Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മെലിഞ്ഞുണങ്ങാന്‍ വിദ്യയില്ല!
സ്ത്രീ ശരീരത്തിന്റെ അഴകളവുകള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കും. 'ഡേര്‍ട്ടി പിക്ചര്‍' ഇറങ്ങിയതോടെ മെലിഞ്ഞിരിക്കുന്നത് സിനിമാവിജയത്തില് വലിയൊരു പ്രശ്നമല്ലെന്ന് വിദ്യാ ബാലനും തെളിയിച്ചു കഴിഞ്ഞു.

ഈ ചിത്രത്തിനു വേണ്ടി തടി കൂട്ടിയ വിദ്യ അതിനു ശേഷം കാര്യമായി മെലിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. വല്ലാതെ മെലിഞ്ഞിരിക്കുന്നതില്‍ വിദ്യക്കും താല്പര്യമില്ല. സ്ത്രീകള്‍ എന്തിന് പുരുഷന്മാരെപ്പോലെയാകുന്നുവെന്നാണ് വിദ്യയുടെ ചോദ്യം. മെലിഞ്ഞിരിക്കുന്നതിനേക്കാള്, അല്പം തടിയുണ്ടെങ്കില്‍ ശരീരവടിവിനോടാണ് വിദ്യക്കു താല്പര്യവും.
'ഡെര്‍ട്ടി പിക്ചറി'ലൂടെ ലഭിച്ച ജനപ്രീതി മുതലാക്കാനാണ് വിദ്യയുടെ തീരുമാനവും. ഫെരാരി കീ സവാരിയെന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട് ഈ സുന്ദരി. ശരീരവടിവ് വ്യക്തമാക്കുന്ന വിധത്തില്‍ മറാഠി രീതിയില്‍ ഒന്‍പതര മുഴം നീളമുള്ള സാരിയുടുത്താണ് വിദ്യ പുതിയ ഐറ്റം ഡാന്‍സില്‍ പങ്കെടുക്കുന്നത്. തടി കുറഞ്ഞിട്ടില്ലെന്ന കമന്റുകളോട് സ്ത്രീകള്‍ തടി തീരെ കുറച്ച് പുരുഷന്മാരെപ്പോലെയാകുന്ന കാര്യത്തില്‍ തനിക്ക് താല്പര്യമില്ലെന്നു തന്നെയായിരുന്നു വിദ്യയുടെ അഭിപ്രായം.
ഇന്ത്യയിലെ പുരുഷന്മാര്ക്ക് വല്ലാതെ മെലിഞ്ഞ സ്ത്രീകളേക്കാള്‍ അല്പം തടിച്ച, ശരീരാകൃതിയുള്ള സ്ത്രീകളെയാണ് താല്പര്യമെന്ന് 'ദബാംഗ് 'സുന്ദരി സോണാക്ഷി സിന്‍ഹയും അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റൊരു നടിയായ സമീര റെഡ്ഢിക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. ഇക്കാര്യത്തില്‍ തുറന്ന അഭിപ്രായം പറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വടിവൊത്ത ശരീരപ്രകൃതിയാണെന്നും ഇത് നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടതുമെന്നാണ് പ്രിയങ്ക ചോച്രയുടെ അഭിപ്രായം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
