Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
വീട്ടിലിരുന്ന് കൊളസ്ട്രോളിനെ പമ്പ കടത്താം; ഇവ കഴിച്ചാല്‍ പരിഹാരം പെട്ടെന്ന്
ശരീരത്തിലെ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഇത് നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അമിതമായ കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗം, ശരീരഭാരം വര്‍ദ്ധിപ്പിക്കല്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കൊളസ്ട്രോള്‍ രണ്ട് തരത്തിലുണ്ട് - എല്‍ഡിഎല്‍, എച്ച്ഡിഎല്‍. ഇതില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നത് ചീത്ത കൊളസ്ട്രോളാണ്.
ഇത് നിങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മെഴുകുകള്‍ വര്‍ദ്ധിപ്പിക്കുന്നു. എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നത് നല്ല കൊളസ്ട്രോളാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മെഴുക് കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ഡയറ്റ് ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കും. അതില്‍ മികച്ചതാണ് ഡ്രൈ ഫ്രൂട്ട്സ്. ഡ്രൈ ഫ്രൂട്സിന് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ചില ഡ്രൈ ഫ്രൂട്ട്സ് ദിവസവും കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില മികച്ച ഡ്രൈ ഫ്രൂട്സ് ഇവയാണ്.

വാല്‍നട്ട്
വാല്‍നട്ടില്‍ അപൂരിത കൊഴുപ്പ് കൂടുതലും പൂരിത കൊഴുപ്പ് കുറവുമാണ്. ഇതില്‍ വലിയ അളവില്‍ ഒമേഗ-3യും അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ 10-15 വാല്‍നട്ട് കഴിക്കുന്നത് ശരീരത്തിലെ അധിക കൊളസ്ട്രോള്‍ കുറയ്ക്കും. കൂടാതെ, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തും.

ബദാം
ബദാം കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താനാകും. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ദിവസവും 5-10 ബദാം വെറും വയറ്റില്‍ കഴിക്കുന്നത് മൂന്നോ നാലോ മാസത്തിനുള്ളില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണവും മെച്ചപ്പെടുന്നു. ബദാമില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്. ഇത് നിങ്ങളെ ഹൃദ്രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

പിസ്ത
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും പിസ്ത കഴിക്കുന്നതിലൂടെ സാധിക്കും. ഇത് ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കുന്നു. നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും പിസ്ത സഹായിക്കുന്നു.

കശുവണ്ടി
കശുവണ്ടിയില്‍ നാരുകള്‍, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന നിരവധി ഗുണങ്ങള്‍ നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

ഉണക്കമുന്തിരി
ഉണക്കമുന്തിരിയില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ സി, കാല്‍സ്യം, നാരുകള്‍ എന്നിവയും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം
ഈന്തപ്പഴത്തില്‍ വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഇതും ശ്രദ്ധിക്കൂ
പൂരിത കൊഴുപ്പുകള്‍ കുറയ്ക്കുക - പ്രധാനമായും റെഡ് മീറ്റിലും കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍.ഡി.എല്‍) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ട്രാന്‍സ് ഫാറ്റ് കുറയ്ക്കുക - ഭക്ഷണ ലേബലുകളില്‍ ട്രാന്‍സ് ഫാറ്റുകള്‍ ചിലപ്പോള്‍ 'ഭാഗികമായി ഹൈഡ്രജന്‍ സസ്യ എണ്ണ അടങ്ങിയത്' എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടാകും. മിക്കപ്പോഴും നിങ്ങള്‍ കടകളില്‍ നിന്ന് വാങ്ങുന്ന കുക്കികള്‍, കേക്കുകള്‍ എന്നിവയിലും ഇത് ഉപയോഗിക്കുന്നു. ട്രാന്‍സ് ഫാറ്റുകള്‍ കഴിക്കുന്നത് ശരീരത്തില്‍ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തും.

ഇതും ശ്രദ്ധിക്കൂ
വ്യായാമം ശീലമാക്കുക - ദിവസവും മുടങ്ങാതെ അല്പനേരം വ്യായാമം ചെയ്യുകയും നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ മെച്ചപ്പെടുത്തും. ആഴ്ചയില്‍ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വ്യായാമം പരിശീലിക്കുക. അല്ലെങ്കില്‍ 20 മിനിറ്റ് നേരം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കഠിനമായ എയ്റോബിക് വ്യായാമം ചെയ്യുക.
പുകവലി ഉപേക്ഷിക്കുക - പുകവലി ശീലം ഉപേക്ഷിച്ചാല്‍ നിങ്ങളുടെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നില മെച്ചപ്പെടും. ഈ ശീലം ഉപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളില്‍, നിങ്ങളുടെ രക്തചംക്രമണവും ശ്വാസകോശ പ്രവര്‍ത്തനവും മെച്ചപ്പെടാന്‍ തുടങ്ങും.
ശരീരഭാരം കുറയ്ക്കുക - അമിതവണ്ണം നിങ്ങളില്‍ ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ശരീരവണ്ണം ക്രമപ്പെടുത്തി സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












