Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
39ലും 20കാരിയെപ്പോലെ മെലിഞ്ഞ് ഷേപ്പായ ശരീരം; കത്രീന കൈഫിന്റെ ശരീര രഹസ്യം
ഇന്ന് ബോളിവുഡിലെ ഏറ്റവും ഫിറ്റായ നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ശരീരം ഫിറ്റായി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ പല ശ്രമങ്ങളും കത്രീന നടത്താറുണ്ട്. കത്രീനയുടെ ടോണ്‍ ബോഡി തന്നെ, ഫിറ്റ്നസിനോടുള്ള അവരുടെ സ്നേഹം പറയുന്നതാണ്. കര്‍ശനമായ വര്‍ക്ക്ഔട്ട് രീതിയും ഭക്ഷണക്രമവുമാണ് കത്രീന ഇതിനായി പിന്തുടരുന്നത്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് കത്രീന കൈഫ്.
39 ാം വയസ്സില്‍ പോലും, ഇരുപതുകാരിയുടേതുപോലുള്ള ശരീരം ആരെയും അസൂയപ്പെടുത്തുന്നതാണ്. ഇതിനായി കത്രീന മണിക്കൂറുകളോളം വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. യോഗ, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയ്ക്കൊപ്പം കത്രീന ജോഗിംഗ്, സൈക്ലിംഗ് എന്നിവയും ചെയ്യാറുണ്ട്. നിങ്ങള്‍ക്കും കത്രീന കൈഫിനെ പോലൊരു ശരീരം വേണമെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, കത്രീന കൈഫിന്റെ ഫിറ്റ്നസ്സ് ടിപ്സ് ഞങ്ങള്‍ പറഞ്ഞുതരാം.

കത്രീനയുടെ ഡയറ്റ് പ്ലാന്‍
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അവരുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നിങ്ങള്‍ എല്ലാ ദിവസവും കൃത്യമായി ഒരു ഡയറ്റ് ചാര്‍ട്ട് പിന്തുടരണം. കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്നത് കത്രീന കൈഫിന്റെ ഫിറ്റ്നസ് രഹസ്യമാണ്.

ഭക്ഷണക്രമം
കത്രീന കൈഫ് ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നു. ഓരോ 2 മണിക്കൂറിലും വേവിച്ച പച്ചക്കറികളും പഴങ്ങളും കത്രീനയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ കത്രീനയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അവര്‍ക്ക് പ്രിയമാണ്. രാവിലെ ധാന്യങ്ങളും ഓട്സും കഴിക്കും. ഉച്ചഭക്ഷണത്തിന്, വെണ്ണ പുരട്ടിയ പൊരിച്ച മത്സ്യവും ബ്രൗണ്‍ ബ്രെഡും കഴിക്കും. വൈകുന്നേരം കത്രീന പീനട്ട് ബട്ടറിനൊപ്പം ബ്രൗണ്‍ ബ്രെഡ് കഴിക്കാറുണ്ട്. അത്താഴത്തിന് സൂപ്പ്, മത്സ്യം, ചപ്പാത്തി, പച്ചക്കറികള്‍ എന്നിവയാണ് കത്രീനയ്ക്ക് പ്രിയം.

ഫിറ്റ്നസ് പരിശീലക പറയുന്നു
കത്രീനയുടെ ഭക്ഷണക്രമത്തെക്കുറിച്ച് യാസ്മിന് പറയുന്നു- ശരീരം മെലിയാന്‍ ഭക്ഷണക്രമം വലിയ പങ്ക് വഹിക്കുന്നു. അതിനാല്‍ ആവശ്യത്തിന് പ്രോട്ടീന്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഞാന്‍ കത്രീനയുടെ ഭക്ഷണ പദ്ധതിയില്‍ മാറ്റം വരുത്തി. ശരീരത്തില്‍ കൊഴുപ്പ് കൂട്ടുന്ന ഭക്ഷണങ്ങള്‍ കുറച്ചു. പകരം ഊര്‍ജവും പോഷണവും നല്കുന്ന ഭക്ഷണങ്ങള്‍ ചേര്‍ത്തു. പ്രഭാതഭക്ഷണത്തിന് ഓട്സ്. ഉച്ചഭക്ഷണത്തിന് പഴം, മത്സ്യം, പച്ചക്കറികള്‍. വൈകുന്നേരം ഒരു സാന്ഡ്വിച്ച്. അത്താഴത്തിന് സൂപ്പും മുട്ടയുടെ വെള്ളയും എന്നിവയാണ് കത്രീനയുടെ ഭക്ഷണം.

