Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൂര്യയ്ക്ക് ജ്യോതികയേക്കാള് പ്രിയം മറ്റു ചിലത്..
സൂര്യയും ജ്യോതികയും തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ്. തമിഴ് സിനിമാ പ്രേക്ഷകര്ക്കു മാത്രം പ്രിയപ്പെട്ടവരുമല്ല ഇവര്. നമ്മള് മലയാളികളുടേയും പ്രിയ താരങ്ങള് തന്നെയാണ് ഇവര്. എന്നാല് ഈയിടെയായി സൂര്യക്ക് ചെറിയ തോതില് എന്തൊക്കെയോ മാറ്റം.
ജനിച്ച മാസത്തിലുണ്ട് നിങ്ങളുടെ ആരോഗ്യം
സൂര്യക്കിപ്പോള് ജ്യോതികയേക്കാള് പ്രിയം മറ്റു ചിലതാണ്. എന്തൊക്കെയായാലും സൂര്യ ഏറെ ശ്രദ്ധിക്കുന്നത് തന്റെ ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്ത്താനാണ്. വ്യായാമത്തിലാണ് സൂര്യ ഇപ്പോള് ഏറെയും ശ്രദ്ധ ചെലുത്തുന്നത്. എന്തൊക്കെയാണ് സൂര്യയുടെ ഫിറ്റ്നസ് രഹസ്യമെന്നു നോക്കാം.

വര്ക്കൗട്ട് പ്ലാന്
സൂര്യയുടെ വര്ക്കൗട്ട് പ്ലാന് എന്തൊക്കെയെന്നറിയാന് ഓരോ പ്രേക്ഷകനും താല്പ്പര്യമുണ്ടാകും. സ്ക്സ് പാക്ക് ആണ് സൂര്യയുടെ പ്രത്യേകതയും. അതിനു വേണ്ടിയുള്ള വര്ക്കൗട്ടുകളാണ് ചെയ്യാറുള്ളതെന്ന് സൂര്യയുടെ ട്രെയിനര് കൂടിയായ അല്ക്കാസ് പറയുന്നു.

മുട്ടയും ബ്രേക്ക്ഫാസ്റ്റും
പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതല് താല്പ്പര്യം കൊടുക്കുന്നത്. രാവിലെ മുട്ടയുടെ വെള്ളയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്.

പാലിന് വിട
പാല് അധികം ഉപയോഗിക്കാറില്ല. ഇത് കൊഴുപ്പ് വര്ദ്ധിപ്പിക്കുമെന്നതിനാലാണെന്നാണ് തമിഴകത്തിന്റെ ആക്ഷന് ഹീറോയുടെ ന്യായം.

കൊഴുപ്പു നിറഞ്ഞ ഭക്ഷണ ത്തിലും നിയന്ത്രണം
കൊഴുപ്പു നിറഞ്ഞ് ഭക്ഷണങ്ങളെല്ലാം തന്നെ സൂര്യയുടെ മെനുവില് നിന്നും പുറത്താണ്. എന്നാല് ചിക്കന്റെ
കാര്യത്തില് യാതൊരു വിധ കോംപ്രമൈസിനും ഇദ്ദേഹം തയ്യാറല്ല.

വെള്ളം ധാരാളം
ഭക്ഷണത്തേക്കാള് പ്രാധാന്യമാണ് വെള്ളത്തിന് നല്കുന്നത്. വെള്ളം ധീരാളം കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുമെന്നാണ് സൂര്യയുടെ ഭാഷ്യം.

രാത്രി ഭക്ഷണം പതിവു പോലെ
രാത്രി ഭക്ഷണത്തിന്റെ കാര്യത്തിലും സൂര്യക്ക് ഇപ്പോള് നിര്ബന്ധബുദ്ധിയില്ല. എന്നാല് പലപ്പോഴും ഭക്ഷണ കാര്യത്തില് നിര്ബന്ധം പിടിച്ചിരുന്നയാളാണ് താനെന്ന് സൂര്യ പറയുന്നു. മാത്രമല്ല ഉച്ചയ്ക്കു കഴിച്ച ഭക്ഷണം തന്നെയായിരി്കകും രാത്രിയിലും കഴിക്കുക.

ഉപ്പില്ലാതെ ഒരു ദിവസം
ഭക്ഷണത്തില് ഉപ്പില്ലെങ്കില് വിവാഹ മോചനം നടക്കുന്ന നമുക്കിടയില് ഉപ്പില്ലാതെ ആഴ്ചയില് ഒരു ദിവസം സൂര്യ ഭക്ഷണം കഴിക്കും. ഇത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

എയറോബിക്സിനായി അരമണിക്കൂര്
എയറോബിക്സ് വ്യായാമത്തിനായി ദിവസത്തില് അര മണിക്കൂര് മാറ്റിവെയ്ക്കുമെന്നതാണ് സൂര്യയുടെ ഫിറ്റ്നസ്സിന്റെ പ്രധാന രഹസ്യം.

ആരോഗ്യം തരുന്ന സ്നാക്സ്
ഇടവേളകളില് ആരോഗ്യകരമായ സ്നാക്സ് ആണ് സൂര്യയുടെ മറ്റൊരു ഭക്ഷണം. എപ്പോഴും ഭക്ഷണകാര്യത്തില് അതീവശ്രദ്ധയാണ് ഇദ്ദേഹം നല്കുന്നത്.



Click it and Unblock the Notifications
