Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സിക്സ് പാക്ക് സ്വന്തമാക്കാം !
സുന്ദരിയായ ഒരു സ്ത്രീയെ ആകര്‍ഷിക്കാന്‍ സിക്സ് പാക്കിനോളം കഴിവുള്ള മറ്റൊന്നുണ്ടോ?. സ്ത്രീകള്‍ക്ക് മുന്നില്‍ മതിപ്പുണ്ടാക്കുക മാത്രമല്ല, ജിവിതത്തില്‍ ആത്മവിശ്വാസം നേടാനും ഇത് സഹായിക്കും. എന്നാല്‍ സിക്സ്പാക്ക് നേടുക എന്നത് അത്ര എളുപ്പത്തില്‍ സാധിക്കുന്നതല്ല. ചില സിനിമാതാരങ്ങളാണ് ഇത്തരത്തിലുള്ള ശരീരം സ്വന്തമാക്കിയവരില്‍ പ്രമുഖര്‍. സിക്സ്പാക്ക് ശരീരവുമായി നീന്തല്‍കുളത്തില്‍ നിന്ന് നടന്നുപോകുമ്പോള്‍ ഏറെപ്പേര്‍ നിങ്ങളില്‍ ആകൃഷ്ടരാകും എന്നുറപ്പ്. എന്നാല്‍ അത് നേടാനായി ശാരീരികവും, മാനസികവുമായ കഠിനമായ അദ്ധ്വാനം തന്നെ വേണ്ടി വരും.
ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഭക്ഷണക്രമം, ശാരീരിക അദ്ധ്വാനം എന്നിവയില്‍ നിലവിലുള്ള ശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ്. ജങ്ക് ഫുഡുകള്‍, കൊഴുപ്പ് അമിതമായി അടങ്ങിയവ എന്നിവ ഒഴിവാക്കി ഫൈബറും, പ്രോട്ടീനുകളും സമൃദ്ധമായ ഭക്ഷണം ശീലമാക്കണം.
നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള പൊറോട്ടയും, ബര്ഗറുകളുമൊക്കെ നിയന്ത്രിക്കുക എന്നത് എളുപ്പമാകാനിടയില്ല. പോസിറ്റീവായ മാറ്റങ്ങളിലേക്ക് പോയാല്‍ മാത്രമേ സിക്സ് പാക്ക് എന്ന സ്വപ്നം സഫലീകരിക്കാനാവൂ.

ഭക്ഷണവും, ജീവിതശൈലിയും ശരിയായി വന്നാല്‍ അടുത്തതായി ശ്രദ്ധിക്കേണ്ടത് വ്യായാമത്തിലാണ്. വയറ്റിലെ പേശികള്‍ക്ക് ഉറപ്പ് നല്കുന്ന വ്യായാമങ്ങള്‍ ചെയ്യാനായി ജിംനേഷ്യത്തില്‍ പോവുകയോ, വീട്ടില്‍ തന്നെ വ്യായാമങ്ങല്‍ ചെയ്യുകയോ ചെയ്യാം. കഠിനമായ വ്യായാമ ക്രമങ്ങള്‍ പതിവായി ഇതിനായി ചെയ്യേണ്ടതുണ്ട്. അത്തരം ചില വ്യായാമങ്ങള്‍ പരിചയപ്പെടാം.
1. ലോങ്ങ് ആം ക്രഞ്ച് - മുട്ടുകള്‍ മടക്കി, മലര്‍ന്ന് കിടന്ന് കൈകള്‍ പുറകിലേക്ക് നിവര്‍ത്തിപ്പിടിക്കുക. തലയ്ക്ക് മീതെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണ ചെയ്യുന്ന ക്രഞ്ച് എക്സര്‍സൈസ് ചെയ്യുക. ഇത് സാവധാനം, നിയന്ത്രണത്തോടെയാകണം.
