹാരം കഴിക്കുക. അതിനൊപ്പം നടത്തം കൂടി പതിവാക്കുക. ഇത് നിങ്ങളുടെ തടി കുറയ്ക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ശുദ്ധവായു ശ്വസിച്ച് മുപ്പത് മിനിറ്റ് നേരം വേഗത്തില്‍ നടക്കുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ മെറ്റബോളിസത്തിലും ഹൃദയമിടിപ്പിലും നല്ല സ്വാധീനം ചെലുത്തുന്നു.

നടത്തം
ഈ വ്യായാമത്തിന് നിങ്ങള്‍ക്ക് ഉപകരണങ്ങളൊന്നും ആവശ്യമില്ല എന്നതാണ് നല്ല കാര്യം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പ് പുറന്തള്ളാനും നടത്തം നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ദിവസവും ഒരു മണിക്കൂര്‍ നടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് എല്ലാ മാസവും 2 മുതല്‍ 3 കിലോഗ്രാം വരെ ഭാരം കുറയ്ക്കാന്‍ സാധിക്കും. പക്ഷേ എല്ലാ ദിവസവും ഇത് ചെയ്യണം, മുടക്കരുത്. വളരെ എളുപ്പമുള്ള രീതിയില്‍ 200-300 കലോറി കൂടുതല്‍ കത്തിക്കാന്‍ നടത്തം നിങ്ങളെ സഹായിക്കുന്നു. ജിമ്മില്‍ പോകേണ്ട ആവശ്യവുമില്ല.

സൂംബ
സൂംബ പോലുള്ള ചില രസകരമായ വര്‍ക്കൗട്ടുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സൂംബ വര്‍ക്കൗട്ടുകള്‍ ഉയര്‍ന്ന തീവ്രതയുള്ള വ്യായാമമാണ്. ഇത് ഹൃദയത്തിന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് വേഗത്തില്‍ ഉരുകുന്നതിനും സഹായിക്കുന്നു. 18 നും 22 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 19 സ്ത്രീകളെ വച്ച് നടത്തിയ ഒരു പഠനത്തില്‍, സ്ത്രീകള്‍ ഒരു മിനിറ്റില്‍ 9.5 കലോറി എരിച്ചുകളഞ്ഞുവെന്ന് കാണിച്ചു. ഇത് പൈലേറ്റ്സ്, പവര്‍ യോഗ, സ്റ്റെപ്പ് എയ്റോബിക്സ്, കാര്‍ഡിയോ കിക്ക്ബോക്സിംഗ് എന്നിവയേക്കാള്‍ ഫലപ്രദമായ ഒരു വ്യായാമ മുറയാണ്.

കാല് വ്യായാമങ്ങള്‍
കാലുകള്‍ ഉയര്‍ത്തി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ വയറിനും ഇടുപ്പിനും മികച്ചതാണ്. ഇത് ശക്തമായ ആബ്സ് നിര്‍മ്മിക്കുന്നതിനും സ്ഥിരതയും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും വയറിലെ കൊഴുപ്പ് ഉരുകുന്നതിനും നിങ്ങളുടെ ശരീരത്തെ ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു. കാലുകള്‍ ഉയര്‍ത്തി വ്യായാമം ചെയ്യുന്നത് റെക്റ്റസ് അബ്ഡോമിനിസ് പേശികളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്നു, ഇത് നിങ്ങളുടെ ആമാശയത്തെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ ഇടുപ്പിന് താഴെ വെച്ചുകൊണ്ട് മലര്‍ന്ന് കിടക്കുക. എന്നിട്ട് പതുക്കെ നിങ്ങളുടെ കാലുകള്‍ 90 ഡിഗ്രി കോണിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ നേരെയാക്കി വച്ച് പാദങ്ങള്‍ മുകളിലേക്ക് ചൂണ്ടുക. ഒരു നിമിഷം നിര്‍ത്തുക, തുടര്‍ന്ന് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നിങ്ങളുടെ കാലുകള്‍ താഴേക്ക് താഴ്ത്തുക. ഈ വ്യായാമം പതിയെ ശീലിച്ച് വേഗത്തില്‍ ചെയ്യാന്‍ ശ്രമിക്കുക.

സൈക്ലിംഗ്
വയറിലെ കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് സൈക്ലിംഗ്. സൈക്ലിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഗണ്യമായ തോതില്‍ കലോറി കത്തിക്കാനുള്ള ശേഷിയും ഈ വ്യായാമത്തിനുണ്ട്. തുടയിലും അരക്കെട്ടിലുമുള്ള കൊഴുപ്പ് നീക്കാന്‍ സൈക്ലിംഗ് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് എന്തെങ്കിലും ആവശ്യത്തിനായി നിങ്ങള്‍ സൈക്ലിംഗ് നടത്തി പോകാന്‍ ശ്രമിക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ വ്യായാമം ശരിക്കും ഫലപ്രദമാണ്.

എയറോബിക്സ്
ജിമ്മില്‍ പോകാതെ തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എയ്റോബിക് വ്യായമങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതാണ്. ഇതിനായി നിങ്ങള്‍ക്ക് ഉയര്‍ന്ന തീവ്രതയുള്ള എയറോബിക് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ഈ വര്‍ക്കൗട്ടുകള്‍ ഫലപ്രദവും ലളിതവുമാണ്. ഇത് പരമാവധി കലോറി എരിച്ചുകളയാന്‍ നിങ്ങളെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

