Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
രണ്ട് വര്‍ഷത്തെ പരിശ്രമം: അന്‍ഷുല കപൂറിന്റെ ഈ മാറ്റം അവിശ്വസനീയം
ശരീര ഭാരം കുറക്കുക എന്നത് പലപ്പോഴും പലരേയും സംബന്ധിച്ച് അല്പം കൂടുതല്‍ പ്രയാസമേറിയ ഒന്നാണ്. ജിമ്മില്‍ പോയി കഷ്ടപ്പെട്ടിട്ടും ഡയറ്റ് ചെയ്തിട്ടും പലരിലും കുറയാതെ തന്നെ ശരീരഭാരം ഉണ്ടാവുന്നു. പലരുടേയും പരിഹാസങ്ങളും കുത്തുവാക്കുകളും പലരും അനുഭവിക്കേണ്ടിയും വരുന്നു. ഭക്ഷണം മാത്രമല്ല ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ കാരണം, പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളും ശരീര ഭാരത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഏകദേശം രണ്ട് വര്‍ഷത്തോളം ശരീരഭാരം കുറക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അന്‍ഷുല കപൂര്‍ രംഗത്ത് വന്നിരുന്നു. പ്രശസ്ത ബോളിവുഡ് സിനിമാ നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകളും ബോളിവുഡ് താരം അര്ജുന് കപൂറിന്റെ സഹോദരിയുമാ അന്‍ഷുല കപൂര്‍ ആണ് ഏവര്‍ക്കും പ്രചോദനം നല്കുന്ന ഇത്തരം ഒരു കാര്യത്തെക്കുറിച്ച് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.

വ്യക്തിപരമായി തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും താന്‍ ശരീരഭാരം കുറക്കുന്നതിന് വേണ്ടി നടത്തിയ പരിശ്രമങ്ങളുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച് കൊണ്ട് അന്‍ഷുല രംഗത്ത് എത്തിയത്. ഇന്ന് നിങ്ങളോട് തന്നെ സംസാരിക്കൂ എന്ന് തുടങ്ങിയാണ് തന്റെ അനുഭവം ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചത്. എന്നാല്‍ അതിന് ശേഷം താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ചും ഇപ്പോഴുള്ള അന്‍ഷുലയുടെ മാറ്റത്തെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. കൂടാതെ അന്‍ഷുലയുടെ ഫിറ്റ്നസ് സീക്രട്ടും ഡയറ്റ് പ്ലാനും എന്തൊക്കെയെന്നും നോക്കാം.

അന്‍ഷുലയുടെ പോസ്റ്റ്
ഏകദേഷം ഒരു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അന്‍ഷുല തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇത്തരം ഒരു വികാര നിര്‍ഭരമായ പോസ്റ്റ് പങ്ക് വെച്ചത്. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു മാതൃക തന്നെയാണ് അതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്‍ നിങ്ങള്‍ക്കും ശരീരഭാരം കുറക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അന്‍ഷുലയുടെ ഫിറ്റ്നസ് മാറ്റങ്ങള്‍ പിന്തുടരു. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യത്തോടെ ഇരിക്കാം. തന്റെ പല വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി അന്‍ഷുല പങ്ക് വെക്കാറുണ്ട്. അന്‍ഷുല കപൂറിന്റെ ഭാരം കുറയ്ക്കുന്നതിന്റെ രഹസ്യം നമുക്ക് നോക്കാം.

മുത്തശ്ശിയുടെ ഭക്ഷണവും വ്യായാമവും
ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും എല്ലാവര്ക്കും അത്യാവശ്യമാണ്. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. അന്‍ഷുല തന്റെ മുത്തശ്ശിയുടെ ഭക്ഷണമാണ് പിന്തുടരുന്നത്. അത് കൂടാതെ ആഴ്ചയില്‍ നാല് ദിവസം ഇവര്‍ സ്ഥിരമായി വര്‍ക്കൗട്ടും ചെയ്യുന്നു. ഇതില്‍ തന്നെ രണ്ട് ദിവസം സ്ട്രെങ്ത് ട്രെയിനിംഗും ബാക്കി രണ്ട് ദിവസം കാര്‍ഡിയോ വ്യായാമങ്ങളിലുമാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു രീതി കഴിഞ്ഞ് ഒരു വര്‍ഷത്തോളമായി ഇവര്‍ പിന്തുടര്ന്ന് വരികയാണ്. അത് തന്നെയാണ് ഇവരുടെ അമിതവണ്ണത്തേയും പ്രശ്നങ്ങളേയും തടയുന്നതിന് അന്‍ഷുലയെ സഹായിച്ചതും.

ഭക്ഷണം ഇപ്രകാരം
വ്യായാമം ചെയ്ത് വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അന്‍ഷുലയുടെ ഡയറ്റ് ഒരു ദിവസം ഇപ്രകാരമാണ്. ബ്രേക്ക്ഫാസ്റ്റ് മുട്ട, ആവക്കോഡോ ടോസ്റ്റ് എന്നിവയോടെയാണ് ആരംഭം. ഉച്ചക്ക് ബ്ലാക്ക് കോഫി പഞ്ചസാരയില്ലാതെ കുടിക്കുന്നു. അതോടൊപ്പം രണ്ട് റാഗി റൊട്ടി, 150 ഗ്രാം എല്ലില്ലാത്ത ചിക്കന്‍, ഒരു വലിയ പാത്രത്തില്‍ സാലഡ് ഗ്രില്‍ഡ് ചിക്കന്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു. ശേഷം വൈകുന്നേരം ലഘുഭക്ഷണത്തിനായി വാള്‍നട്ട് അല്ലെങ്കില്‍ എഗ്ഗ് സാന്ഡ്വിച്ച് കഴിക്കുന്നു. ഇതിന് പുറമെ ചിക്കന്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ കബാബ് കഴിക്കുന്നു. അല്ലെങ്കില്‍ പ്രോട്ടീന്‍ ഷേക്ക് / നട്സ് എന്നിവയാണ് ശീലം. അത്താഴത്തിന് റോസ്റ്റ് ചെയ്ത ചിക്കന്‍, ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ റാഗി റോട്ടി എന്നിവ ശീലമാക്കുന്നു.

അന്‍ഷുല പിന്തുടരുന്നത്
ഇവര്‍ രാത്രി വളരെ വൈകിയാണ് ഉറങ്ങുന്നത്. ഈ അവസരത്തില്‍ വിശക്കുമ്പോള്‍ അവര്‍ പ്രോട്ടീന്‍ ഷേക്കും അല്പം നട്സും കൂടികഴിക്കുന്നു. എന്നാല്‍ ഉറക്കം വളരെ പ്രധാനപ്പെട്ടതും ആരോഗ്യത്തിന് അനിവാര്യവുമാണ്. നിങ്ങള്‍ അമിതവണ്ണത്തെ പ്രതിരോധിച്ച് തടി കുറക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്കും അന്‍ഷുലയുടെ പ്ലാന്‍ പിന്തുടരാവുന്നതാണ്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ആവശ്യകത മനസ്സിലാക്കി അതിനനുസരിച്ചുള്ള ഭക്ഷണ നിയന്ത്രണം നടത്തുന്നതിലൂടെ നിങ്ങളുടെ അമിതവണ്ണത്തെ നിങ്ങള്‍ക്ക് തന്നെ വരുതിയില്‍ ആക്കാം.
അൻഷുലയുടെ ചിത്രങ്ങള്‍ ഇവിടെ കാണാം



Click it and Unblock the Notifications