5 മാസം കൊണ്ട് 12 കിലോ, ആരോഗ്യവും ആകാരവും നിലനിര്‍ത്താന്‍ കരീന കപൂര്‍ ചെയ്യുന്നത്

ഫിറ്റ്‌നസും ഭക്ഷണവും തമ്മില്‍ വളരെ സവിശേഷമായ ബന്ധമുണ്ട്. ഭക്ഷണം നിങ്ങളുടെ ശരീരത്തിന് ഇന്ധനമായി വര്‍ത്തിക്കുകയും നിങ്ങളുടെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ നേരിട്ട് സ്വാധീനിക്കുകയും ചെയ്യുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണക്രമം ശീലിക്കേണ്ടത് പ്രധാനമാണ്. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. ഫിറ്റ്‌നസ്സ് പ്രേമികളായ എല്ലാവരും കരീനയെപ്പോലെ ഒരു ശരീരഘടന നേടാന്‍ ആഗ്രഹിക്കുന്നു.

ദിവസം മുഴുവന്‍ കരീന എന്താണ് കഴിക്കുന്നതെന്നും കരീനയുടെ വര്‍ക്ക്ഔട്ട് രീതി എങ്ങനെയാണെന്നും നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അത് നിങ്ങള്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നു. സെലിബ്രിറ്റി ന്യൂട്രിയോണിസ്റ്റായ റുജുത ദിവേകര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കരീനയുടെ ഡയറ്റ് പ്ലാനുകളുടെയും വ്യായാമ ഷെഡ്യൂളിന്റെയും വിശദാംശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. നിങ്ങളും ഒരു ഫിറ്റ്നസ് പ്രേമിയാണെങ്കില്‍ അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളാണെങ്കില്‍ കരീനയുടെ ഈ ഫിറ്റ്‌നസ്സ് ടിപ്‌സ് പിന്തുടരൂ.

തികഞ്ഞൊരു ഫിറ്റ്‌നസ്സ് പ്രേമി

തികഞ്ഞൊരു ഫിറ്റ്‌നസ്സ് പ്രേമി

പലരും തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെ അവരുടെ റോള്‍ മോഡലുകളായി കാണുന്നു. യോഗ, വര്‍ക്ക്ഔട്ട്, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലൂടെ ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുന്ന നടിയാണ് കരീന കപൂര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ അവരുടെ ഫിറ്റ്‌നസ്സിനെ പ്രശംസിക്കാറുണ്ട്. ഗര്‍ഭധാരണത്തിനു ശേഷം തന്റെ ശരീരത്തെ മാറ്റിയെടുക്കുന്നതിലൂടെ അവര്‍ നെറ്റിസണ്‍മാരെ വിസ്മയിപ്പിച്ചു. പ്രസവശേഷവും ഒരു മികച്ച ശരീരം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് കരീന. ആരോഗ്യവും ഫിറ്റ്‌നസ്സും നിലനിര്‍ത്താന്‍ കരീന ഒരു ദിവസം കഴിക്കുന്നത് ഇതൊക്കെയാണ്.

സമീകൃതാഹാരവും വ്യായാമവും

സമീകൃതാഹാരവും വ്യായാമവും

കരീന ഒരിക്കലും കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്നില്ല. ഇഷ്ടമുള്ളത് അവര്‍ കഴിക്കാറുണ്ട്. എങ്കിലും ഏറ്റവും ഫിറ്റായ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് കരീന. എല്ലായ്പ്പോഴും നല്ല സമീകൃതാഹാരം കഴിക്കാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. യോഗ, ധ്യാനം, വ്യായാമം എന്നിവയുള്‍പ്പെടെ എല്ലാം മിതമായി പരിശീലിക്കുന്ന ഒരു ഫിറ്റ്നസ് പ്രേമി കൂടിയാണ് കരീന. രണ്ട് കുട്ടികളായതിന് ശേഷം കരീന തന്റെ ശരീരഭാരം കുറയ്ക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഫിറ്റ്‌നസ്സ് പ്രചോദനം നല്‍കുകയും ചെയ്തു. തന്റെ കുഞ്ഞായ തൈമൂറിനെ പ്രസവിച്ച് വെറും 5 മാസത്തിനുള്ളില്‍ കരീന 12 കിലോ കുറച്ചിരുന്നു.

ദിവസം തുടങ്ങുന്നത് ഇങ്ങനെ

ദിവസം തുടങ്ങുന്നത് ഇങ്ങനെ

കരീനയുടെ പോഷകാഹാര വിദഗ്ധയായ റുജുത ദിവേകര്‍ തന്റെ ഓഡിയോബുക്കായ ഈറ്റിംഗ് ഇന്‍ ദി ഏജ് ഓഫ് ഡയറ്റിംഗില്‍ നടിയുടെ ഡയറ്റ് പ്ലാനുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രാവിലെ കുതിര്‍ത്ത ബദാം അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ചതിനുശേഷം കരീന സാധാരണയായി തന്റെ ദിവസം ആരംഭിക്കുന്നു. ഇത് കലോറി എരിച്ച് കളയുകയും വേഗത്തില്‍ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

റുജുത ദിവേകര്‍ പറയുന്നത്, വ്യായാമ സമയത്ത് മസില്‍ ഫൈബര്‍ റിക്രൂട്ട്മെന്റ് ഒപ്റ്റിമൈസ് ചെയ്യാന്‍ വ്യായാമത്തിന് 60 മുതല്‍ 90 മിനിറ്റ് മുമ്പ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഇത് ഒരു വലിയ ആഫ്റ്റര്‍ബേണിലേക്ക് നയിക്കുന്നു. വര്‍ക്ക്ഔട്ടിനു ശേഷം കൂടുതല്‍ കലോറികള്‍ കത്തിച്ചുകളയുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കും.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണത്തിന് മ്യൂസ്ലി, ചീസ്, മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള റൊട്ടി, റാഗി എന്നിവ കഴിക്കാനാണ് കരീനയ്ക്ക് ഇഷ്ടം. ചില ദിവസങ്ങളില്‍ പാലോ സോയ പാലോ ഒക്കെ കഴിക്കാറുമുണ്ട്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

കരീന സാധാരണയായി ഉച്ചഭക്ഷണത്തിന് ചപ്പാത്തി, പയര്‍, ധാരാളം സലാഡുകള്‍, സൂപ്പ് എന്നിവയാണ് കഴിക്കാറ്. കൂടാതെ, അവരുടെ ഉച്ച ഭക്ഷണമായി ചോറ് കഴിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. ഇതിനൊപ്പം ഖിച്ഡിയും കഴിക്കുന്നു.

നാരങ്ങവെള്ളം

നാരങ്ങവെള്ളം

ആരോഗ്യകരമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുന്നതിനായി ഉച്ചഭക്ഷണത്തിന് ശേഷം കരീന നാരങ്ങാവെള്ളം കഴിക്കുന്നു. ഇത് സാധാരണ നാരങ്ങാവെള്ളമല്ല. വെള്ളത്തില്‍ നാരങ്ങാനീര്, പഞ്ചസാര, റോക്ക് സാള്‍ട്ട്, കുങ്കുമപ്പൂവ്, അല്‍പം ഇഞ്ചി എന്നിവ ചേര്‍ത്ത് തയാറാക്കിയതാണ്. ഇത് ഉച്ചഭക്ഷണത്തിന് ശേഷം കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് കുടിക്കുന്നു. ഈ പാനീയം കുടിച്ച് കരീന തന്റെ ഉച്ചകഴിഞ്ഞുള്ള ആലസ്യത്തെ അകറ്റി നിര്‍ത്താറുണ്ട്. ഇഞ്ചിയും റോക്ക് സാള്‍ട്ടും നിങ്ങളുടെ വയറ് വീര്‍ക്കുന്നത് തടയുകയും വയറ് ശരിയായി സംരക്ഷിക്കുകയും ചെയ്യുന്നു. കുങ്കുമപ്പൂവ് മുടിക്കും ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

അത്താഴം

അത്താഴം

ദിവസം മുഴുവന്‍ ഊര്‍ജസ്വലത നിലനിര്‍ത്താന്‍, ലഘുഭക്ഷണങ്ങള്‍ എന്ന നിലയില്‍ കരീന പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അത്താഴത്തിന് വെജിറ്റബിള്‍ സൂപ്പും ചപ്പാത്തിയും പരിപ്പ് കറിയും കഴിക്കാനാണ് കരീനയ്ക്ക് ഇഷ്ടം. ഈ വിഭവങ്ങള്‍ പോഷകാഹാരം നിറഞ്ഞതാണ്. മാത്രമല്ല, നിങ്ങള്‍ക്കും അവ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമാണ്. റുജുത ദിവേകര്‍ പറയുന്നതനുസരിച്ച്, നേരത്തേ ആരോഗ്യകരമായ അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ഉറപ്പാക്കുന്നു, ഇത് ഹോര്‍മോണുകളെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ശരീരം പ്രായമാകുന്നത് തടയുകയും ചെയ്യുന്നു.

പ്രതിവാര വ്യായാമം

പ്രതിവാര വ്യായാമം

ദിവസം 1 - 20 മിനിറ്റ് ട്രെഡ്മില്‍

ദിവസം 2 - യോഗ ദിനചര്യ

ദിവസം 3 - ഇടവേള

ദിവസം 4 - ഹോം സ്‌ട്രെങ്ത് ട്രെയിനിംഗ് വര്‍ക്ക്ഔട്ട്

ദിവസം 5 - 40 മിനിറ്റ് ട്രെഡ്മില്‍

ദിവസം 6 - യോഗാസനങ്ങള്‍ അല്ലെങ്കില്‍ കോര്‍ വര്‍ക്ക്ഔട്ട്

ദിവസം 7 - ഇടവേള

Story first published: Friday, March 10, 2023, 11:45 [IST]
X
Desktop Bottom Promotion