ജാന്‍വി കപൂറിനെപ്പോലെ ഫിറ്റായ ശരീരവും ഷേപ്പും നേടാം; ബോളിവുഡ് സുന്ദരിയുടെ ഫിറ്റ്‌നസ് രഹസ്യം ഇത്‌

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെയും നിര്‍മ്മാതാവും സംവിധായകനുമായ ബോണി കപൂറിന്റെയും മകളാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. തന്റെ ആദ്യ ചിത്രമായ ധടക് ലൂടെ തന്നെ ജനങ്ങളുടെ ഹൃദയത്തില്‍ ജാന്‍വി ഇടം നേടാന്‍ തുടങ്ങി. അഭിനയത്തിനും നൃത്തത്തിനും തന്റേതായ മുദ്ര പതിപ്പിക്കാന്‍ ജാന്‍വിക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിലേക്കുള്ള പ്രവേശനത്തിനായി ജാന്‍വി തന്റെ ശരീരം വളരെയേറെ മാറ്റിയെടുത്തിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ജാന്‍വി തന്റെ ഇന്നത്തെ രൂപത്തിനായി ശരിക്കും കഠിനാധ്വാനം ചെയ്തിരുന്നു. ബോളിവുഡിലെത്തുന്നതിന് മുമ്പ് തടിച്ച ശരീരമായിരുന്നു ജാന്‍വിക്ക് ഉണ്ടായിരുന്നത്. എന്നാല്‍, വളരെ കഠിനമായ പരിശീലനത്തിലൂടെയും വര്‍ക്കൗട്ടിലൂടെയും അഴകാര്‍ന്ന ശരീരം ജാന്‍വി മിനുക്കിയെടുത്തു. എന്നാല്‍, ഇത് ജാന്‍വിക്ക് അത്ര എളുപ്പമായിരുന്നില്ല.

ജാന്‍വി തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താറുണ്ട്. പലപ്പോഴും മികച്ച ജിം വസ്ത്രങ്ങളിലാണ് അവര്‍ കാണപ്പെടുന്നത്. മാത്രമല്ല ആരാധകര്‍ ജാന്‍വിയുടെ ജിം ലുക്ക് വളരെയേറെ ഇഷ്ടപ്പെടുന്നു. ജാന്‍വിയെപ്പോലെ മികച്ച ശരീരവും ഷേപ്പും ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവളുടെ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ദിനചര്യയും പിന്തുടരുക. അത് നിങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും നിങ്ങളെ വളരെയധികം സഹായിക്കും. നിങ്ങള്‍ക്കും ജാന്‍വിയെപ്പോലെ ഫിറ്റ് ബോഡി വേണമെങ്കില്‍ അവരുടെ വര്‍ക്കൗട്ടും ഡയറ്റ് പ്ലാനും എന്തെന്ന് ഇവിടെ വായിച്ചറിയാം.

ജാന്‍വി കപൂറിന്റെ ഡയറ്റ് പ്ലാന്‍

ജാന്‍വി കപൂറിന്റെ ഡയറ്റ് പ്ലാന്‍

ഇന്നത്തെ യുവ നടിമാരില്‍ നിന്ന് വ്യത്യസ്തമായി, ജാന്‍വി വളരെ ഭക്ഷണബോധമുള്ള ഒരു നടിയാണ്. കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്നില്ലെങ്കിലും ജാന്‍വി ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും അനാരോഗ്യകരമായത് ഒഴിവാക്കുകയും ചെയ്യുന്നു. ജാന്‍വിയുടെ ദൈനംദിന ഭക്ഷണത്തില്‍ പ്രധാനമായും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്നു. മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ കഴിക്കാതിരിക്കാന്‍ ജാന്‍വി ശ്രദ്ധിക്കുന്നു.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

കുറച്ച് ഗ്ലാസ് വെള്ളം കുടിച്ച് ജാന്‍വി തന്റെ ദിവസം ആരംഭിക്കുന്നു. ജാന്‍വിയുടെ പ്രഭാതഭക്ഷണം പ്രധാനമായും ജ്യൂസുകള്‍, ബ്രെഡ് ടോസ്റ്റ്, മുട്ടയുടെ വെള്ള, ധാന്യങ്ങള്‍, പാല്‍ എന്നിവ അടങ്ങിയതാണ്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

വീട്ടിലായാലും ഷൂട്ടിംഗ് ലൊക്കേഷനിലായാലും ജാന്‍വി വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. അവളുടെ ഉച്ചഭക്ഷണം പ്രധാനമായും ബ്രൗണ്‍ റൈസ്, ചിക്കന്‍ സാന്‍ഡ്വിച്ച്, സാലഡ്, പയര്‍വര്‍ഗ്ഗങ്ങള്‍ മുതലായവയാണ്.

