Latest Updates
-
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
96ല്‍ നിന്ന് 45 കിലോയിലേക്ക്; പി.സി.ഒ.ഡി ബാധിച്ച സാറ അലി ഖാന് ശരീരഭാരം കുറച്ചത് ഇങ്ങനെ
അറിയപ്പെടുന്ന ഒരു ബോളിവുഡ് സെലിബ്രിറ്റിയാണ് സാറ അലി ഖാന്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന സാറാ അലി ഖാന് ഒരുകാലത്ത് തന്റെ ശരീരണ്ണത്തെക്കുറിച്ചോര്ത്ത് വളരെയേറെ വിഷമിച്ചിരുന്നു. പിസിഒഡി രോഗത്താലും ഭക്ഷണശീലത്താലും 96 കിലോ ഭാരമുണ്ടായിരുന്ന സാറയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. ചിട്ടയായ ശീലങ്ങളിലൂടെ തടി നിയന്ത്രിച്ച് ഇപ്പോള്‍ 46 കിലോയായി ശരീരഭാരം കുറയ്ക്കാന്‍ സാറയ്ക്ക് സാധിച്ചു.

പിസിഒഡി ബാധിച്ച ജീവിതം
തന്റെ കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ പ്രധാന കാരണം പിസിഒഡി ആണെന്ന് സാറ അലി ഖാന് ഒരു ടിവി ഷോയില്‍ പറഞ്ഞിരുന്നു. കൂടാതെ, താന്‍ ഒരു ഭക്ഷണപ്രിയയായിരുന്നുവെന്നും ഇതുമൂലം ശരീരഭാരം വര്‍ദ്ധിച്ചുകൊണ്ടിരുന്നുവെന്നും സാറ കൂട്ടിച്ചേര്‍ത്തു. പിസിഒഡി എന്നത് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ആണ്. ഇത് ഹോര്‍മോണ്‍ തകരാറുമൂലമാണ് സംഭവിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം, ഈ രോഗം കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വളരെയധികം കാണപ്പെടുന്നു. ഇപ്പോഴും സാറ ഈ രോഗത്തോട് പോരാടുകയാണെങ്കിലും, സാറ തന്റെ വ്യായാമവും ഭക്ഷണക്രമവും കൊണ്ട് ഇത് നിയന്ത്രിച്ചുനിര്‍ത്തുന്നു.

പിസിഒഡി ബാധിച്ച ജീവിതം
തന്റെ പിസിഒഡി പ്രശ്നം വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാനുകളിലൂടെയും നിയന്ത്രിച്ച് സാറ വിജയം കണ്ടു. നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍, ആര്‍ക്കും നിങ്ങളെ തടയാന്‍ കഴിയില്ല എന്നതിന് ഉദാഹരണമാണ് സാറയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര നിങ്ങള്‍ക്ക് നല്കുന്ന സന്ദേശം. ഒന്നര വര്‍ഷത്തിനിടെ 40 കിലോയോളം ഭാരമാണ് സാറ കുറച്ചത്. 96 കിലോയില്‍ നിന്ന് 45 കിലോയിലേക്ക് ശരീരഭാരം കുറയ്ക്കാനായി സാറ അലി ഖാന് ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നൃത്തവും ജിമ്മും പ്രധാനം
ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനൊപ്പം ജിമ്മില്‍ സമയം ചെലവഴിച്ചും സാറ ഒരുപാട് അധ്വാനിച്ചു. കൂടാതെ, അവര്‍ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാര്‍ഗമായി നൃത്തത്തെയും കൂട്ടുപിടിച്ചു. നൃത്തം ഒരു ഹോബിയാക്കി മാറ്റി. കഥക് നൃത്തത്തിലൂടെ സാറ തന്റെ രൂപത്തിന് ഒരു സെക്സി ലുക്ക് നല്കി. ഇതുകൂടാതെ, സാറ തന്റെ ദിനചര്യയില്‍ യോഗയും ഉള്‍പ്പെടുത്തിയിരുന്നു. തടി കുറയ്ക്കാന്‍ യോഗയുടെ ഫലങ്ങള്‍ വളരെ വലുതാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? അതിനാല്‍ അവന്റെ ശരീരഭാരം കുറയുന്നതിനൊപ്പം യോഗയിലൂടെ സാറ തന്റെ ശരീരത്തെത്തന്നെ ടോണ്‍ ചെയ്തെടുത്തു. സൂര്യ നമസ്കാരവും സാറയുടെ വ്യായാമത്തിന്റെ ഭാഗമാണ്.

