For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗയ്‌സ് ഇതൊക്കെ ചെയ്താല്‍ മതി ഫിറ്റാവാം...

|

ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് പലപ്പോഴും ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിനായി എന്തൊക്കെ ചെയ്യണമെന്നതാണ് പലര്‍ക്കും അറിയാത്തത്. ഫിറ്റ്‌നസ്സിനായി പലപ്പോഴും പലരുടേയും ഉപദേശങ്ങള്‍ സ്വീകരിച്ച് പല പ്രശ്‌നങ്ങളിലും ചെന്നു ചാടുന്നവരാണ് മിക്കവരും.

എന്തൊക്കെയാണ് ശരീരത്തിന്റെ ഫിറ്റ്‌നസ്സിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.
ജീവിതത്തിന് ഒരു ടൈംടേബിള്‍ ഉണ്ടാക്കുക എന്നതാണ് ആദ്യം തന്നെ ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും ഈ ടൈംടേബിള്‍ പിന്തുടരാന്‍ പലര്‍ക്കും കഴിയില്ല എന്നതാണ് സത്യം. എന്തൊക്കെയാണ് ജീവിത്തതില്‍ ചിട്ട വരുത്തേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

നേരത്തെ ഉറങ്ങുക, എഴുന്നേല്‍ക്കുക

നേരത്തെ ഉറങ്ങുക, എഴുന്നേല്‍ക്കുക

നേരത്തെ ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക. കൃത്യമായ രീതിയില്‍ ഉറക്കം കിട്ടിയാല്‍ തന്നെ ആരോഗ്യം മെച്ചപ്പെടുകയും അസുഖങ്ങള്‍ക്ക് പരമാവധി അവധി കൊടുക്കാന്‍ കഴിയുകയും ചെയ്യും.

 ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യമുള്ള ഭക്ഷണം

ഭക്ഷണം കഴിയ്ക്കുമ്പോഴും ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ഭക്ഷണം കഴിയ്ക്കുക. പ്രോട്ടീനും വെജിറ്റബിള്‍സും എല്ലാം അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തിന് കൃത്യമായ സമയവും തീരുമാനിയ്ക്കുക ജങ്ക്ഫുഡ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

വെള്ളം ധാരാളം

വെള്ളം ധാരാളം

ശരീരത്തിന് ഒരിക്കലും നിര്‍ജ്ജലീകരണം വരുത്താതിതിരിക്കുക. ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. പച്ചവെള്ളത്തിനു പകരം ജ്യൂസ് കഴിയ്ക്കാനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഫിറ്റ് ആക്കുകയും ചെയ്യുന്നു.

മെഡിക്കല്‍ ചെക്കപ്പ്

മെഡിക്കല്‍ ചെക്കപ്പ്

ഇടയ്ക്കിടയിക്ക് മെഡിക്കല്‍ ചെക്കപ്പ് നടത്തുക. പൂര്‍ണമായും ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തുക.

വ്യായാമം സ്ഥിരമായി

വ്യായാമം സ്ഥിരമായി

സ്ഥിരമായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായും ആരോഗ്യത്തിന് ഗുണകരമാകുന്ന രീതിയിലും ചെയ്യാന്‍ ശ്രദ്ധിക്കുക.

English summary

Men should follow to keep themselves fit

Keeping your body hydrated all the time is a must and you should ensure that you follow it religiously.
Story first published: Wednesday, April 6, 2016, 17:41 [IST]
X
Desktop Bottom Promotion