Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
ആമിര്‍ഖാനും കിട്ടി ഒരുഗ്രന്‍ പണി
ബോളിവുഡിലെ പെര്‍ഫക്ഷനിസ്റ്റാണ് ആമിര്ഖാന്. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഏത് കാര്യത്തിലും ആമിര്ഖാന് വ്യത്യസ്തനാണ്. ആരോഗ്യ സംരക്ഷണത്തിലും ആമിര്ഖാന് അല്പം വ്യത്യസ്തനാണ്. തനിക്ക് ലഭിക്കുന്നത് ഏത് റോള്‍ ആയാലും അതിന് വേണ്ടി എത്ര കഷ്ടപ്പെടാനും ആമിര്‍ തയ്യാറായിരിക്കും. എങ്ങനെ മമ്മൂക്ക ചെറുപ്പമാകാതിരിക്കും?
എന്നാല്‍ പലപ്പോഴും ഭക്ഷണപ്രിയനായിരുന്ന ആമിര്‍ഖാനെ പല കുഴപ്പങ്ങളും പിടി കൂടിയിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഡയറ്റിംഗിലൂടെയും ആരോഗ്യപരിപാലനത്തിലൂടെയും തന്റെ എല്ലാ ദു:ശ്ശീലങ്ങളും ആമിര്‍ നിര്‍ത്തി.
അന്പതിലെത്തിയിട്ടും തന്റെ ആരോഗ്യകാര്യത്തിലും ഫിറ്റ്നസ്സിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ് ആമിര്‍. ആളല്പം ഇമോഷണല്‍ ആണെങ്കിലും പല കാര്യങ്ങളിലും ആമിര്‍ തന്റേതായ രീതി പിന്തുടരുന്നുണ്ട്. ഇപ്പോഴും ഫിറ്റ് ആയി ഇരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ആമിര്ഖാന് ചെയ്യുന്നതെന്ന് അറിയേണ്ടേ?

വെജിറ്റേറിയനും നോണും ഒരു പോലെ
ഭക്ഷണത്തിലും വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ഒരുപോലെ പ്രാധാന്യം ആമിര്ഖാന് തന്റെ ഭക്ഷണത്തില്‍ നല്കുന്നു. ഒരിക്കലും ഒന്നിനെ മാത്രം പൂര്‍ണമായി ഉപേക്ഷിക്കാനോ ഉള്‍ക്കൊള്ളാനോ ആമിര്‍ തയ്യാറാവുന്നില്ല.

കലോറി കുറയ്ക്കാന്‍ എളുപ്പവിദ്യ
കലോറി കുറയ്ക്കുന്നതിനായി ഭക്ഷണം പലപ്പോഴായി കഴിക്കുക എന്നതാണ് ആമിറിന്റെ വിദ്യ. ഇത് മെറ്റബോളിസത്തെ ഉയര്‍ത്തുകയും െേചയ്യുമെന്ന് ആമിറിന്റെ അനുഭവ സാക്ഷ്യം.

വ്യായാമത്തിനു മുന്‍പ് പഴങ്ങള്‍
വ്യായാമം ആരംഭിക്കുന്നതിനു മുന്‍പ് പഴങ്ങള്‍ കഴിക്കുന്നത് ആമിറിന്റെ ശീലമാണ്. ഇത് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു എന്നാണ് ആമിറിന്റെ അനുഭവ സാക്ഷ്യം.

വെള്ളം ധാരാളം കുടിയ്ക്കുന്നു
ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും ആമിര്‍ കുടിയ്ക്കുന്നു. വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നതും ആമിറിന്റെ ശീലങ്ങളിലൊന്ന്.

ഭക്ഷണം കൃത്യസമയത്ത്
ഏത് ഭക്ഷണമായാലും കൃത്യസമയത്ത് കഴിക്കുക എന്നതാണ് ആമിറിന്റെ ശീലം. രാത്രി എട്ട് മണിക്കു ശേഷം ഭക്ഷണം കഴിക്കില്ലെന്നതും പ്രത്യേകതയാണ്.

വിശ്രമം ആവശ്യത്തിന്
കൃത്യ സമയത്ത് വിശ്രമിക്കുന്നതും കൃത്യമായ ഇടവേളകള്‍ അതിനു വേണ്ടി മാറ്റിവെയ്ക്കുന്നതും ആമിര്‍ തന്റെ ദിനചര്യയാക്കി മാറ്റിയിട്ടുണ്ട്

അത്താഴം അത്തിപ്പഴത്തോളം
അത്താഴം വളരെ കുറച്ചു മാത്രം കഴിക്കുകയെന്നത് ആമിറിന്റെ പോളിസിയാണ്. വേവിച്ച പച്ചക്കറികളും മീനും മാത്രമാണ് തന്റെ അത്താഴമെന്ന് ആമിര്‍ സാക്ഷ്യപ്പെടുത്തുന്നു.



Click it and Unblock the Notifications
