Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ക്യാബേജ് സൂപ്പ് ഡയറ്റിലൂടെ മെലിയൂ
ഭാരക്കൂടുതലിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് ഉറക്കമില്ലാതാകുമ്പോള്‍ പലരും വിചിത്രമായ ഭക്ഷണക്രമങ്ങളിലേക്ക് പോകും. അത്തരത്തിലുള്ള പുതിയൊരു കാര്യമാണ് കാബേജ് സൂപ്പ്. മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം??
ഏഴ് ദിവസത്തെ കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണക്രമത്തിനൊപ്പം ദിവസം ഇടക്കിടെ കാബേജ് സൂപ്പ് കുടിക്കേണ്ടതാണ്. എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ കാബേജ് സൂപ്പും, സാലഡും മാത്രം കഴിക്കുന്ന ഭക്ഷണക്രമമല്ല ഇത്.

ദിവസം 1
വാഴപ്പഴം ഒഴികെ മറ്റ് എല്ലാ പഴങ്ങളും ആവശ്യമായത്ര കഴിക്കുക. പഞ്ചസാര ചേര്‍ക്കാത്ത ബ്ലാക്ക് ടീ, ബ്ലാക്ക് കോഫി, ക്രാന്‍ബെറി ജ്യൂസ് എന്നിവയും കഴിക്കാം.

ദിവസം 2
ഫൈബര്‍ ധാരാളമായി അടങ്ങിയ ഇലക്കറികള്‍ കഴിക്കുക. പഴങ്ങള്‍ ഒഴിവാക്കുക. ഇലക്കറികള്‍ പുഴുങ്ങിയോ പച്ചയ്ക്കോ കഴിക്കാം. സൂപ്പിനൊപ്പം ബേക്ക് ചെയ്ത മധുരമുള്ള ഉരുളക്കഴങ്ങോ സാധാരണ ഉരുളക്കിഴങ്ങോ ഉപയോഗിക്കാം.

ദിവസം 3
നിങ്ങള്‍ക്ക് ആവശ്യമായത്ര പഴങ്ങളും പച്ചക്കറികളും കഴിക്കുക. ബേക്ക് ചെയ്ത ഉരുളക്കിഴങ്ങും വാഴപ്പഴവും ഒഴിവാക്കുക.

ദിവസം 4
മധുരമുള്ളവ കഴിക്കാനുള്ള പ്രേരണ ഒഴിവാക്കുന്നതിന് സ്കിംഡ് മില്‍ക്കും വാഴപ്പഴവും പകല്‍ സമയത്ത് ഉപയോഗിക്കാം. മില്‍ക്ക്ഷേക്കും കഴിക്കാവുന്നതാണ്.

ദിവസം 5
പ്രോട്ടീന്‍ ലഭ്യമാകുന്നതിന് തോലില്ലാത്ത കോഴിയിറച്ചി അല്ലെങ്കില്‍ ബീഫ് തക്കാളിക്കൊപ്പം കഴിക്കാം. മാംസം പാകം ചെയ്യുമ്പോള്‍ അധികം ഓയില്‍ ഉപയോഗിക്കരുത്. സസ്യാഹാരികള്‍ ടോഫു, സോയാബീന്‍, ചീര, കൊഴുപ്പ് കുറഞ്ഞ കോട്ടേജ് ചീസ് എന്നിവ ഉപയോഗിക്കുന്നത് വഴി പ്രോട്ടീന്‍ ലഭ്യമാകും.

ദിവസം 6
ഇത് പ്രോട്ടീന്‍ ദിനമാണ്. അഞ്ചാം ദിവസം നിങ്ങള്‍ എന്ത് കഴിച്ചു എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് മേല്‍ പറഞ്ഞ ഏത് ആഹാരവും തെരഞ്ഞെടുക്കാം.

ദിവസം 7
അവസാന ദിനത്തില്‍ പുഴുക്കലരിയുടെ ചോറ് പച്ചക്കറിയും കാബേജ് സൂപ്പും കൂട്ടി കഴിക്കാം. മധുരം ചേര്‍ക്കാത്ത ജ്യൂസുകളും കഴിക്കാം.

ഒഴിവാക്കേണ്ടവ
ഹൈപ്പോതൈറോയ്ഡ്, വൃക്കരോഗങ്ങള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം എന്നിവയുണ്ടെങ്കില്‍ ഈ ഭക്ഷണക്രമം പിന്തുടരുത്. "എല്ലാവര്ക്കും യോജിക്കുന്ന ഒരു ഭക്ഷണക്രമം ഇല്ലാത്തതിനാല്‍ നിങ്ങളുടെ ഇഷ്ടവും, അനിഷ്ടവും, തെരഞ്ഞെടുപ്പുകളും അനുസരിച്ച് ഇത് ക്രമീകരിക്കാം. മേല്‍ പറഞ്ഞ ഏതെങ്കിലും രോഗങ്ങളുള്ളവര്‍ ഇത് പിന്തുടരുന്നത് എതിരായ ഫലങ്ങളാണുണ്ടാക്കുക" എന്ന് ഡയറ്റീഷ്യനായ നൂപുര്‍ കൃഷ്ണന് പറയുന്നു. തലയ്ക്ക് ഭാരക്കുറവും ക്ഷീണവും അനുഭവപ്പെടുക, തല്കാലത്തേക്കല്ലാതെ ശരീരഭാരം കുറയ്ക്കണം എന്നീ സാഹചര്യങ്ങിലും ഇത് ഒഴിവാക്കുക.

ടിപ്സ്
കാബേജ് സൂപ്പ് രുചിയില്ലാത്തതായി തോന്നുകയും ആഴ്ച മുഴുവനും ഇത് ഉപയോഗിക്കുന്നതിനാല്‍ മടുപ്പും അനുഭവപ്പെടാം. ആരോഗ്യകരമായ രീതിയില്‍ അതിന്റെ വിവിധ രൂപങ്ങളുണ്ടാക്കുക.
2. ഒരാഴ്ചയിലധികം ഈ ഭക്ഷണക്രമം പിന്തുടരുത്. അതിലേക്ക് മടങ്ങി വരണമെന്നുണ്ടെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയെടുത്തതിന് ശേഷം മതി.
3. പട്ടിണി കിടക്കാതിരിക്കുകയും, കാബേജ് സൂപ്പ് ഒഴിവാക്കാതെയുമിരിക്കുക. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക.

ടിപ്സ്
4. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.
5. മദ്യവും കാര്ബണ്ഡയോക്സൈഡുള്ള പാനീയങ്ങളും ഒഴിവാക്കുകയും ഉപ്പ് ഉപയോഗം കുറയ്ക്കുകയും ചെയ്യുക.
6. ദീര്‍ഘകാലത്തേക്ക് പിന്തുടരാവുന്ന ആരോഗ്യകരമായ ഭക്ഷണക്രമമല്ല ഇത്. ശരീരഭാരം കുറയുന്നത് കൊഴുപ്പ് നഷ്ടമാകുന്നതിനാലല്ല, വെള്ളം നഷ്ടമാകുന്നതിനാലാണ്.



Click it and Unblock the Notifications
