Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍
തന്റെ പ്രായത്തിലുള്ള മറ്റ് ബോളിവുഡ് നടിമാരില്‍ നിന്ന് വ്യത്യസ്തമാണ് നടി സോനാക്ഷി സിന്‍ഹ. തന്റെ നിഷ്‌കളങ്കമായ രൂപവും മനോഹരമായ പുഞ്ചിരിയും മികച്ച അഭിനയവും കൊണ്ട് ഇന്‍ഡസ്ട്രിയില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിനായി സൊനാക്ഷിക്ക് സാധിച്ചിട്ടുണ്ട്. വെറ്ററന്‍ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. ഒരു കാലത്ത് അമിതവണ്ണത്തിന്റെ പേരില്‍ വളരെയേറെ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങിയ കുട്ടിക്കാലമായിരുന്നു സൊനാക്ഷിയുടേത്. എന്നാല്‍ ബോളിവുഡ് അതിശയകരമായ പല പരിവര്‍ത്തന കഥകളും നേരിട്ട് വെളുപ്പെടുത്തി നല്‍കിയിട്ടുണ്ട്. സോനാക്ഷി സിന്‍ഹയുടെ രൂപാന്തരവും അത്തരത്തിലായിരുന്നു.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സൊനാക്ഷിക്ക് 90 കിലോ ഭാരമുണ്ടായിരുന്നു. സല്‍മാന്‍ ഖാനാണ് തടി കുറയ്ക്കാന്‍ അവളെ പ്രേരിപ്പിച്ചത്. തന്റെ ആദ്യ ചിത്രമായ ദബാങ്ങിനായി 90 കിലോയില്‍ നിന്ന് 60 കിലോയായി തടി കുറയ്ക്കാന്‍ സൊനാക്ഷിക്ക് സാധിച്ചു. അമിതവണ്ണത്തില്‍ നിന്ന് ഫിറ്റായ ശരീരത്തിലേക്കുള്ള സൊനാക്ഷിയുടെ യാത്ര ശരിക്കും പ്രചോദനകരമാണ്. നിങ്ങളും സോനാക്ഷിയെപ്പോലെ ഒരു ശരീരം ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങണം. 30 കിലോ ശരീരഭാരം കുറയ്ക്കാനായി സൊനാക്ഷി ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശരീരഭാരം കുറയ്ക്കാനുള്ള പ്രചോദനം
സോനാക്ഷി സിന്‍ഹ ഇപ്പോള്‍ പലരുടെയും ഫിറ്റ്‌നസ് ഐക്കണായി മാറിയിരിക്കുന്നു. ഉദാസീനമായ ജീവിതശൈലി, വ്യായാമക്കുറവ്, ജങ്ക് ഫുഡിനോടുള്ള ഇഷ്ടം എന്നിവയായിരുന്നു സൊനാക്ഷിയുടെ അമിതവണ്ണത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍. പക്ഷേ കഠിനമായ വ്യായാമവും ഡയറ്റ് പ്ലാനും ഉപയോഗിച്ച് അവള്‍ അവളുടെ അമിതവണ്ണം നിയന്ത്രിച്ചു. ശരിയായ ഭക്ഷണക്രമവും കഠിനമായ വ്യായാമവും ചേര്‍ന്നതാണ് തന്നെ ഇപ്പോഴുള്ള രൂപത്തിലേക്ക് എത്തിച്ചതെന്ന് സൊനാക്ഷി പറയുന്നു.

സല്‍മാന്‍ ഖാന് നന്ദി
വാസ്തവത്തില്‍, തന്നെ ശരീരഭാരം കുറയ്ക്കാന്‍ പ്രേരിപ്പിച്ചതിന് സല്‍മാന്‍ ഖാനോടാണ് നന്ദി പറയേണ്ടതെന്ന് സൊനാക്ഷി പറയുന്നു. തന്റെ ആദ്യ ചിത്രമായ ദബാംഗിനായി സൊനാക്ഷി 30 കിലോയാണ് കുറച്ചത്. സല്‍മാന്‍ എന്നിലെ കഴിവ് കാണുകയും ശരീരഭാരം കുറയ്ക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു. അദ്ദേഹം എന്നോട് പറഞ്ഞതിന് ശേഷമാണ് ഞാന്‍ തടി കുറയ്ക്കുന്നത് ഗൗരവമായി എടുക്കാന്‍ തുടങ്ങിയതെന്നും സൊനാക്ഷി പറയുന്നു.

