Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മോഡലുകളുടെ ഡയറ്റ് രഹസ്യങ്ങള്‍
മോഡലുകളുടെ ശരീരഭംഗി ആരെയും മോഹിപ്പിയ്ക്കും. കൊഴുപ്പു തീരെയില്ലാതെ, അളകളവുകള് കൃത്യമായി, ഒതുങ്ങിയ ശരീരം.
ഇവര്‍ ഈ രൂപഭംഗി പലപ്പോഴും കഠിനപ്രയത്നങ്ങളിലൂടെ നേടിയെടുക്കുന്നതാണ്. ഡയറ്റും വ്യായാമവുമെല്ലാം ചേര്‍ന്ന കഠിനയത്നം.
ഡയറ്റ് ഇവരുടെ ശരീരഭംഗിയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇവരുടെ പൊതുവായുള്ള ഡയറ്റ് ശീലങ്ങളറിയൂ,

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുന്നത് ഇവരുടെ ഡയറ്റിലെ ഒരു പ്രധാന കാര്യമാണ്. ഇത് ശരീരത്തിലെ കൊഴുപ്പു കളയാനും ചര്‍മഭംഗി നില നിര്‍ത്താനും സഹായിക്കും.

ഭക്ഷണം
കുറച്ചു വീതം പല തവണയായുള്ള ഭക്ഷണം തടി കൂടാതിരിയ്ക്കാന്‍ വളരെ പ്രധാനമാണ്. ഇതും ഇവര്‍ അനുവര്‍ത്തിയ്ക്കുന്ന ഒന്നാണ്.

പച്ചക്കറികള്‍
പച്ചക്കറികള്‍ തടി കുറയാനും ആരോഗ്യത്തോടെയിരിയ്ക്കാനും സഹായിക്കും.

സോഡ
സോഡ കലര്‍ന്ന പാനീയങ്ങള്‍ തടി കൂട്ടും. ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതുമല്ല. ഇതും ഇവര്‍ ഉപേക്ഷിയ്ക്കുന്ന ഒന്നാണ്.

പഞ്ചസാര
പഞ്ചസാര കഴിവതും കുറയ്ക്കുക. എന്തിന്, ബബിള്‍ ഗം ചവച്ചാല്‍ പോലും മധുരം ഉള്ളില്‍ ചെല്ലും. മധുരത്തില്‍ നിന്നും അകലം പാലിയ്ക്കുന്നത് ആരോഗ്യത്തിനും തടി കുറയാനും ഏറെ നല്ലതാണ്.

ഫലവര്‍ഗങ്ങള്‍
ഫലവര്‍ഗങ്ങള്‍ തടി കുറയാനും ആരോഗ്യത്തിനു ഉത്തമം. മോഡലുകളുടെ ഭക്ഷണശീലത്തില്‍ ഇതുകൊണ്ടുതന്നെ ഫലങ്ങള്‍ക്ക് പ്രധാന സ്ഥാനവുമുണ്ട്.

പച്ചക്കറി
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പലതരം പച്ചക്കറികളുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഉറക്കം
നല്ല ഉറക്കം സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ പ്രധാനം. ഉറക്കക്കുറവ് തടി കൂട്ടാനുള്ള ഒരു കാരണവുമാണ്.

സ്നാക്സ്
സ്നാക്സ് വലിച്ചു വാരി കഴിയ്ക്കുന്നവരല്ല, മോഡലുകള്‍. കാരണം പലപ്പോഴും സ്നാക്സാണ് തടി കൂട്ടാന്‍ കാരണമാകുന്നത്. ആരോഗ്യകരമായ സ്നാക്സ് തെരഞ്ഞെടുത്തു കഴിയ്ക്കുന്നതാണ് മോഡലുകളുടെ ശീലം. പ്രത്യേകിച്ച് നട്സ് പോലുള്ളവ.

മസാലകള്‍
കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ മസാലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ഗുണം നല്കുന്നു.

വ്യായാമം
മോഡലുകളുടെ ശരീരഭംഗിയുടെ ഒരു പ്രധാന കാരണം കൃത്യമായ വ്യായാമമാണ്. ഇത് ഇവര്‍ക്ക് ജീവിതചര്യ തന്നെ.

പ്രോട്ടീന്‍
പ്രോട്ടീന്‍ കലര്‍ന്ന, അതേ സമയം കൊഴുപ്പില്ലാത്ത ഭക്ഷണം വളരെ പ്രധാനം. പ്രത്യേകിച്ച് ഉറപ്പുള്ള പേശികള്‍ക്കായി.

ഓട്സ്
ഓട്സ് പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മോഡലുകളുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനമായിരിയ്ക്കും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

കൃത്യനിഷ്ഠ
ഡയറ്റും വ്യായാമവും കൃത്യമായി പാലിയ്ക്കണം. മോഡലുകളുടെ സൗന്ദര്യ, ശരീര രഹസ്യത്തിനു പുറകിലെ ഒരു പ്രധാന കാരണം ഇതാണ്.

വറുത്ത ഭക്ഷണങ്ങള്‍
വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ബേക്ക്ഡ്, ഗ്രില്‍ഡ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരാണ് ഇവര്‍.ബോളിവുഡിലെ ഫിറ്റ് താരജോഡികള്‍



Click it and Unblock the Notifications
