Latest Updates
-
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ
14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ദുരിതം; പിസിഒഎസ് നിയന്ത്രിക്കാന്‍ സോനം കപൂര്‍ ചെയ്തത്
പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്നത് ഒരു ഹോര്‍മോണ്‍ തകരാറാണ്. പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകളില്‍ സംഭവിക്കുന്ന ഒരു ഹോര്‍മോണ്‍ ഡിസോര്‍ഡറാണ് ഇത്. ഈ രോഗം, ചെറിയ സിസ്റ്റുകളുള്ള അണ്ഡാശയത്തെ വലുതാക്കുന്നതിലേക്ക് നയിക്കുന്നു. ഇന്ത്യയില്‍, അഞ്ചില്‍ ഒരു സ്ത്രീ പിസിഒഎസ് അനുഭവിക്കുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗത്തോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ ബോളിവുഡ് നടി സോനം കപൂര്‍ തുറന്നുപറഞ്ഞിരുന്നു. താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍, തനിക്ക് 14-15 വയസ്സുള്ളപ്പോള്‍ മുതല്‍ കുറച്ച് വര്‍ഷങ്ങളായി പിസിഒഎസിന്റെ പിടിയിലാണെന്ന് സോനം പറയുന്നു. തന്റെ നിലനില്‍പ്പിന്റെ ശാപമാണ് ഈ രോഗമെന്നും നിരവധി ഡോക്ടര്‍മാരുടെയും പ്രകൃതിചികിത്സകരുടെയും ഡയറ്റീഷ്യന്മാരുടെയും പോഷകാഹാര വിദഗ്ധരുടെയും അടുത്തേക്ക് താന്‍ പോയിട്ടുണ്ടെന്നും സോനം പറയുന്നു.
ഈ അവസ്ഥ ബാധിച്ചാല്‍ വളരെ വ്യത്യസ്തമായ ലക്ഷണങ്ങളായിരിക്കും. എല്ലാവരും അവരവരുടെ പോരാട്ടങ്ങളിലൂടെ കടന്നുപോകുന്നു- സോനം വീഡിയോയില്‍ പറഞ്ഞു. ക്രമരഹിതമായ ആര്‍ത്തവചക്രം, പെട്ടെന്നുള്ള ശരീരഭാര വര്‍ധന, രോമവളര്‍ച്ച വര്‍ദ്ധിക്കല്‍, ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍, വന്ധ്യത, സമ്മര്‍ദ്ദം എന്നിവ പിസിഒഎസ് ന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. പിസിഒഎസിനെ നേരിടാന്‍ ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. സോനം തന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ചില നുറുങ്ങുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് എന്തൊക്കെയെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം. പിസിഒഎസ് നിയന്ത്രിക്കാനായി ഈ അനുഭവക്കുറിപ്പ് നിങ്ങള്‍ക്ക് ഉപകരിക്കും.

നടത്തം
വ്യായാമവും നടത്തവും ഒരു വ്യക്തിയുടെ ആരോഗ്യത്തിന് എത്രമാത്രം പ്രധാനമാണെന്ന് അറിയാമല്ലോ. ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും സ്വാഭാവികമായ വ്യായാമങ്ങളില്‍ ഒന്നാണ് നടത്തം. ഇപ്പോള്‍ ഒരു ദിവസം 10,000 ചുവടുകളെങ്കിലും നടക്കാന്‍ ശ്രമിക്കാറുണ്ടെന്ന് സോനം പറയുന്നു.

യോഗ
നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്ന ഒന്നാണ് യോഗ. അതാണ് സോനം കപൂര്‍ നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്ന ഏറ്റവും മികച്ചതും സമഗ്രവുമായ വ്യായാമം. യോഗയുടെ മറ്റൊരു പ്രധാന ഭാഗവും സോനം എടുത്തുകാണിച്ചു. ശ്വസന വ്യായാമങ്ങളാണ് അത്. '' പിസിഒഎസിനെ വഷളാക്കുന്നത് സമ്മര്‍ദ്ദമാണെന്ന് എനിക്ക് തോന്നുന്നു. അത് പാരിസ്ഥിതിക സമ്മര്‍ദ്ദമായാലും മാനസിക സമ്മര്‍ദ്ദമായാലും ആരോഗ്യത്തിന് മോശമാണ്. യോഗയും ധ്യാനവും ശ്വസനവ്യായാമ മുറകളും ഉപയോഗിച്ച് യഥാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദത്തെ ഫലപ്രദമായി നേരിടാന്‍ സഹായിച്ചു.'' സോനം കൂട്ടിച്ചേര്‍ത്തു.

