Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
യോഗാഭ്യാസം തുടങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍
യോഗ ഇപ്പോള്‍ പലരുടേയും ജീവിതത്തിന്റെ ഭാഗമാണ്. മാനസികവും ശാരീരികവുമായ സുഖമാണ് യോഗ ചെയ്യുന്നതിലൂടെ ലഭിക്കുക എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രായഭേദമില്ലാതെ യോഗ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.
തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍
ആരോഗ്യകരമായും മാനസികമായും ഉന്മേഷം ലഭിക്കുമെന്നതാണ് പ്രത്യേകത. ഡിപ്രഷനില്‍ നിന്നും കരകയറാനും നമ്മുടെ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാനും യോഗ സഹായിക്കുമെന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും യോഗ ചെയ്യാന്‍ തുടങ്ങുമ്പോള്‍ പലരും പറയാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മനസ്സിന്റെ ഏകാഗ്രത
യോഗ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് ഏകാഗ്രതയാണ്. എന്നാല്‍ ആദ്യമായി യോഗ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് ഏകാഗ്രത ലഭിക്കില്ലെന്നതാണ് സത്യം. മാത്രമല്ല ഇത്തരക്കാരുടെ മനസ്സിലൂടെ പലവിധ ചിന്തകളും അപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കും.

പലപ്പോഴും ബുദ്ധിമുട്ട്
ആദ്യമായി യോഗ ചെയ്യുന്ന ഒരാള്‍ക്ക് പലപ്പോഴും ഇത് ബുദ്ധിമുട്ടായി തോന്നും എന്നതാണ് സത്യം. വേണ്ടായിരുന്നു എന്ന ചിന്തയായിരിക്കും ഇത്തരത്തില്‍ പലര്‍ക്കും ഉണ്ടാവുക.

വിയര്‍പ്പിന്റെ ഉദ്പാദനം കൂടുതല്‍
ഒട്ടും വിയര്‍ക്കാത്തവര്‍ പോലും യോഗ ചെയ്യുമ്പോള്‍ വിയര്‍ക്കും എന്നതാണ് സത്യം. ആദ്യമായി ചെയ്യുന്നവരാണെങ്കില്‍ വിയര്‍പ്പിന്റെ കാര്യം അല്പം കൂടുതലായിരിക്കും.

ദഹനപ്രക്രിയയെ കാര്യമായി ബാധിയ്ക്കും
ദഹനപ്രക്രിയയെ യോഗ ചെയ്യുന്നത് കാര്യമായി ബാധിയ്ക്കും എന്നതാണ് സത്യം. എന്നാല്‍ ഇത് ശരീരം ക്ലീന്‍ ചെയ്യുന്നതിനുള്ള നല്ലൊരു വിദ്യയാണ് എന്നതാണ് കാര്യം.

ബാലന്‍സിന്റെ കാര്യത്തില്‍ അല്പം കഷ്ടപ്പെടും
ശരീരം ബാലന്‍സ് ചെയ്യുന്നതിന് കാര്യമായ കഷ്ടപ്പാട് നേരിടേണ്ടി വരും. ആദ്യമായി യോഗ ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലൊരു കഷ്ടപ്പാട് അനുഭവിക്കേണ്ടി വരിക.

ഇമോഷന്‍സിന് പ്രാധാന്യം
സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് അവരുടെ പല തരത്തിലുള്ള ഇമോഷനുകളേയും നിയന്ത്രിക്കാന്‍ കഴിയും. ആദ്യമായി യോഗ ചെയ്യുന്നഒരാള്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളിയും ഇതു തന്നെയാണ്.

കരച്ചില് ഉണ്ടാവും
ശവാസനം ചെയ്യുന്നവര്‍ ഒരിക്കലെങ്കിലും കരയും എന്നാണ് യോഗ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ കരയുന്നത് നല്ലതാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നതും.

മസിലിന്റെ ബലം
യോഗ ചെയ്യുന്നതിലൂടെ നമുക്ക് ശാരീരികമായും പല മാറ്റങ്ങളും വരും. ഇത് മസിലിന്റെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തെ സ്ട്രോങ് ആക്കുന്നു.

ഉറക്കശീലത്തില്‍ മാറ്റം വരും
ഉറക്കത്തില്‍ നിങ്ങള്‍ മുന്നിലാണെങ്കില്‍ യോഗ ചെയ്യുന്നതിലൂടെ ഇതിന് മാറ്റം വരും എന്നതാണ് സത്യം. യോഗ നമ്മുടെ ശരീരത്തെ ഉത്സാഹഭരിതമാക്കുകയാണ് ചെയ്യുന്നത്.

രസമുകുളങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നല്ലത്, എന്നാല്‍ ആരോഗ്യത്തോടൊപ്പം തന്നെ നാം ടേസ്റ്റിനും പ്രാധാന്യം നല്കുന്നു. യോഗ ചെയ്യുന്നതിലൂടെ നമ്മുടെ രസമുകുളങ്ങള്‍ക്ക് പുതിയ ഉണര്‍വ്വും ഉന്മേഷവും ലഭിക്കുന്നു.

ജങ്ക് ഫുഡിന്റെ പ്രിയം കുറയും
ആരോഗ്യത്തിനു വേണ്ടിയാണ് നാം യോഗ ചെയ്യുന്നത് തന്നെ അതുകൊണ്ട് ആരോഗ്യമറിഞ്ഞ് നാം ഭക്ഷണം കഴിക്കും.

ജീവിതത്തില്‍ മാറ്റം വരും
ജീവിതത്തില്‍ പലവിധ മാറ്റങ്ങള്‍ക്കും യോഗ കാരണമാകും. പുകവലിയില്‍ നിന്ന് മോചനം നേടാനും വെള്ളമടിയില്‍ നിന്ന് മുക്തി നേടാനും യോഗയ്ക്ക് സാധിയ്ക്കും.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ യോഗ നല്ലതാണ്. യോഗ ചെയ്യാന്‍ തുടങ്ങുന്നവര്‍ ആദ്യം കൈവരിക്കുന്നതാണ് ആത്മവിശ്വാസം.



Click it and Unblock the Notifications