Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ദിവസങ്ങള്‍ക്കുള്ളില്‍ വയറിനെമെരുക്കും ലെമണ്ഡയറ്റ്
തടിയും വയറും കുറയാന്‍ കൃത്യമായ ഡയറ്റും വ്യായാമവും എല്ലാം ശീലിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും ഇതെല്ലാം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയും വീണ്ടും നമ്മള് കുടവയറിലേക്കും അമിതവണ്ണത്തിലേക്കും ചുരുങ്ങുകയുമാണ് ചെയ്യാറുള്ളത്. കൊളസ്ട്രോള്‍ പേടിയ്ക്കും ഒറ്റമൂലി
എന്നാല്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ തന്നെ വെറും നാരങ്ങയിലൂടെ നമുക്ക് തടിയും വയറും കുറയ്ക്കാം അതും ദിവസങ്ങള്‍ക്കുള്ളില്‍. ലെമണ്‍ ഡയറ്റിലൂടെ എങ്ങനെ അമിതവണ്ണമെന്ന വില്ലനെ നേരിടാം എന്ന് നമുക്ക് നോക്കാം.

ലെമണ്‍ ഡയറ്റ് എന്തിന്?
ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ലതാണ് ലെമണ്‍ ഡയറ്റ്. രോഗപ്രതിരോധ ശേഷി മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ശരീരം ക്ലീന്‍ ചെയ്യുന്നു
നമ്മുടെ ശരീരത്തില്‍ നമ്മളറിയാതെ ഒളിച്ചിരിയ്ക്കുന്ന വിഷവസ്തുക്കളെ ഇല്ലായ്മ ചെയ്യുന്നതിനും ലെമണ്‍ ഡയറ്റ് സഹായിക്കുന്നു. ലെമണ്‍ ഡയറ്റിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ലെമണ്‍ ഡയറ്റ് എങ്ങനെ?
ലെമണ്‍ ഡയറ്റ് എങ്ങനെയെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ആവശ്യമുള്ള സാധനങ്ങള്‍
എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്പം ഐസ്ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇല പത്തെണ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അത് നന്നായി തണുപ്പിക്കുക. മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം വാങ്ങി വെയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് കഴിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
എന്നും ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഐസ്ക്യൂബ് ഇതിലിട്ടു വേണം ഉപയോഗിക്കാന്‍.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് കുടിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല പ്രഭാത ഭക്ഷണം കട്ടിയുള്ളതായിരിക്കരുത്. ഫ്രൂട്ട് സാലഡ് മാത്രമേ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാവൂ.

ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിലാകട്ടെ പുഴുങ്ങിയ മുട്ടയും സാലഡും മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഇതില്‍ തന്നെ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കണം എന്നതാണ് കാര്യം. ഇത് ശരീരതത്ിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

അത്താഴം
ലെമണ്‍ ഡയറ്റ് എടുക്കുമ്പോള്‍ അത്താഴത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. അത്താഴം എന്തെങ്കിലും സ്നാക്സോ ബദാമോ മറ്റോ ആയിരിക്കണം. ഇതോടൊപ്പം പതിനൊന്ന് മണിയ്ക്ക് ശേഷം മാത്രമേ ലെമണ്‍ ജ്യൂസ് കഴിക്കാന്‍ പാടുകയുള്ളൂ.

അഞ്ച് ദിവസം സ്ഥിരമായി ഉപയോഗിക്കുക
മുകളില്‍ പറഞ്ഞ രീതിയില്‍ ഈ പാനീയം അഞ്ച് ദിവസം സ്ഥിരമായി കൃത്യമായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.

ഒരാഴ്ചയ്ക്കുള്ളില്‍ ഫലം
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങളുടെ തടിയിലും വയറിലും കാര്യമായ മാറ്റം ഉണ്ടാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം.



Click it and Unblock the Notifications