Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
തടി കുറയ്ക്കും ചൂടന്‍ പാനീയങ്ങള്‍
തടി, കൊഴുപ്പ്, കുടവയര്‍ ഇവയെല്ലാം നമ്മള് കേട്ടു മടുത്ത വാക്കുകളാണ്. നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതെന്നതും ഒരു സത്യമാണ്.
എന്നാല്‍ നമ്മള് സ്ഥിരം കുടിയ്ക്കുന്ന ചായയ്ക്ക് തടി കുറയ്ക്കുവാനുള്ള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വേണമെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. അതിനിത്രയ്ക്ക് ചിലവൊന്നുമില്ലല്ലോ. ചായ പോലെ വേറെന്തിനൊക്കെ തടി കുറയ്ക്കാന്‍ പറ്റും എന്നു നോക്കാം. തടി കുറയ്ക്കാന്‍ പാനീയങ്ങളും
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്ക്കും തടി കുറയ്ക്കാം എന്നാല്‍ അതിനു വേണ്ടി കുത്തിയിരുന്ന് മസിലു പിടിച്ച് വ്യായാമത്തില്‍ ഏര്പ്പെടുകയൊന്നും വേണ്ട. ശ്രമിക്കാം അതും ചായ കുടിച്ച്. നോക്കാം ഏതൊക്കെ തരത്തിലുള്ള ചായകളാണ് നമ്മുടെ തടി കുറയ്ക്കുന്നതെന്ന്.

കട്ടന്‍കാപ്പി ഒരു വിരുതന്
തടി കുറയ്ക്കാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ല. കട്ടന്‍ കാപ്പി ദിവസവും രണ്ട് നേരം കുടിച്ചാല്‍ മതി നമ്മുടെ തടിയും കുടവയറുമൊക്കെ എവിടെ പോയി എന്നു നോക്കിയാല്‍ മതി. സ്ഥിരമായി കട്ടന്‍കാപ്പി കുടിച്ചിട്ടും തടി കുറയുന്നില്ലെങ്കില്‍ ആ കാപ്പിപ്പൊടിക്കെന്തോ പ്രശ്നമുണ്ട്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ മറ്റൊരും പാനീയമാണ്. ആരോഗ്യകരമായും ഇതിന് ധാരാളം ഗുണങ്ങളുണ്ട്. അതുകൊണ്ടു തന്നെ നമ്മള് കുടിയ്ക്കുന്ന ചായയില്‍ ഒരു സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കൂ. രണ്ടു തുള്ളി നാരങ്ങാ നീരും അറിയാം വ്യത്യാസം ഒരാഴ്ച കൊണ്ട്.

കട്ടന്‍ചായ എന്ന സുലൈമാനി
കട്ടന്‍ചായയാണ് മറ്റൊരു പാനീയം. ഇത് തടി കുറയ്ക്കുന്നതോടൊപ്പം നല്ലൊരു മരുന്നായും പ്രവര്‍ത്തിക്കും. എന്നും കട്ടന്‍ചായയോടൊപ്പം അല്പം തേനും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കൂ. ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം.

ഹണി ടീ
ഒരു ദിവസം മൂന്ന് പ്രാവശ്യമെങ്കിലും ഹണി ടീ കുടിയ്ക്കൂ. ഇത് തൊണ്ടംബന്ധമായ പ്രശ്നങ്ങള്‍ക്കും നല്ലതാണ്. അതായത് നെയ്യപ്പം കഴിച്ചാല്‍ രണ്ടുണ്ട് കാര്യം എന്നു പറയുന്നതു പോലെ. ഹണി ടീ ദിവസവും രണ്ട് നേരം സ്ഥിരമാക്കിയാല്‍ നിങ്ങളുടെ കുടവയര്‍ ഒതുങ്ങി സുന്ദരന്‍ വയറാകും.

കറുവപ്പട്ട ചായ
കറുവപ്പട്ട ചായയാണ് മറ്റൊരു തടി കുറയ്ക്കും പാനീയം. നിങ്ങള്‍ക്ക് അനുഭവിച്ചറിയാം ഇതിന്റെ വ്യത്യാസം. കൂടാതെ ദഹനത്തിനും ഇത് നല്ലൊരു ഉപാധിയാണ് എന്നതാണ് സത്യം. ദഹനം കൃത്യമായി നടന്നാല്‍ തന്നെ തടി കുറയും എ്ന്ന കാര്യത്തില്‍ സംശയം വേണ്ട.

തുളസി ചായ
തുളസി എല്ലാത്തിനും ഒരു പരിഹാരമാണ്. അതുകൊണ്ട് തടിയുടെ കാര്യത്തില്‍ ഇനി പേടിക്കേണ്ട തുളസി നോക്കിക്കോളും എല്ലാം. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും നല്ലൊരു ദിവസം നമുക്ക് തരുകയും ചെയ്യുന്നു.



Click it and Unblock the Notifications
