Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും
ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടിമാരിലൊരാളായാണ് മലൈക അറോറ അറിയപ്പെടുന്നത്. അവരുടെ ശരീരഘടനയെ ആരാധകര്‍ വളരെയേറെ ഇഷ്ടപ്പെടുകയും പ്രശംസിക്കുകയും ചെയ്യുന്നു. കൂടാതെ നിരവധി ഫിറ്റ്നസ് പ്രേമികള്‍ അവരുടെ ഭക്ഷണക്രമവും വ്യായാമങ്ങളും പിന്തുടരുന്നു. മലൈക അറോറയുടെ സൗന്ദര്യവും ഭംഗിയും വിവരിക്കാന്‍ വാക്കുകള്‍ കുറവാണ്. 49കാരിയായ ബോളിവുഡ് നടിക്ക് എല്ലാവരേയും തന്നിലേക്ക് അടുപ്പിക്കാനും തന്റെ ശരീരസൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കാനുമുള്ള ഒരു കാന്തിക പ്രഭാവലയമുണ്ട്. തന്റെ ശരീരഭംഗി ഒറ്റദിവസം കൊണ്ടല്ല മലൈക സ്വന്തമാക്കിയത്. ആരോഗ്യം, ഫിറ്റ്നസ് എന്നിവയിലും തന്റേതായ വ്യക്തിമുദ്ര നടി പതിപ്പിച്ചിട്ടുണ്ട്. മലൈകയുടെ ഇന്‍സ്റ്റാഗ്രാം പേജ് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും, അവര്‍ എത്രത്തോളം ഫിറ്റ്നസ്സ് പ്രേമിയാണെന്ന്.
നാല്‍പ്പതുകളുടെ അവസാനത്തിലും മലൈക ഇത്ര ചെറുപ്പമായി തോന്നുന്നത് എങ്ങനെയെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തന്റെ ശരീരം ശ്രദ്ധിക്കുന്നതിലും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുന്നതിലുമാണ് ആ രഹസ്യം ഒളിഞ്ഞുകിടക്കുന്നത്. തന്റെ ഭക്ഷണക്രമവും ഫിറ്റ്നസ് ദിനചര്യയും അര്‍പ്പണബോധത്തോടെ പിന്തുടരുന്നയാളാണ് മലൈക. എല്ലാവരും അസൂയപ്പെടുത്തുന്ന ഒരു ശരീരഘടന നിലനിര്‍ത്താന്‍ ഇത് അവരെ സഹായിക്കുന്നു. അതിനാല്‍, മലൈകയുടേതു പോലെ സുന്ദരമായ ശരീരഘടന ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍, അവരുടെ ഡയറ്റ് പ്ലാനെക്കുറിച്ചും വര്‍ക്ക്ഔട്ട് രീതിയെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

യോഗ
ശരീരം നല്ല വടിവോടെ കാത്തുസൂക്ഷിക്കാനായി മലൈക യോഗ ചെയ്യാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. ഇക്കാര്യം മലൈകയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് വളരെ വ്യക്തമാണ്. ഒരേസമയം വിവിധ യോഗാപോസുകള്‍ കാണിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ആളാണ് മലൈക. അവരുടെ ശരീരത്തിന്മേല് മികച്ച നിയന്ത്രണം നേടുകയും ഓരോ പോസുകളും തികഞ്ഞ സൂക്ഷ്മതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. മലൈകയെ മിക്കപ്പോഴും യോഗാ സ്റ്റുഡിയോയില്‍ ഇടയ്ക്കിടെ കാണാന്‍ കഴിയും. അവരുടെ ശരീരം എല്ലായ്പ്പോഴും വടിവൊത്തതും ഫിറ്റായും കാണുന്നതില്‍ അതിശയിക്കാനില്ല.

