Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
തടി കുറയാന്‍ ആയുര്വേദഡയറ്റ്
പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രരീതിയെന്ന അഭിപ്രായം നേടിയിരിയ്ക്കുന്ന ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദമെന്നു പറയാം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിത രീതിയ്ക്കും ആയുര്‍വേദം ഏറെ ഗുണകരമാണ്.
ആയുര്‍വേദത്തിലെ ചക്രസംഹിതയില്‍ എട്ടുതരം ശരീരങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇതില്‍ അമിത വണ്ണമുള്ള ശരീരമാണ് കൂടുതല്‍ രോഗസാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്.
ഹൃദയം, കിഡ്നി, കരള്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ സമ്മര്‍ദമുണ്ടാക്കാന്‍ ഇവിടങ്ങൡ കൊഴുപ്പടിഞ്ഞു കൂടുന്നത് ഇടയാക്കുന്നു.
അമിതഭക്ഷണം, തെറ്റായ ഭക്ഷണരീതികള്‍, തെറ്റായ ഭക്ഷണ കോമ്പിനേഷനുകള്‍ എന്നിവയാണ് ആയുര്‍വേദത്തില്‍ അമിതവണ്ണത്തിനു കാരണമായി പറയുന്നത്.
ഇതിന് പരിഹാരവും ആയുര്‍വേദം പറയുന്നുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഡയറ്റ് വഴികളെക്കുറിച്ചറിയൂ,

ആയുര്വേദഡയറ്റ്
ആയുര്വേദഡയറ്റനുസരിച്ച് പ്രാതലിനു മുന്‍പായി ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കണം. ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് കലര്‍ത്തേണ്ടത്.

ആയുര്വേദഡയറ്റ്
ഗോതമ്പ്, മുളപ്പിച്ച ധാന്യങ്ങള്‍, കൊഴുപ്പു കളഞ്ഞ പാല് എന്നിവ പ്രാതലിനുപയോഗിയ്ക്കാം. പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കുകയുമരുത്.

ആയുര്വേദഡയറ്റ്
ഉച്ചഭക്ഷണത്തിനും പ്രാതലിനുമിടയില് ഒരു ഗ്ലാസ് ഓറഞ്ച്, പൈനാപ്പിള്‍, ക്യാരറ്റ് എന്നിവയിലേതെങ്കിലും ജ്യൂസ് കുടിയ്ക്കാം.

ആയുര്വേദഡയറ്റ്
ഉച്ചഭക്ഷണത്തിന് വേവിക്കാത്ത പച്ചക്കറികളുടെ സാലഡ്, ചപ്പാത്തി, വേവിച്ച പച്ചക്കറികള്‍ അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡ്, ഒരു ഗ്ലാസ് സംഭാരം അല്ലെങ്കില്‍ മോരാകാം. വറുത്ത ജീരകം, മല്ലിയില, ഇഞ്ചി ചതച്ചത്, അല്പം ഉപ്പ് എന്നിവ സംഭാരത്തില് ചേര്‍ക്കാം.

ആയുര്വേദഡയറ്റ്
വൈകീട്ട് അതായത് ചായ സമയത്ത് കരിക്കിന് വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം, ലെമണ്‍ ടീ, ഫ്രഷ് വെജിറ്റബിള്‍ സൂപ്പ് എന്നിവ കഴിയ്ക്കാം.

ആയുര്വേദഡയറ്റ്
രാത്രി ചപ്പാത്തി, വേവിച്ച പച്ചക്കറികള്‍, ആപ്പിള്‍, പഴം എന്നിവയൊഴികെയുള്ള പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം.

ആയുര്വേദഡയറ്റ്
തടി കുറയ്ക്കാനുള്ള ആയുര്‍വേദ ഡയറ്റ് പ്രകാരം അരി, ഉരുളക്കിഴങ്ങ് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

ആയുര്വേദഡയറ്റ്
വേവിച്ചതോ പച്ചയ്ക്കോ ഉള്ള ക്യാബേജ് രക്തത്തിലെ ഗ്ലൂക്കോസിനെയും മറ്റു കാര്‍ബോഹൈഡ്രേറ്റിനേയും നിയന്ത്രിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ക്യാബേജ് കഴിയ്ക്കുന്നതു നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്.

ആയുര്വേദഡയറ്റ്
ദിവസവും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

ആയുര്വേദഡയറ്റ്
പുതിന ചട്നി, പുതിന ചായ എന്നിവ ആയുര്‍വേദ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ആയുര്വേദഡയറ്റ്
തടി കുറയ്ക്കാന്‍ ആയുര്‍വേദ ഡയറ്റ് പാലിയ്ക്കുമ്പോള്‍ ചീസ്, ബട്ടര്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

ആയുര്വേദഡയറ്റ്
ഭക്ഷണങ്ങളില്‍ കറുവാപ്പട്ട, കുരുമുളകു പോലുള്ള മസാലകള്‍ ചേര്‍ത്തു കഴിയ്ക്കണം.



Click it and Unblock the Notifications