വര്‍ഷങ്ങളുടെ പ്രയത്നം
ഒറ്റരാത്രികൊണ്ടല്ല അവര്‍ ശരീരഭാരം കുറച്ചത്. ശരീരഭാരം കുറയ്ക്കാന്‍ സാറ വര്‍ഷങ്ങളോളം അധ്വാനിച്ചിട്ടുണ്ട്. ഇതിനായി ശരീരഭാരം കുറയ്ക്കാനുള്ള പ്ലാന്‍ തയ്യാറാക്കി അത് പതിയെ പിന്തുടര്ന്ന് വരികയായിരുന്നു. ജിമ്മിലെത്തി ഫിറ്റ്നസ് വിദഗ്ധന്റെ മാര്‍ഗനിര്‍ദേശപ്രകാരം അവര്‍ വര്‍ക്കൗട്ട് ചെയ്തും. തന്റെ ഫിറ്റ്നസ് പരിശീലകനായ നിമ്രത് കൗറിനൊപ്പം സാറ ധാരാളമായി ജിമ്മില്‍ അധ്വാനിച്ചു.

കായിക പ്രവര്‍ത്തനങ്ങള്‍
സാറയുടെ ഭാരം കുറയ്ക്കാനുള്ള പ്ലാനില്‍ കായിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ സാറ അച്ഛന്റെ കൂടെയും ചിലപ്പോള്‍ സഹോദരന്റെയും കൂടെയും ടെന്നീസ് കളിക്കുമായിരുന്നു. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ടെന്നീസ് കളിക്കാനായി സാറ സമയം ചെലവഴിച്ചു. സഹോദരനൊപ്പം റഗ്ബി കളിക്കുന്നതും സാറ വളരെയേറെ ആസ്വദിച്ചിരുന്നു. ഇത്തരം കായിക പ്രവര്‍ത്തനങ്ങള്‍ സാറയുടെ തടി കുറക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റ്
ഭക്ഷണകാര്യത്തില്‍ കഠിനമായ ചിട്ടകളായിരുന്ന സാറ തടികുറയ്ക്കാനായി ശീലിച്ചത്. സാറ തന്റെ ഭക്ഷണക്രമം വളരെയേറെ നിയന്ത്രിച്ചു. ദിവസത്തില്‍ ഒരുനേരം മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചിരുന്നത്. പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത്. സാറയുടെ ഡയറ്റ് പ്ലാനില്‍ പ്രധാനമായും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമായിരുന്നു. ഫൈബറിനായി ധാരാളം പഴങ്ങളും കഴിച്ചു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ വീട്ടിലുണ്ടാക്കുന്ന പല തരത്തിലുള്ള പാനീയങ്ങള്‍ കഴിച്ചു. മല്ലിയിലയും ജീരക വെള്ളവും പച്ചക്കറികളും പഴങ്ങളും എല്ലാം കലര്‍ത്തി ഒരു ഗ്രീന്‍ സ്മൂത്തി തയാറാക്കി കഴിക്കാറുണ്ടായിരുന്നു. രാവിലെ ഉണര്‍ന്നതിന് ശേഷം ഗ്രീന്‍ ടീയില്‍ നാരങ്ങയും തേനും കലര്‍ത്തി വെറുംവയറ്റില്‍ കുടിച്ചിരുന്നു. ഇതും തടി കുറയ്ക്കുന്നതില്‍ സാറയെ വളരെയേറെ സഹായിച്ചു.



Click it and Unblock the Notifications
