Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഇവരുടെ ഈ മാറ്റം അവിശ്വസനീയം!!
മലയാള സിനിമയില്‍ ഈ അടുത്ത കാലത്തായി നടന്ന മാറ്റം നമ്മള് കണ്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം തന്നെ തടി കുറച്ച് സുന്ദരികളായിരിക്കുകയാണ്. എന്താണ് ഇവരുടെ ഫിറ്റ്നസ് രഹസ്യം എന്നറിയാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ. ഈ മഞ്ജു വാര്യര്ക്കെന്ത് പറ്റി?
നമ്മള് എത്ര കഷ്ടപ്പെട്ടിട്ടും തടി കുറയുന്നില്ലെന്ന സങ്കടം മാത്രം ബാക്കി. എന്നാല്‍ സമയമില്ലാത്ത സമയത്തും തടി കുറയ്ക്കാനും സൗന്ദര്യം സംരക്ഷിക്കാനും ഇവര്‍ സമയം കണ്ടെത്തിയെങ്കില്‍ പിന്നെന്തുകൊണ്ട് നമുക്കായിക്കൂടാ എന്ന ചോദ്യം സ്വയം ചോദിച്ചു നോക്കേണ്ടതല്ലേ?
എപ്പോള്‍ വേണമെങ്കിലും ശാരീരികമായി എന്തു മാറ്റവും നമുക്ക് സംഭവിക്കാം. എന്നാല്‍ പലപ്പോഴും മലയാള സിനിമാ ലോകത്ത് നടന്ന ഈ മാറ്റം അവിശ്വസനീയമാണ്. ആരൊക്കെയാണ് ഇത്തരത്തില്‍ തടി കുറച്ച് സുന്ദരികളായിരിക്കുന്നതെന്നു നോക്കാം.

മഞ്ജു വാര്യര്‍
മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്നെ നമുക്ക് മുന്‍പിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. കൃത്യമായ വ്യായാമവും കൃത്യമായ ഭക്ഷണക്രമവുമാണ് മഞ്ജു വാര്യരുടെ തടി കുറച്ചതിനു പിന്നില്‍. കൂടാതെ നൃത്തം സ്ഥിരമായ ചെയ്യുന്നതും ഗുണം ചെയ്തു.

രമ്യ നമ്പീശന്
രമ്യ നമ്പീശനെ ആനച്ചന്തം എന്ന സിനിമയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും നമ്മള് കണ്ടതാണ്. എന്നാല്‍ ഈ രണ്ടു സിനിമയിലും രമ്യ നമ്പീശന്റെ മാറ്റവും നമ്മള് മലയാളികള്‍ക്ക് അറിയാം. ഏത് പ്രശ്നത്തേയും പോസിറ്റീവ് ആയി നേരിടുക എന്നാണ് രമ്യ പറയുന്നത്. നന്നായി ഉറങ്ങുന്നതും തന്റെ തടി കുറയ്ക്കാന്‍ സഹായിച്ചെന്ന് രമ്യ. നൃത്തം ചെയ്യുന്നതും തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് രമ്യ നമ്പീശന്.

കാവ്യ മാധവന്
മലയാള സിനിമയുടെ മാത്രം സ്വകാര്യ അഹങ്കാരമാണ് കാവ്യ മാധവന്. അയല്പക്കത്തെ കുട്ടി എന്ന ലേബലിലാണ് കാവ്യ അറിയപ്പെടുന്നത്. കാവ്യയില്‍ ഉണ്ടായ മാറ്റവും നമ്മളെ ഞെട്ടിച്ചു കളഞ്ഞു. ചിക്കന്‍ പ്രേമിയായിരുന്ന കാവ്യ ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയനാണ്. മാത്രമല്ല കൃത്യമായ വ്യായാമവും നൃത്തപഠനവും കാവ്യയെ മെലിയിച്ചു സുന്ദരിയാക്കി എന്നാണ് സത്യം.

നയന്‍ താര
മലയാളത്തിലൂടെ വന്ന് ഇപ്പോള്‍ മറ്റു ഭാഷകളുടെ കൂടെ പ്രിയപ്പെട്ട നടിയാണ് നയന്‍ താര. സ്ഥിരമായി യോഗ ചെയ്യുന്നതും ഉറക്കത്തിന് പ്രാധാന്യം നല്കുന്നതുമാണ് നയന്‍സിന്റെ ഫിറ്റ്നസ് രഹസ്യം.

ഭാമ
ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ മലയാളിക്ക് പ്രിയങ്കരയായ നടിയാണ് ഭാമ. സിനിമയില്‍ എത്തിസമയത്ത് തടിച്ചിരുന്ന ഭാമ കൃത്യമായ ഭക്ഷണ ശൈലി പിന്തുടരുകയും വ്യയാമം ശീലമാക്കുകയും ചെയ്തതിലൂടെ ഇത്തരത്തില്‍ സുന്ദരിയായി. കൂടാതെ ധാരാളം വെള്ളം കുടിയ്ക്കുന്നതും ഇവരുടെ ശീലമാണ്.

ഭാവന
ഇഷ്ടമുള്ളതെന്തും കഴിക്കുന്ന പ്രകൃതിയാണ് ഭാവനയുടേയത്. എന്നാല്‍ ഇതിന്റെയെല്ലാം ഫലമായി ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യാനും ഭാവന തയ്യാറാണ്. മധുര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാന്‍ ഭാവന ശ്രമിക്കും. ഇതാണ് ഭാവനയുടെ ഫിറ്റ്നസ് രഹസ്യം.

നവ്യ നായര്‍
വിവാഹ ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നെങ്കിലും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നവ്യ. നൃത്ത പഠനമാണ് തന്റെ തടി കുറച്ച് ഫിറ്റ് ആക്കിയതെന്ന് നവ്യ പറയുന്നു. മാത്രമല്ല പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും എപ്പോഴും ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുന്നു.

റിമി ടോമി
ഗായികയായും അവതാരകയായും നടിയായും തിളങ്ങി നില്ക്കുന്ന വ്യക്തിയാണ് റിമി ടോമി. എന്നാല്‍ പണ്ട് നമ്മള് കണ്ട റിമിയും ഇപ്പോള്‍ നമ്മള് നമ്മള് കണ്ടു കൊണ്ടിരിക്കുന്ന റിമിയും നമ്മെ അത്ഭുതപ്പെടുത്തുന്നു. ഭക്ഷണ കാര്യത്തില്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും റിമി തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭക്ഷണം നിയന്ത്രിക്കുകയും കൃത്യമായ വ്യായമം ചെയ്യുന്നതും റിമിയെ കൂടുതല്‍ സുന്ദരിയാക്കി.



Click it and Unblock the Notifications