മധുരം അധികം കഴിക്കരുത്
പിസിഒഎസ് നിയന്ത്രിക്കാന്‍ പഴങ്ങളും പച്ചക്കറികളും, ലീന്‍ പ്രോട്ടീന്‍, ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങളോ മധുരം കൂടുതലുള്ള ഭക്ഷണങ്ങളോ കഴിക്കുന്നത് ഒഴിവാക്കണം. '' മധുരം എന്നത് നിങ്ങള്‍ക്ക് സുഖം നല്കുന്ന ഒന്നാണ്. എന്നാല്‍ അത് നിങ്ങളെ കഷ്ടപ്പെടുത്തും. ഞാന്‍ പഞ്ചസാര പൂര്‍ണമായി ഉപേക്ഷിച്ചു. അതിനുശേഷം ശേഷം എന്റെ ജീവിതം എങ്ങനെ മാറിയെന്ന് എനിക്ക് പറയാനാവില്ല.'' സോനം പറയുന്നു.

പിസിഒഎസ് കൈകാര്യം ചെയ്യാന്‍ ജീവിതശൈലി മാറ്റങ്ങള്‍
പിസിഒഎസ് ഒരു ജീവിതശൈലി രോഗമാണ്. നിങ്ങളുടെ ജീവിതരീതി ശ്രദ്ധിച്ചാല്‍ പിസിഒഎസ് കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. മരുന്നുകള്‍ക്ക് പുറമേ ആരോഗ്യകരമായ ജീവിതം നയിക്കുക. പൊണ്ണത്തടി മൂലമാണ് പിസിഒഎസ് ഉണ്ടാകുന്നതെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുക. ശരീരഭാരം കുറയുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ അളവ് കുറയ്ക്കുകയും അണ്ഡോത്പാദനം പുനഃസ്ഥാപിക്കുകയും ചെയ്യും. അതുവഴി പിസിഒഎസ്ന്റെ ലക്ഷണങ്ങള്‍ കുറയുന്നതായിരിക്കും. ക്രാഷ് ഡയറ്റിംഗ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയും പിസിഒഎസ് നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഭക്ഷണശീലം
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും, ലീന്‍ പ്രോട്ടീന്‍, ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം പരമാവധി കുറയ്ക്കുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പഞ്ചസാരയും ഉപ്പും അധികമായി അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. നട്സ്, നെയ്യ്, സൂര്യകാന്തി വിത്തുകള്‍, എള്ള് മുതലായവ കഴിക്കുക.

ശാരീരിക പ്രവര്‍ത്തനങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക. ആഴ്ചയില്‍ അഞ്ച് ദിവസം, ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. വ്യായാമം നിങ്ങളുടെ പിസിഒഎസ് അവസ്ഥ നിയന്ത്രിച്ച് നിര്‍ത്തും.

അധികനേരം ഇരിക്കരുത്
നിങ്ങള്‍ കൂടുതല്‍ നേരം ഇരിക്കുന്നവരോ ഇരുന്ന് ജോലി ചെയ്യുന്നവരോ ആണെങ്കില്‍, ഓരോ 30 മിനിറ്റിലും അല്പനേരം എഴുന്നേറ്റ് നടക്കുക. കൂടുതല്‍ നേരം ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നല്ല ഉറക്കം
പിസിഒഎസ് നിയന്ത്രിക്കാനായി ദിവസം നല്ല രീതിയില്‍ ഉറങ്ങുക. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഒപ്റ്റിമല്‍ ഹോര്‍മോണ്‍ അളവ് നിലനിര്‍ത്താനുമായി ദിവസവും കുറഞ്ഞത് ആറ്-എട്ട് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.



Click it and Unblock the Notifications