Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂ

ലോകം കോവിഡിന്റെ പിടിയിലകപ്പെട്ട് ഏകദേശം രണ്ടുവര്‍ഷത്തോളമായി. ഇന്നത്തെക്കാലത്ത് ഒരു വ്യക്തിക്ക് ഏറ്റവുമധികം വേണ്ടത് ആരോഗ്യ സംരക്ഷണ ശീലമാണ്. കോവിഡ് മഹാമാരി മനുഷ്യനെ പഠിപ്പിച്ചത് തന്നെ ശക്തമായ രോഗപ്രതിരോധശേഷി വളര്‍ത്താനാണ്. മുമ്പെങ്ങുമില്ലാത്തവിധം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന തരത്തില്‍ ആളുകളുടെ മനോഭാവം വളര്‍ന്നു എന്നുതന്നെ പറയാം.
2022 വര്‍ഷം അവസാനിക്കുമ്പോള്‍, നിങ്ങളുടെ ആരോഗ്യ പരിപാലനം ശരിയായിരുന്നോ എന്ന് വിലയിരുത്താനുള്ള അനുയോജ്യമായ സമയമാണിത്. 2023 പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതശൈലിയുമായി ഇനി വിട്ടുവീഴ്ച ചെയ്യാന്‍ സമ്മതിക്കാതിരിക്കുക. പുതുവര്‍ഷത്തില്‍ മെച്ചപ്പെട്ട ആരോഗ്യത്തിനായി നിങ്ങള്‍ ഈ 6 ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കൂ.
രോഗപ്രതിരോധശേഷി കൂട്ടുക
വൈറസുകള്‍ പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ഓരോരുത്തരും അവരുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുക. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. കൂണ്‍, നട്‌സ്, മത്തങ്ങ വിത്തുകള്‍, എള്ള്, പയര്‍, ബീന്‍സ് എന്നിവയില്‍ ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാകുന്ന ഭക്ഷണങ്ങളാണ്.
വിറ്റാമിന്‍ ഡി നേടുക
വിറ്റാമിന്‍ ഡി നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മാത്രമല്ല, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും. അതിനാല്‍, ദിവസവും കുറഞ്ഞത് 15-20 മിനിറ്റ് നേരമെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുക. കൂടാതെ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. ഹൃദ്രോഗം, പ്രമേഹം, ചില ക്യാന്‍സറുകള്‍ എന്നിവ പോലുള്ളവ തടയാന്‍ ഇത് നിങ്ങളെ സഹായിക്കും.
നല്ല ഉറക്കം നേടുക
തിരക്കിട്ട ജീവിതശൈലിയും സമ്മര്‍ദ്ദകരമായ ജീവിതസാഹചര്യങ്ങളും കാരണം പലര്‍ക്കും വേണ്ട വിധം ഉറങ്ങാന്‍ സാധിക്കാറില്ല. ഇത് നമ്മുടെ ശരീരത്തെ അമിതമായ ഉറക്കക്കുറവിലേക്കും അമിത കഫീന്‍ ഉപഭോഗത്തിലേക്കും കൊണ്ടുപോകുന്നു. ഇത് നിങ്ങളില്‍ ഉത്കണ്ഠയ്ക്കും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാന പ്രതികരണങ്ങള്‍ക്കും കാരണമാകുന്നു. ഉറക്കക്കുറവും ഉറക്കത്തിന്റെ ഗുണനിലവാരവും ഇന്‍സുലിന്‍ പ്രതിരോധം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ശരീരഭാരം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍, ശരീരത്തിന് ആരോഗ്യത്തിനായി എല്ലാ ദിവസവും 7-8 മണിക്കൂര്‍ നേരം നല്ല ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്.
സമ്മര്‍ദ്ദം കുറയ്ക്കുക
ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി ദഹന സംബന്ധമായ തകരാറുകള്‍ തുടങ്ങി മിക്കവാറും എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് സ്‌ട്രെസ് അഥവാ സമ്മര്‍ദ്ദം. പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി സമ്മര്‍ദ്ദം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. ഇത് എളുപ്പത്തില്‍ സാധ്യമല്ല. എന്നാല്‍ ധ്യാനം, യോഗ, ശ്വസനവ്യായാമങ്ങള്‍, വ്യായാമം, ഹോബികള്‍ എന്നിവ വഴി നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും.
പതിവായുള്ള വ്യായാമം
വ്യായാമത്തിന്റെ ഗുണങ്ങള്‍ ചെറുതല്ല. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം അത് നിങ്ങളെ ഊര്‍ജ്ജത്തോടെയും ഉത്സാഹത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും 30-45 മിനിറ്റ് നേരം വ്യായാമത്തിനായി നീക്കിവയ്ക്കുക. ഇത് ഹൃദ്രോഗത്തില്‍ 2 മടങ്ങ് സ്വാധീനം ചെലുത്തും. വ്യായാമത്തിലൂടെ നിങ്ങളുടെ എല്ലാ സുപ്രധാന അവയവങ്ങളിലേക്കും കൂടുതല്‍ രക്തവും ഓക്‌സിജനും എത്തുന്നു. ലഘുവായ വ്യായാമങ്ങളിലൂടെ ആരംഭിച്ച് നിങ്ങളുടെ സ്റ്റാമിന പതിയെ പതിയെ ഉയര്‍ത്തിക്കൊണ്ടുവരിക.
സുസ്ഥിരമായ ഭക്ഷണക്രമം
സമീകൃതാഹാരം ഒരു വ്യക്തിയുടെ ദൈനംദിന പോഷക ആവശ്യങ്ങളുടെ ശരിയായ അളവ് നിറവേറ്റുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിന് വിവിധ വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിങ്ങനെ വ്യത്യസ്ത അളവിലുള്ള പോഷകങ്ങള്‍ ആവശ്യമാണ്. ഏതെങ്കിലും ഒരു പോഷകത്തിന്റെ അധികമോ കുറവോ നിങ്ങളെ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അധിക കൊഴുപ്പില്ലാത്ത, ലളിതവും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കണം. അധിക ഉപ്പും പഞ്ചസാരയും അടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ നേരം എനര്‍ജി ലെവലുകള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ അസംസ്‌കൃത പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ് എന്നിവ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











