Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ബോളിവുഡ് സുന്ദരിമാരുടെ ശരീര രഹസ്യങ്ങള്‍

തിരിഞ്ഞും വളഞ്ഞും നൃത്തരംഗങ്ങള്‍ കൊഴുപ്പിക്കുമെങ്കിലും മിക്കവാറും പേരുടെ ശരീരത്തില്‍ പേരിനു പോലും കൊഴുപ്പിന്റെ അംശം കാണാനാവില്ല. ഇത് തനിയെ ലഭിക്കുന്നതൊന്നുമല്ല. ഭക്ഷണനിയന്ത്രണവും കഠിനമായ വ്യായാമവും കൊണ്ടാണ്.
ബിപാഷ ബസുവിന്റെ കാര്യമെടുക്കാം. മെലിഞ്ഞ ഈ സുന്ദരി ദിവസവും ഒന്നും രണ്ടുമല്ലാ, 100 സൂര്യനമസ്കാരം വരെ ചെയ്യും. യോഗ, സ്ട്രെച്ചിംഗ്, കാര്‍ഡിയോ, സ്പിന്നിംഗ്, സര്‍ക്യൂട്ട് ട്രെയിനിംഗ് തുടങ്ങിയ എല്ലാ വ്യായാമമുറകളും ഇവര്‍ ചെയ്യും. ഭക്ഷണനിയന്ത്രണവും പ്രധാനം.
മദ്യപാനവും പുകവലിയും ഇല്ലേയില്ല. അവനവനെ സ്നേഹിക്കുന്നയെന്നതാണ് ബിപാഷക്ക് ഊര്‍ജം നല്കുന്ന മറ്റൊരു ഘടകം.
മെലിഞ്ഞു നീണ്ട സോനം കപൂര്‍ തൊഴിലില്‍ മാത്രമല്ലാ വ്യായാമത്തിലും പിതാവ് അനില്‍ കപൂറിനെയാണ് പിന്തുടരുന്നത്. സോനം ചെയ്യുന്ന ബിക്രം യോഗ ഉദാഹരണം. വളരെ ചൂടുള്ള ഒരു മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്. ചെറുപ്പത്തില്‍ അമിതവണ്ണമുണ്ടായിരുന്ന സോനത്തെ ഈ രൂപത്തിലെത്തിച്ചതിന്റെ മുഖ്യകാരണം ഇത്തരം യോഗയും മറ്റു വ്യായാമങ്ങളുമാണ്.
സൈസ് സീറോ എന്ന വാക്ക് കരീന കപൂറിന് മാത്രം അവകാശപ്പെട്ടതാണ്. ദിവസവം 50-100 സൂര്യനമസ്കാരം ഇവര്‍ ചെയ്യും. കപല്ഭാതീസ് എന്ന യോഗമുറ തടി നിയന്ത്രിച്ചു നിര്‍ത്താനായി കരീന അഭ്യസിക്കുന്നുണ്ട്. സസ്യാഹാരം കഴിയ്ക്കുന്ന ഇവര്‍ ഇഷ്ടമുള്ളതെന്തും പാകത്തിനു കഴിയ്ക്കുക എന്ന പക്ഷക്കാരിയാണ്. സൂപ്പ്, സാലഡ്, തൈര് എന്നിവ കരീനയുടെ പ്രിയ ഭക്ഷണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