കര്‍ശനമായ ഭക്ഷണക്രമം
ശരീരഭാരം നിലനിര്‍ത്താന്‍ സോനാക്ഷി കര്‍ശനമായ ഭക്ഷണക്രമമാണ് പിന്തുടരുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവും തേനും നാരങ്ങാനീരും ഉപയോഗിച്ചാണ് സൊനാക്ഷി തന്റെ ദിവസം ആരംഭിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ പാലും ധാന്യങ്ങളും ഗോതമ്പ് ടോസ്റ്റും ഉള്‍പ്പെടുന്ന നേരിയ പ്രഭാതഭക്ഷണമാണ് അവര്‍ കഴിക്കുന്നത്. ഉച്ചഭക്ഷണത്തില്‍ സൊനാക്ഷി ധാരാളം പച്ചക്കറികള്‍ കഴിക്കുന്നു. അവ അവളുടെ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നു. ദിവസത്തിനിടയ്ക്ക് ഗ്രീന്‍ ടീ കുടിക്കാറുണ്ട്. ഇത് ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ നിറയ്ക്കുന്നു. വൈകുന്നേരം 6 മണിക്ക് ശേഷം സൊനാക്ഷി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാറില്ല. പ്രോട്ടീന്റെ മികച്ച സ്രോതസ്സായതിനാല്‍ അത്താഴത്തിന് നട്‌സോ ചിക്കനോ കഴിക്കുന്നു.

പതിവ് വ്യായാമം
സൊനാക്ഷിക്ക് ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സൊനാക്ഷി തന്റെ ശരീരം മെലിഞ്ഞതായും സ്ലിം ആയും നിലനിര്‍ത്താന്‍ ദിവസത്തില്‍ രണ്ടുതവണ ജിമ്മില്‍ പോകാറുണ്ട്. അവരുടെ പരിശീലകയായ യാസ്മിന്‍ കറാച്ചിവാല അവളെ കാര്‍ഡിയോ മുതല്‍ വെയ്റ്റ് ട്രെയിനിംഗ്, ഫങ്ഷണല്‍ ട്രെയിനിംഗ്, സ്‌കിപ്പിംഗ് വരെ എല്ലാം ചെയ്യാന്‍ പ്രേരിപ്പിക്കാറുണ്ട്. ജിമ്മില്‍ സോനാക്ഷി ഒരു കൂട്ടം വര്‍ക്ക്ഔട്ടുകള്‍ ചെയ്യാന്‍ സമയം നീക്കിവയ്ക്കാറുണ്ട്. ഇടയ്ക്കിടെ നീന്താനും പോകാറുണ്ട്.

സോനാക്ഷി സിന്‍ഹയുടെ വ്യായാമം
പല ആളുകളെയും പോലെ സോനാക്ഷിയും ജിമ്മിനെ വെറുത്തിരുന്നു. ജിമ്മിലെ പരിശീലനം അത്ര എളുപ്പമായിരിക്കില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ, തന്റെ ശരീരത്തിനായി ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കുകയായിരുന്നു സൊനാക്ഷി. സോനാക്ഷി സിന്‍ഹ തന്റെ ശരീരവണ്ണം കുറയ്ക്കാന്‍ ഷാഹിദ് കപൂറിന്റെ പരിശീലകനെ സമീപിക്കുകയും ചെയ്തു.
* കാര്‍ഡിയോ വ്യായാമങ്ങള്‍, സൈക്ലിംഗ്, ഫങ്ഷണല്‍, വെയ്റ്റ് ട്രെയിനിംഗ്.
* നീന്തലും ടെന്നീസ് കളിക്കലും.
* ദിവസത്തില്‍ രണ്ടുതവണ ജിം വര്‍ക്ക്ഔട്ട്
* കൂടുതല്‍ വഴക്കത്തിനായി യോഗയും സ്പിന്നിംഗും

കര്‍ശനമായ ചിട്ടകള്‍
മെറ്റബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി സോനാക്ഷി ദിവസവും രണ്ട് മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നു. മെച്ചപ്പെട്ട മെറ്റബോളിസം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, അവര്‍ ധാരാളം വെള്ളം കുടിക്കുകയും സ്വയം ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഉറക്കമെന്ന് സൊനാക്ഷി വിശ്വസിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ദോഷകരമായ വിഷവസ്തുക്കളില്‍ നിന്ന് മുക്തമാക്കാനും ശരിയായ ഉറക്കം ആവശ്യമാണ്. നിങ്ങള്‍ ദിവസവും 8 മണിക്കൂര്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കുകയും വേഗത്തില്‍ ശരീരഭാരം കുറയുകയും ചെയ്യും.



Click it and Unblock the Notifications