പൈലേറ്റ്സ്
യോഗ കൂടാതെ മലൈക സ്ഥിരമായി പൈലേറ്റ്സും പരിശീലിക്കുന്നു. ഫിറ്റ്നസ് രംഗത്ത് പുതിയതായി വരുന്നവര്‍ക്ക് ശരീര പേശികള്‍, ശാരീരിക ശക്തി, വഴക്കം, ഭാവം, മാനസിക അവബോധം എന്നിവ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു മികച്ച വ്യായാമ രൂപമാണ് പൈലേറ്റ്സ്. മലൈക ഒരു പൈലേറ്റ്സ് സ്റ്റുഡിയോയില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിങ്ങള്‍ക്ക് കാണാം. ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കില്‍ നിന്ന് സുഖംപ്രാപിക്കാനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്സ്. ഇത് ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ശരീരനില മെച്ചപ്പെടുത്താനും കലോറി എരിച്ചുകളയാനും സഹായിക്കുന്നു.

വ്യായാമങ്ങള്‍
യോഗ, പൈലേറ്റ്സ്, മറ്റ് വ്യായാമങ്ങള്‍ എന്നിവ ഇടയ്ക്കിടെ ചെയ്യാന്‍ മലൈക ഇഷ്ടപ്പെടുന്നു. ജിമ്മില്‍ ഡംബെല്‍സും കെറ്റില്ബെല്ലും ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതും ഒരു പ്രൊഫഷണലിനെപ്പോലെ മലൈക വ്യായാമ ദിനചര്യ നിര്‍വഹിക്കുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തുന്ന രീതിയിലാണ് മലൈക വ്യായാമം ചെയ്യാറ്. ഇത് അവര്‍ക്ക് കരുത്ത് പകരുകയും തടസ്സങ്ങളില്ലാതെ നന്നായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നു.

മലൈക അറോറയുടെ ഡയറ്റ് പ്ലാന്‍
തന്റെ ശരീരത്തിനകത്ത് എന്താണ് പോകുന്നതെന്ന് മലൈകക്ക് നല്ല ബോധ്യമുണ്ട്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയ സന്തുലിതമായ ഭക്ഷണം കഴിക്കാന്‍ മലൈക ശ്രദ്ധിക്കുന്നു. ആയുര്‍വേദത്തില്‍ വിശ്വസിക്കുന്നയാളാണ് മലൈക. അതിനാല്‍ത്തന്നെ, ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ച് തയാറാക്കുന്ന പാനീയങ്ങള്‍ കുടിക്കാനും മലൈക ഇഷ്ടപ്പെടുന്നു.

പ്രഭാതഭക്ഷണം
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് രീതി പിന്തുടരുന്നയാളാണ് മലൈക. ഒരു ഗ്ലാസ് ജീരക വെള്ളമോ തേങ്ങാവെള്ളമോ അല്പം അണ്ടിപ്പരിപ്പോ കഴിച്ചാണ് മലൈകയുടെ ദിവസം ആരംഭിക്കുന്നത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ശരീരത്തിലെ വിഷവസ്തുക്കളെ എളുപ്പത്തില്‍ നീക്കി ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു രീതിയാണ്.

ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിന്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനാണ് മലൈക ഇഷ്ടപ്പെടുന്നു. അതിനാല്‍ അവരുടെ ഉച്ചഭക്ഷണത്തില്‍ സാധാരണയായി നട്സ്, പച്ചക്കറികള്‍, ചോറ്, ചിക്കന്‍ എന്നിവ ഉള്‍പ്പെടുത്തുന്നു.

അത്താഴം
വളരെ നേരത്തെ അത്താഴം കഴിക്കുന്നയാളാണ് മലൈക. വൈകുന്നേരം 6:30ന് തന്നെ തന്റെ അത്താഴം കഴിക്കുന്നത് മലൈക ഒരു പതിവാക്കി മാറ്റിയിട്ടുണ്ട്. മലൈകയുടെ അത്താഴ ഭക്ഷണത്തില്‍ മാംസം, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലും ആരോഗ്യകരമായ മാറ്റങ്ങള്‍ കാണാന്‍ ഇതുപോലെ മലൈകയുടെ ഭക്ഷണക്രമവും ഫിറ്റ്നസ് പ്ലാനും പിന്തുടരൂ.



Click it and Unblock the Notifications