ഡയറ്റ് ടിപ്സ്
ശരിയായ സമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കണമെന്ന് കത്രീന വിശ്വസിക്കുന്നു. കത്രീന തന്റെ ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളം കുടിച്ചാണ്. ചായയോ കാപ്പിയോ കഴിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ഫ്രൈ ചെയ്ത ഭക്ഷണങ്ങളെക്കാള്‍ തിളപ്പിച്ച ഭക്ഷണങ്ങളാണ് കത്രീന തിരഞ്ഞെടുക്കുന്നത്. ഉറങ്ങാന്‍ പോകുന്നതിന് 2 മണിക്കൂര്‍ മുമ്പെങ്കിലും കത്രീന അത്താഴം കഴിക്കാറുണ്ട്.

ഇവ കഴിക്കുന്നത് കുറയ്ക്കുക
നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില ലളിതമായ മാറ്റങ്ങള്‍ വരുത്തിയാല്‍ കത്രീനയെപ്പോലെ ശരീരഭാരം കുറയ്ക്കാം. തന്റെ ഭക്ഷണക്രമത്തിലെ പ്രധാന നിയമം ഗ്ലൂട്ടനും പഞ്ചസാരയും പാലും ഇല്ലാത്തതാണെന്ന് കത്രീന വെളിപ്പെടുത്തിയിരുന്നു. പാലിന് പകരം സോയ മില്‍ക്ക്, ബദാം മില്‍ക്ക് പോലുള്ള ആരോഗ്യകരമായ ഇതരമാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. കത്രീന അധികമായി ബ്രെഡും പാസ്തയും കഴിക്കാറില്ല. ഈ ഗ്ലൂട്ടന്‍ ഭക്ഷണങ്ങള്‍ വീക്കം, ശരീരഭാരം, വിശപ്പ് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് നിങ്ങളെ കൂടുതല്‍ തടിയുള്ളവരാക്കും. കത്രീനയുടേത് പോലെയുള്ള ഒരു രൂപം നിങ്ങള്‍ക്ക് വേണമെങ്കില്‍ ശുദ്ധീകരിച്ച പഞ്ചസാര ഉല്പന്നങ്ങളും കുറയ്ക്കേണ്ടതുണ്ട്. കാരണം, ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കും. പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കത്രീനയുടെ വ്യായാമം
യോഗയുടെ വലിയ ആരാധികയാണ് കത്രീന. ശരീരം നല്ല വഴക്കത്തോടെ നിലനിര്‍ത്താന്‍ യോഗ അവരെ സഹായിച്ചു. കത്രീന കൈഫിന്റെ വ്യായാമ ദിനചര്യയുടെ തുടക്കത്തില്‍ യോഗ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കത്രീനയുടെ ഫിറ്റ്നസ്സ് പരിശീലകയായ യാസ്മിന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കത്രീനയുടെ വ്യായാമ ദിനചര്യയെക്കുറിച്ച് പങ്കുവെച്ചിരുന്നു. താന്‍ അവളെ കണ്ടുമുട്ടുമ്പോള്‍, കത്രീന യോഗയും ഭാരോദ്വഹനവും മാത്രമേ ചെയ്യുമായിരുന്നുള്ളൂവെന്നും പിന്നീട് താന്‍ അവരുടെ ദിനചര്യയില്‍ ഫങ്ഷണല്‍ പരിശീലനവും പൈലേറ്റുകളും ചേര്‍ത്തുവെന്നും യാസ്മിന് പറയുന്നു. കത്രീന കൈഫ് ധാരാളം ഫങ്ഷണല്‍ പരിശീലനവും, പൈലേറ്റ്സ്, കാര്‍ഡിയോ എന്നിവയും ചെയ്യാറുണ്ടെന്നും യാസ്മിന് പങ്കുവെച്ചു. കത്രീന ആഴ്ചയില്‍ ഏഴു ദിവസവും 1 മുതല്‍ 3 മണിക്കൂര്‍ വരെ വ്യായാമം ചെയ്യാറുണ്ട്.



Click it and Unblock the Notifications
