Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
എങ്ങനെ മമ്മൂക്ക ചെറുപ്പമാകാതിരിക്കും?
മമ്മൂക്ക എന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നമ്മള് മലയാളികളുടെ സ്വന്തമായിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും മമ്മുട്ടിയുടെ സൗന്ദര്യം കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മള് കണ്ടു കൊണ്ടിരിക്കുന്നത്. നിരവധി പേര് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് ചോദിച്ച് ചോദിച്ച് തോറ്റു. ഹൃത്വിക്കിന്റെ ഫിറ്റ്നസ് രഹസ്യം
മലയാളത്തില്‍ എത്ര പുതുമുഖങ്ങള്‍ വന്നാലും ലാലേട്ടനും മമ്മൂക്കയും ഇരിക്കുന്ന താരസിംഹാസനത്തിന് ഒരിളക്കവും തട്ടിയിട്ടില്ല എന്നതും സത്യമാണ്. ഇപ്പോള്‍ 64ലേക്ക് എത്തിയ മമ്മൂട്ടി പക്ഷേ ഇപ്പോള്‍ കണ്ടാലും 35നപ്പുറം പ്രായം തോന്നില്ല. എന്താണ് നമ്മുടെ പ്രിയതാരത്തിന്റെ ഫിറ്റ്നസ് രഹസ്യമെന്ന് അറിയേണ്ടേ.
മമ്മൂക്കയോടൊപ്പം സ്ക്രീനിലെത്തിയ പലരും ഇപ്പോള്‍ ഇദ്ദേഹത്തിന്റെ അച്ഛനായി വരെ അഭിനയിക്കുന്നു. മലയാള സിനിമാലോകത്ത് പ്രതിഭകൊണ്ടും ശരീരസൗന്ദര്യം കൊണ്ടും ഇത്രയേറെ തിളങ്ങി നില്ക്കുന്ന താരം വേറെ ഇല്ലെന്നു തന്നെ പറയാം. എന്തൊക്കെയാണ് നമ്മുടെ പ്രിയതാരത്തിന്റെ ഫിറ്റ്നസ് രഹസ്യമെന്ന് നോക്കാം.

വ്യായാമകാര്യത്തില്‍ സ്ട്രിക്റ്റ്
വ്യായാമ കാര്യത്തില്‍ എല്ലാ താരങ്ങളും ശ്രദ്ധാലുക്കളായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഇത്രയേറെ കൃത്യനിഷ്ഠ പാലിക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും തന്റെ വ്യായാമത്തിനായി ഇദ്ദേഹം നീക്കിവെയ്ക്കും.

ഓട്ടത്തിലും കേമന്‍
വ്യായാമം 30 മിനിട്ടാണെങ്കില്‍ അല്പസമയം ഓട്ടത്തിനായി മമ്മൂക്ക മാറ്റിവെയ്ക്കും. കൃത്യമായി ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ തന്റെ ആരോഗ്യകാര്യത്തില്‍ യാതൊരു ടെന്‍ഷനും നമ്മുടെ സൂപ്പര്‍ താരത്തിന് ഉണ്ടായിട്ടില്ല.

ഡയറ്റ് നല്ലത്
തന്റെ ഡയറ്റിനെ കുറിച്ച് കൃത്യമായ ധാരണ മമ്മൂട്ടിയ്ക്കുണ്ട്. ഒരു ചപ്പാത്തിയും ചെറിയ ബൗള്‍ നിറയെ ചോറും മാത്രമാണ് മമ്മൂക്കയുടെ ഉച്ചഭക്ഷണം. പ്രായമാകുന്തോറും നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കണമെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാം.

ടെന്‍ഷന്‍ഫ്രീ ജീവിതം
യാതൊരു വിധ ടെന്ഷനുകളും പേറിക്കൊണ്ടു നടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല. ജോലിയിലെ പ്രശ്നങ്ങളാണെങ്കില്‍ അത് ജോലിസ്ഥലത്തു തന്നെ തീര്‍ക്കുക എന്ന സ്വഭാവമാണ് ഇദ്ദേഹത്തിന്റെ. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വീട്ടിലേക്കോ മറ്റു കുടുംബ കാര്യങ്ങളിലേക്കോ വലിച്ചിഴക്കുകയില്ല.

വയസ്സാവുന്നതിന്റെ ടെന്‍ഷന്‍
ഒരിക്കലും വയസ്സാവുന്നതിന്റെ ടെന്‍ഷനോ കാര്യങ്ങളോ ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എല്ലാവര്ക്കും ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വയസ്സു വര്‍ദ്ധിക്കുക തന്നെയാണെന്നാണ് നമ്മുടെ പ്രിയതാരത്തിന്റെ അഭിപ്രായം.

ജങ്ക് ഫുഡ് നോ..
മമ്മുക്ക എവിടെ പോയാലും തന്റെ പാചകക്കാരനേയും ഒപ്പം കൂട്ടും മാത്രമല്ല, പുറമേ നിന്ന് കഴിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ജങ്ക്ഫുഡ് രുചിച്ചു നോക്കുക പോലുമില്ല.

ജീവിത സാഹചര്യം മെച്ചപ്പെടുത്തുക
മമ്മൂക്കയ്ക്ക് പുതു തലമുറയോട് പറയാനുള്ളത് ശരീരത്തെക്കാള്‍ പ്രാധാന്യം മനസ്സിനാണ് നല്‍കേണ്ടതെന്നാണ്. നല്ല ജീവിത സാഹചര്യവും നന്മയുള്ള മനസ്സുമാണ് ആദ്യം വേണ്ടതെന്നാണ് മമ്മൂക്ക പറയുന്നത്.

ശരീരമാണ് സമ്പത്ത്
ശരീരമാണ് തന്റെ സമ്പത്ത്. അതുകൊണ്ട് തന്നെ 64 എന്നത് എന്റെ പ്രായമല്ല കേവലം രണ്ട് സംഖ്യകള്‍ മാത്രമെന്ന നിലപാടാണ് നമ്മുടെ പ്രിയ താരത്തിന്റേത്.

സംഗീതവും ടിവിയും ഇഷ്ടവിനോദം
തന്റെ ആരോഗ്യത്തിനും മനസ്സിനും സുഖം നുല്കുന്ന ഒന്നാണ് സംഗീതവും ടിവിയും. എത്ര സമയം വേണമെങ്കിലും ടി വി കാണാനും പാട്ടു കേള്‍ക്കാനും വേണ്ടി ഇദ്ദേഹം ചിലവിടും. ഇത്തരത്തിലുള്ള വിനോദങ്ങള്‍ തന്റെ മനസ്സിനെ മാത്രമല്ല ശരീരത്തേയും ചെറുപ്പമാക്കുന്നെന്നാണ് നമ്മുടെ പ്രിയ താരത്തിന്റെ അഭിപ്രായം.



Click it and Unblock the Notifications