Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇവര്‍ക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും.....
നമ്മള് നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ സിനിമാതാരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിനു പിന്നിലുള്ള രഹസ്യമെന്തെന്ന് അറിയേണ്ട. തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അപ്പോഴാണ് അങ്ങ് ബോളിവുഡില്‍ കൂട്ടത്തടികുറയ്ക്കല്. 'നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം'
എങ്ങനെ ഇവര്‍ക്ക് സാധിക്കുന്നു എന്ന സംശയം അപ്പോഴും ബാക്കി. നമ്മുടെ പ്രിയപ്പെട്ട ബോളിവുഡ് അഭിനേതാക്കള്‍ എങ്ങനെ ഇത്ര സുന്ദരികളായി മാറുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? തടി കൂടാന്‍ വിചിത്ര കാരണങ്ങള്‍
എന്തായാലും ഏതൊക്കെ അഭിനേതാക്കളാണ് ഇത്തരത്തില്‍ കൂടിയ തടി കുറപ്പിച്ചതെന്ന് നോക്കാം, അതും ഏതൊക്കെ വഴികളിലൂടെയെന്നും.

സെറിന്‍ ഖാന്
വീര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ ചേക്കേറിയ ഇവര്‍ക്ക് തടിയുടെ കാര്യത്തില്‍ മാത്രമേ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍ പിന്നീട് സ്ക്രീനില്‍ ഇവരെ കാണുന്നതാകട്ടെ തടി കുറച്ച് സുന്ദരിയായി. 100 കിലോയില്‍ നിന്ന് 57 കിലോയിലേക്കായിരുന്നു ആ മാറ്റം.

സോനം കപൂര്‍
ബോളിവുഡിലെ മിസ് സ്റ്റൈല്‍ ഐക്കണ്‍ ആരെന്നു ചോദിച്ചാല്‍ വേറൊരു ഉത്തരമില്ല, അത് സോനം കപൂര്‍ ആണെന്നതിന്. സാവരിയ എന്ന ആദ്യ സിനിമയില്‍ 86 കിലോയില്‍ അധികമായിരുന്നു സോനത്തിന്റെ തടി. എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് സോനം. പ്രധാനമായും ഡയറ്റിംഗ് ആണ് ഇതിന്റെ രഹസ്യം.

ആലിയ ഭട്ട്
കൃത്യമായ ഡയറ്റ് കൊണ്ട് തടി കുറച്ച് സുന്ദരിയായിരിക്കുകയാണ് ആലിയ ഭട്ട് ഇപ്പോള്‍. 16 കിലോയിലധികമാണ് ആലിയ കുറച്ചെന്നതാണ് മറ്റൊരു സത്യം. വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ താരവും പുറകിലല്ല.

സോനാക്ഷി സിന്‍ഹ
ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി ബോളിവുഡിലെ അറിയപ്പെടുന്ന ഒരു താരമാണ് ഇപ്പോള്‍. സിനിമയില്‍ വന്ന സമയത്ത് സോനാക്ഷിയുടെ തടി കണ്ട് പലരും അന്തെ വിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 30 കിലോയിലധികം കുറച്ച് നല്ലൊരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. പച്ചക്കറികളാണ് ഇവരുടെ ഇഷ്ടഭക്ഷണം.

പരിനീതി ചോപ്ര
എല്ലാവരുടേയും പ്രിയ താരമാണ് പരിനീതി ചോപ്ര എന്ന് സുന്ദരി. എന്നാല്‍ ഇപ്പോള്‍ തടി കുറച്ച് ബോളിവുഡിലെ മറ്റു സുന്ദരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുകയാണ് താരം. തേന്‍ ധാരാളം കഴിക്കുന്നതാണ് പരിനീതി ചോപ്രയുടെ തടി കുറയാന്‍ കാരണം.

ഇഷ ഡിയോള്‍
ധര്‍മേന്ദ്ര -ഹേമമാലിനി ദമ്പതികളുടെ മകളായ ഇഷ ഡിയോള്‍ എന്നും ബോളിവുഡില്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം നടത്തിയ മേക്കോവര്‍ കണ്ടവരൊക്കെ അതിശയിച്ചിരിക്കുകയാണ്. വ്യായാമം ഒരു കാരമവശാലും മുടക്കാറില്ല താരം.

കരീന കപൂര്‍
സൈസ് സീറോ എന്ന ലെവലിലേക്ക് വന്ന കരീന കപൂര്ആദ്യ കാലങ്ങളില്‍ തടിയുടെ കാര്യത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഹതഭാഗ്യയാണ്. ഭക്ഷണത്തോടൊപ്പം തന്നെ യോഗയും പ്രദാനം.

കത്രീന കൈഫ്
കത്രീന കൈഫ് ബോളിവുഡില്‍ പ്രത്യേക സ്ഥാനം ഉള്ള നടിയാണ്. തടി കുറഞ്ഞ് സുന്ദരിയായിരിക്കുകയാണ് കത്രീന ഇപ്പോള്‍. നോണ്‍വെജിറ്റേറിയന്‍ നിഖണ്ഡുവില്‍ ഇല്ല.

അര്ജുന് കപൂര്‍
അത്ഭുതാവഹമായ മാറ്റമായിരുന്നു അര്ജ്ജുന് കപൂറിന് സംഭവിച്ചത്. ബോളിവുഡിലെ അറിയപ്പെടുന്ന തടിയന്മാരില് ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരുടെ ഹരമായി മാറിയിരിക്കുകയാണ് ബോളിവുഡിലെ ഈ താരം.

അദ്നാന് സാമി
അദ്നാന് സാമി മലയാളികള്‍ക്കും സുപരിചിതനാണ്. 2007-ലാണ് 206 കിലോയില്‍ നിന്ന് അദ്നാന് സാമി 130 കിലോയിലേക്കെത്തിയത്.

ഭൂമി പഡ്നേക്കര്‍
72 കിലോയില്‍ നിന്ന് തടി കുറച്ച് 50 കിലോയാക്കുക എന്നത് ചില്ലറ കാര്യമല്ല. അതാണ് ഭൂമി പഡ്നേക്കറുടെ കാര്യത്തില്‍ സംഭവിച്ചത് എന്നതാണ് സത്യം.



Click it and Unblock the Notifications
