Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
തടി കുറയും, ഒപ്പം ആകാരഭംഗിയും; അറിഞ്ഞുവയ്ക്കൂ പ്രിയങ്ക ചോപ്രയുടെ ഈ ഡയറ്റ് പ്ലാന്‍
ബോളിവുഡിലെ സൗന്ദര്യ റാണിയാണ് പ്രിയങ്ക ചോപ്ര എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? 40കാരിയായ പ്രിയങ്ക ചോപ്ര ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ നടിയാണ്. അവരുടെ അഭിനയ വൈദഗ്ധ്യവും അവിശ്വസനീയമാംവിധം അതിശയിപ്പിക്കുന്ന രൂപവും കണ്ട് അദ്ഭുതപ്പെടാത്തവരില്ല. ഫിറ്റ്നസിന്റെ കാര്യത്തില്‍ പോലും, താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്താന്‍ പ്രിയങ്ക ശ്രമിച്ചിട്ടുണ്ട്. മേരി കോം എന്ന ചിത്രത്തിലെ തന്റെ റോളിനായി പ്രിയങ്കയുടെ കഠിനമായ പരിശീലനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക.
ചെറുപ്പംമുതല്ക്കേ ഒരു ആസ്തമ രോഗിയായിരുന്ന പ്രിയങ്ക തന്റെ ജീവിതത്തില്‍ ഒരിക്കലും ആസ്തമയെ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും പ്രിയങ്കയെ ഒരു പ്രചോദനത്തിന്റെ പ്രതീകമായി കാണുന്നു. ഫിറ്റ്നസിനും ശരീരഭംഗിക്കും വേണ്ടി കൊതിക്കുന്നവര്‍ പ്രിയങ്ക ചോപ്രയുടെ ഡയറ്റ് പ്ലാനും ഭക്ഷണ രഹസ്യവും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്കും ശരീരഭാരം കുറയ്ക്കാനും പ്രിയങ്ക ചോപ്രയെപ്പോലെ ശരീരഭംഗിയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവരുടെ ദൈനംദിന ഭക്ഷണത്തെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. പ്രിയങ്ക ചോപ്രയുടെ ഭക്ഷണക്രമവും ഫിറ്റ്നസ് രഹസ്യവും ഇതാ.

പ്രിയങ്ക ചോപ്രയുടെ ഡയറ്റ് പ്ലാന്‍
ഫിറ്റ്നസിനെകുറിച്ചും ശരീര ഷേപ്പിനെക്കുറിച്ചും വേവലാതിപ്പെടുന്നവര്‍ പ്രിയങ്ക ചോപ്രയുടെ ഡയറ്റ് പ്ലാനും ഭക്ഷണ രഹസ്യവും അറിഞ്ഞിരിക്കണം. പ്രിയങ്ക വളരെ പോഷകസമൃദ്ധമായ ഭക്ഷണമാണ് ദിനവും കഴിക്കുന്നത്. സമയാസമയം ഭക്ഷണം കഴിക്കാന്‍ പ്രിയങ്ക തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും സമയം കണ്ടെത്തുന്നു. ഉച്ചഭക്ഷണം പോലെയാണ് താന്‍ പ്രഭാതഭക്ഷണം കഴിക്കുന്നതെന്ന് പ്രിയങ്ക പറയുന്നു.

ധാരാളം വെള്ളം കുടിക്കുക
തന്റെ ശരീരം ആരോഗ്യകരവും ഫിറ്റുമായി നിലനിര്‍ത്താന്‍, പ്രിയങ്ക ചോപ്ര ധാരളം വെള്ളം കുടിക്കാറുണ്ട്. ദിവസത്തില്‍ ഇടയ്ക്കിടെ വെള്ളം കുടിച്ചു കൊണ്ടിരിക്കുക. ദാഹമില്ലെങ്കില്‍ പോലും ഒരു കവിളെങ്കിലും വെള്ളം കുടിക്കുക. അവര്‍ ജ്യൂസിനും കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ട്. കാപ്പി കുടിക്കാനും പ്രിയങ്ക ഇഷ്ടപ്പെടുന്നു.

പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണത്തില്‍ പ്രിയങ്ക ചോപ്ര പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട്. കാരണം, പ്രഭാതഭക്ഷണം ബ്രെയിന്‍ ഫുഡ് എന്നും അറിയപ്പെടുന്നു. പ്രഭാതഭക്ഷണമാണ് നിങ്ങളുടെ ശരീരത്തില്‍ രാവിലെ ഉറക്കച്ചടവ് മാറ്റി ഊര്‍ജ്ജം നിറയ്ക്കുന്നത്. എഴുന്നേറ്റതിന് ശേഷം ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രിയങ്ക സ്വീകരിക്കുന്നു. ഒരു കപ്പ് കാപ്പി കുടിച്ചശേഷം പ്രിയങ്ക രാവിലെ വ്യായാമം ചെയ്യാറുണ്ട്. പ്രഭാതഭക്ഷണത്തിന് ഓംലെറ്റ്, അവോക്കാഡോ, ടോസ്റ്റ് തുടങ്ങിയ ഭക്ഷണം കഴിക്കാനാണ് പ്രിയങ്ക ഏറെയും ഇഷ്ടപ്പെടുന്നത്. ഇതുകൂടാതെ പ്രഭാതഭക്ഷണമായി അവര്‍ ദോശയും പോഹയും ഇഡ്ഡലിയും കഴിക്കാനും ഇഷ്ടപ്പെടുന്നു.

ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിന് ശുദ്ധമായ നാടന്‍ വിഭവങ്ങളാണ്പ്രിയങ്കയ്ക്ക് ഇഷ്ടം. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, റാഗി റൊട്ടി തനിക്ക് വളരെ ഇഷ്ടമാണെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയാണ് പ്രിയങ്ക ചോപ്ര പിന്തുടര്‍ന്നുവരുന്നത്. ഉച്ചഭക്ഷണത്തിന് പ്രിയങ്ക പയര്‍, ഉരുളക്കിഴങ്ങ്-കാബേജ് കറി, തൈര്, അച്ചാര്‍, പച്ചക്കറി സാലഡ് എന്നിവ കഴിക്കാറുണ്ട്.

വൈകുന്നേരത്തെ ലഘുഭക്ഷണം
കരീന കപൂറിന്റെ ഫിറ്റ്നസും ഡയറ്റ് പ്ലാനും പോലെ, പ്രിയങ്ക ചോപ്രയും സായാഹ്ന ലഘുഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നു. വൈകുന്നേരത്തെ ലഘുഭക്ഷണമായി സൂപ്പും കുറച്ച് ഡ്രൈ ഫ്രൂട്സും കഴിക്കാന്‍ പ്രിയങ്ക ഇഷ്ടപ്പെടുന്നു. ചില ദിവസങ്ങളില്‍, ഉച്ചഭക്ഷണത്തിന് ഒന്നും കഴിക്കില്ല. എന്നാല്‍ വൈകുന്നേരത്തെ ലഘുഭക്ഷണത്തില്‍ പ്രിയങ്ക ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നു.

അത്താഴം
ഫിറ്റ്നസ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നതുപോലെ പ്രിയങ്ക ചോപ്രയും അത്താഴത്തിന് വളരെ ലഘുവായ ഭക്ഷണമാണ് കഴിക്കുന്നത്. ചിലപ്പോള്‍ അവര്‍ രാത്രി സൂപ്പ് മാത്രമേ കുടിക്കൂ. പകല്‍ സമയം ഭക്ഷണം കുറച്ച് കഴിക്കുമ്പോള്‍, രാത്രിയില്‍ ഡ്രൈ ഫ്രൂട്ട്സ് ചേര്‍ത്ത സൂപ്പ് കഴിക്കും.

വര്‍ക്കൗട്ട്
നന്നായി ഭക്ഷണം കഴിക്കുക, ആ കലോറിയും എരിച്ച് കളയുക. ഫിറ്റ്നസ്സ് നിലനിര്‍ത്താനായി പ്രിയങ്കയുടെ മനസ്സിലുള്ള ഒരേയൊരു മന്ത്രം അതാണ്. ഒരു പേഴ്സണല്‍ ട്രെയിനറുടെ കീഴിലാണ് പ്രിയങ്കയുടെ വര്‍ക്കൗട്ട് സെഷനുകള്‍. രാവിലെ വര്‍ക്കൗട്ട് ചെയ്യുന്ന പ്രിയങ്ക കാര്‍ഡിയോ, വെയ്റ്റ് ട്രെയിനിംഗ് എക്സൈസുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.



Click it and Unblock the Notifications