അത്താഴം

അത്താഴം

മെച്ചപ്പെട്ട ദഹനത്തിനായി ഉറങ്ങാന്‍ പോകുന്നതിന് ഏകദേശം 3 മണിക്കൂര്‍ മുമ്പെങ്കിലും ജാന്‍വി അത്താഴം കഴിക്കുന്നു. ദിവസത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഘുഭക്ഷണമാണിത്. പച്ചക്കറി സൂപ്പുകള്‍, നട്‌സ്, വേവിച്ച പച്ചക്കറികള്‍, ഗ്രീന്‍ സാലഡ്, ഗ്രില്‍ ചെയ്ത മത്സ്യം എന്നിവ ജാന്‍വിയുടെ അത്താഴത്തില്‍ ഉള്‍പ്പെടുന്നു.

ജാന്‍വി കപൂറിന്റെ വര്‍ക്കൗട്ട് പ്ലാന്‍

ജാന്‍വി കപൂറിന്റെ വര്‍ക്കൗട്ട് പ്ലാന്‍

ശരീരവും മനസ്സും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജാന്‍വി കപൂര്‍ വിശ്വസിക്കുന്നു. അതിനാല്‍, അനുയോജ്യമായ രൂപത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും വേണ്ടി, ജാന്‍വി ദിവസവും ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നു. ജാന്‍വിയും അവരുടെ ഇളയ സഹോദരി ഖുഷി കപൂറും ഫിറ്റ്നസ് ഫ്രീക്കുകളാണ്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള 'സീറോ ഫിഗര്‍' ലഭിക്കാനായി അവര്‍ കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്യാറില്ല. സ്ഥിരമായി ജിമ്മില്‍ പോകുന്ന ജാന്‍വി, കാര്‍ഡിയോ വ്യായാമങ്ങളിലും ഭാരോദ്വഹനത്തിലുമാണ് വളരെയധികം ശ്രദ്ധ ചെലുത്തുന്നത്.

ജോഗിംഗ്, നീന്തല്‍

ജോഗിംഗ്, നീന്തല്‍

മുംബൈയ്ക്ക് പുറത്ത് ഷൂട്ടിങ്ങിനു പോകുമ്പോള്‍ ജിം വ്യായാമം ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ജോഗിംഗ്, നീന്തല്‍ തുടങ്ങിയവയിലൂടെ നഷ്ടം നികത്തുന്നു. വ്യായാമങ്ങള്‍ കൂടാതെ, ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഒരു മണിക്കൂര്‍ നേരം യോഗ ചെയ്യാനും ജാന്‍വി ശ്രദ്ധിക്കാറുണ്ട്.

ജാന്‍വിയുടെ ഫിറ്റ്നസ്

ജാന്‍വിയുടെ ഫിറ്റ്നസ്

അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ തന്റെ വ്യായാമത്തെയും ഫിറ്റ്നസിനെയും കുറിച്ച് പറഞ്ഞിരുന്നു. താന്‍ ധാരാളം യോഗ, പൈലേറ്റ്സ്, ആന്റി ഗ്രാവിറ്റി ചലഞ്ച് എന്നിവ ചെയ്യാറുണ്ടെന്നും തന്റെ വര്‍ക്ക്ഔട്ട് സെഷനുകള്‍ വളരെ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നതിനാല്‍ ഒരിക്കലും ജിം സെഷന്‍ നഷ്ടപ്പെടുത്താറില്ലെന്ന് ജാന്‍വി പറയുന്നു. കൂടാതെ തന്റെ ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താന്‍ നൃത്തവും ജാന്‍വി പരിശീലിക്കാറുണ്ട്. ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് തടിച്ച ശരീരമായിരുന്ന ജാന്‍വി സ്ഥിരമായി വ്യായാമം ചെയ്തും നല്ല ഭക്ഷണക്രമം പാലിച്ചുമാണ് തടി കുറച്ചത്.

Story first published: Wednesday, March 8, 2023, 12:31 [IST]
X
Desktop Bottom Promotion