2. റിവേഴ്സ് ക്രഞ്ച് - മലര്‍ന്ന് കിടന്ന് കൈകള്‍ തലയ്ക്ക് പുറകില്‍ പിടിക്കുക. മുട്ടുകള്‍ നെഞ്ചിന് നേരെ 90 ഡിഗ്രിയില്‍ ഉയര്‍ത്തുക. കാലുകള്‍ ഒരുമിച്ചോ, വിലങ്ങനെയോ വെയ്ക്കാം. അരക്കെട്ട് തറയില്‍ നിന്നുയര്‍ത്തി കാലുകള്‍ മേല്‍ ചുമരിലേക്ക് ഉയര്‍ത്തുക. വീണ്ടും കാലുകള്‍ പഴയപടി താഴേക്ക് താഴ്ത്തുക. കാലുകള്‍ പക്ഷേ തറയില്‍ സ്പര്‍ശിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വഴി വയറിന് നല്ല വ്യായാമം ലഭിക്കും.
3. ജാക്ക് നൈഫ് - തറയില്‍ ഒരു ഷീറ്റ് വിരിച്ച് മലര്‍ന്ന് കിടന്ന് കൈകള്‍ തലക്കിരുവശവുമായി നിവര്‍ത്തി വെയ്ക്കുക. കാലുകളും കൈകളും ഒരേ സമയം മേല്‍ ചുമരിലേക്ക് ഉയര്‍ത്തുക. കൈവിരലിന്റെ തുമ്പും കാലിലെ വിരലും തമ്മില്‍ സ്പര്‍ശിക്കണം. തുടര്‍ന്ന് പഴയ നിലയിലേക്ക് വരുക.
4. എക്സ്റ്റന്‍ഡഡ് പ്ലാങ്ക് - കമിഴ്ന്ന് കിടന്ന് ചുമലിന് പത്തിഞ്ച് മുമ്പിലായി കൈകള്‍ കുത്തി നില്ക്കുക. ഷൂവിന്റെ മുന്‍ഭാഗം ചുമരിന് നേരെയിരിക്കണം. പിന്‍ഭാഗം നേരെ പിടിച്ച് ഇത്തരത്തില്‍ നിന്ന് സാധാരണ പോലെ ശ്വസിക്കാന്‍ ശ്രമിക്കുക.
5. സൈക്കിള്‍ - പിന്‍ഭാഗത്തിനും, വശങ്ങള്‍ക്കും പ്രാധാന്യമുള്ള ഇത് വയറിന് ഫലപ്രദമാണ്. യോഗ ചെയ്യാനുപയോഗിക്കുന്നതുപോലുള്ള മൃദുലമായ ഒരു വിരിപ്പില്‍ കിടന്ന് സൈക്കിള്‍ ചവിട്ടുന്നത് പോലെ കാലുകള്‍ ചലിപ്പിക്കുക. ചുമല് മുട്ടിനെതിരേ ഉയര്‍ത്തുകയും ചെയ്യണം. രണ്ട് വശങ്ങളും ഒരേ പോലെ ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. 12 തവണ വീതമുള്ള 2 ഘട്ടങ്ങളായി ഇത് ചെയ്യാം.
6. ട്രങ്ക് റൊട്ടേഷന്‍ - ഡംബലോ, മെഡിസിന് ബോളോ ഇതിന് ഉപയോഗിക്കാം. തറയില്‍ കാലുകള്‍ അമര്‍ത്തി മുട്ടുമടക്കി ഇരിക്കുക. ചെറുതായി പുറകോട്ട് ചരിഞ്ഞ് ഇരിക്കുക. കൈമുട്ടുകള്‍ വളച്ച് ഭാരം നെഞ്ചിന് നേരെ പിടിച്ച് ഇരു ഭാഗങ്ങളിലേക്കും ചലിപ്പിക്കുക. ഓരോ തവണയും ചലിപ്പിച്ചാല്‍ അല്പസമയം നിര്‍ത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
