Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
നാല്പ്പതുകള് വാര്‍ദ്ധക്യമല്ല: സ്ത്രീകള്‍ക്ക് യൗവ്വനത്തിനും കരുത്തിനും ഡയറ്റ് ടിപ്സ്
നാല്പ്പതുകള് എന്ന് പറയുമ്പോള്‍ തന്നെ പലരും വാര്‍ദ്ധക്യത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. തനിക്ക് വയസ്സായി , ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണു, മുടി നരച്ചു എന്ന് ചിന്തിക്കുന്നവര്‍ക്ക് അതില്‍ നിന്നെല്ലാം മോചനം നല്കി ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എപ്പോഴും മനസ്സില്‍ ചെറുപ്പം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് നാല്‍പ്പത് വയസ്സ് എന്നത് ഒരു വലിയ പ്രശ്നമേ അല്ല. എങ്കിലും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ഭക്ഷണത്തിന്റേയും ജീവിത ശൈലിയുടേയും കാര്യത്തില്‍ അല്പം ശ്രദ്ധിക്കാം.
40 വയസ്സിനു ശേഷം ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ സ്വീകരിക്കേണ്ട ചില ശീലങ്ങളും ഭക്ഷണക്രമങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാലത്ത് പ്രായത്തിന് അനുസരിച്ച് തന്നെ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പലരും ഇന്നത്തെ കാലത്ത് ജങ്ക് ഫുഡും, അമിതമായ കഫീനും അടിച്ച് കയറ്റി ആരോഗ്യം നശിപ്പിക്കുകയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് എപ്രകാരം നമുക്ക് മുന്നോട്ട് പോവാം എന്ന് നോക്കാം. 40 വയസ്സിനു ശേഷം ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണക്രമം പാലിക്കണം. അവ എപ്രകാരം എന്ന് നോക്കാം.

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നില്‍ക്കരുത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കൂടാതെ നാരുകളുടെയും പ്രോട്ടീനുകളുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും നിയന്ത്രിക്കുകയും ചെയ്യുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
പതിവ് ഭക്ഷണരീതികള്‍ ശീലമാക്കുക
എപ്പോഴും പതിവ് ഭക്ഷണരീതികള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി കൃത്യമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കുക, ആരോഗ്യകരമാ. വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ലഘുഭക്ഷണങ്ങള്‍ ആരോഗ്യകരമാക്കുന്നതിന് ശ്രദ്ധിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനാല്‍ ഭക്ഷണം പാടേ മാറ്റിയൊരു ഡയറ്റിലേക്ക് നിങ്ങള്‍ പോവരുത്. ഡയറ്റ് എടുക്കുന്ന വ്യക്തിയെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മുന്നോട്ട് പോവുക.

ഒഴിവാക്കേണ്ടവ ഒഴിവാക്കുക
പലപ്പോഴും ആരോഗ്യത്തേക്കാള്‍ രുചിക്ക് പ്രാധാന്യം നല്കുമ്പോള് സംസ്കരിച്ചതും ടിന് ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും എല്ലാം നിര്‍ബന്ധമായും നമ്മുടെ പ്ലേറ്റില്‍ ഇടം പിടിക്കുന്നു. എന്നാല്‍ ഇവ അനാരോഗ്യത്തിന്റെ കലവറയാണ് എന്നതിലുപരി നമ്മുടെ പ്രായത്തെ പ്രശ്നത്തിലാക്കുന്നത് കൂടിയാണ് എന്നത് മനസ്സിലാക്കുക. പഞ്ചസാരയുടെ ഉപഭോഗം കുറക്കുക, കൂടാതെ പാക്ക് ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ജലാംശം നിലനിര്‍ത്തുക
ദാഹിച്ചാല് മാത്രം വെള്ളം കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് നിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. കാരണം ഇടക്കിടെ വെള്ളം കുടിക്കുന്ന ശീലം കൊണ്ട് വരുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കുന്നു. അതുകൊണ്ട് തന്നെ ദിവസം മുഴുവനായി എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കുക. പക്ഷേ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, സോഡകള്‍, അമിതമായ കഫീന്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം അവ നിര്‍ജ്ജലീകരണത്തിന് കാരണമാകും എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കുക. ഇനി ജീവിത രീതിയില്‍ കൊണ്ട് വരേണ്ട മാറ്റങ്ങള്‍ നോക്കാം.

വ്യായാമം ശീലമാക്കുക
പലപ്പോഴും പ്രായമാകുന്നതോടെ പലരും വ്യായാമത്തെ അവഗണിക്കുന്നു. എന്നാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മാനസിക സമ്മര്‍ദ്ദം കുറക്കുക
ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് എന്തുകൊണ്ടും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുക എന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി നമ്മള് വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി യോഗ, ശ്വസന വ്യായാമങ്ങള്‍, മെഡിറ്റേഷന്‍ എന്നിവയെല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇതെല്ലാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











