Latest Updates
-
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ?
മടിയന്മാര്ക്ക് ഫിറ്റ്നസ് വേണോ?
ശരീരം ആരോഗ്യകരമായി ഫിറ്റ് ആയി ഇരിയ്ക്കാന്‍ പലരും വ്യായാമം ചെയ്യും. എന്നാല്‍ പലപ്പോഴും വ്യായാമം ചെയ്യാന്‍ പോലും മടിയുള്ളവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് ശരീരം ഫിറ്റ് ആയി ഇരിക്കണമെന്ന ആഗ്രഹമുണ്ടാവും. എന്നാല്‍ അതിനു വേണ്ടി കഷ്ടപ്പെടാനൊന്നും ഇവര്‍ തയ്യാറാവില്ല. എല്ലാറ്റിനും കാരണം പലപ്പോഴും ഇവരുടെ മടിയായിരിക്കും. എന്നാല്‍ മടിയന്മാര്ക്കായി ചില ഫിറ്റ്നസ് വ്യായമങ്ങളുണ്ട്. ഇതിനായി ജിമ്മില്‍ പോയി കഷ്ടപ്പെടുകയോ രാവിലെ ഉറക്കമെഴുന്നേറ്റ് വ്യായാമം ചെയ്യുകയോ ഒന്നും വേണ്ട. ആകെ ചെയ്യേണ്ടത് ദൈനം ദിന കാര്യങ്ങളില്‍ അല്പം മാറ്റം വരുത്തുക എന്നുള്ളത് മാത്രം. വ്യായാമം ചെയ്യാന്‍ മടിയോ, വഴിയുണ്ട്....

നമ്മള് ദിവസേന ചെയ്യുന്ന പല കാര്യങ്ങളും പ്രത്യേകിച്ച് അല്പം കൂടുതല്‍ സമയമെടുത്തു ചെയ്യുന്ന കാര്യങ്ങള്‍ ഇവയിലെല്ലാം അല്പം കൂടി ശ്രദ്ധ ചുമത്തുക എന്നതാണ് ഈകെ ചെയ്യാവുന്ന കാര്യം. ഇത് ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തും. ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ഫിറ്റ്നസ്സിനായി നമ്മള് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം. വെറുതേ ശ്രദ്ധിച്ചാല്‍ പോര അല്പം കൂടുതല്‍ ശ്രദ്ധ കൂടി ഇതിനു നല്‍കണം.
സ്റ്റെയര്‍ കേസിനു വിട
സ്റ്റെയര്‍കേസ് തന്നെ ഉപയോഗിച്ച് സ്റ്റെപ്പുകള്‍ കയറുക. ഒരിക്കലും എസ്കലേറ്റര്‍ ഉപയോഗിക്കാതിരിക്കുക.
നടക്കാന്‍ ശീലിക്കാം
ജോലിസ്ഥലത്തു നിന്നും വാഹനം കുറച്ചു ദൂരെ മാററി പാര്‍ക്കു ചെയ്യുക. അത്രയും ദൂരം നടന്നു പോകാന്‍ തന്നെ ശ്രദ്ധിക്കുക.
ഡയറ്റ് ക്രമീകരിക്കുക
ഡയറ്റില്‍ നിന്നും ഒരു മോശപ്പെട്ട ഭക്ഷണത്തെ യാതൊരു ദാക്ഷണ്യവുമില്ലാതെ പുറന്തള്ളുക.
ആഴ്ചയ്ക്ക് പ്രാധാന്യം
ആഴ്ചയില്‍ മൂന്ന് ദിവസം ഒരു മൈല്‍ നടക്കുന്നത് നിര്‍ബന്ധമാക്കുക.
കട്ടന്‍കാപ്പി കുടിയ്ക്കാം ദിവസവും പക്ഷേ കൂടുതല്‍ അലങ്കാരത്തിനു വേ്ണ്ടി കാപ്പിയില്‍ വേറൊന്നും മിക്സ് ചെയ്യരുത്.
പച്ചവെള്ളം ശീലമാക്കുക
വെറും വയറ്റില്‍ പച്ചവെള്ളം കുടിയ്ക്കാം. അതും എന്നും രാവിലെ തന്നെയെന്നത് നിര്‍ബന്ധം.
സ്നാക്സ് നിര്‍ബന്ധം?
സ്നാക്സ് ആവാം എന്നാല്‍ അതെല്ലാം ആരോഗ്യകരമായ സ്നാക്സ് ആവണം എന്നത് നിര്‍ബന്ധം.
വ്യായാമവും ശീലിക്കാം
ആഴ്ചയില്‍ 4 ദിവസമെങ്കിലും വ്യായാമം ചെയ്യാം. അതിനായി ജിമ്മില്‍ പോവേണ്ട എന്നും രാവിലെ വീട്ടില്‍ തന്നെ ബുദ്ധിമുട്ടേറാത്ത വ്യായാമം ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications