Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഭാവനയെ സുന്ദരിയാക്കും ഡയറ്റ്

ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കുന്ന സ്വഭാവം തനിക്കില്ലെന്ന് ഭാവന സാക്ഷ്യപ്പെടുത്തുന്നു. ഇഷ്ടമുള്ളവ കഴിയ്ക്കും. എന്നാല്‍ നല്ലപോലെ വ്യായാമം ചെയ്യുകയും ചെയ്യും.
ദിവസവും ഒന്നര, രണ്ടു മണിക്കൂര്‍ സമയം ജിമ്മില്‍ ചെലവഴിക്കുന്ന ശീലമുണ്ട് ഭാവനയ്ക്ക്. ഷൂട്ടിംഗ് തിരക്കിലാണെങ്കിലും ജിമ്മുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കാറുണ്ട്. തീരെ നിവൃത്തിയില്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ് വ്യായാമം ഒഴിവാക്കാറ്.
ചക്ക വറുത്തതും പപ്പടവും ഏതൊരു മലയാളിയുടെ പോലെ ഭാവനയുടേയും ഇഷ്ടവിഭവങ്ങള്‍ തന്നെ. പല നാടുകളില്‍ നിന്നും പല തരം ഭക്ഷണങ്ങളും കഴിച്ചിട്ടുണ്ടെങ്കിലും ഉസ്ബക്കിസ്ഥാനില്‍ നിന്നും കഴിച്ച ഭക്ഷണമാണ് ഏറ്റവും നന്നായി തോന്നിയതെന്നും ഭാവന പറയുന്നു. ഇതിന്റെ പേരോര്‍മയില്ല. ചോറും കറിയും പോലുള്ള എന്തോ ഒന്ന്. അതും വെജിറ്റേറിയന്‍.
ഭക്ഷണപ്രിയയാണെങ്കിലും സിനിമയില്‍ വന്ന ശേഷം ചില ഭക്ഷണങ്ങളുടെ കാര്യത്തില്‍ ഈ തൃശൂര്‍കാരി നിയന്ത്രണം വച്ചിട്ടുണ്ട്. പ്രധാനമായും ചോറിന്റെ കാര്യത്തില്‍ തന്നെ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമെ ചോറുണ്ണൂ. ചപ്പാത്തിയാണ് അധികവും കഴിയ്ക്കുന്നത്. മധുരവും വറുത്ത സാധനങ്ങളും കഴിവതും ഒഴിവാക്കുകയും ചെയ്യും.
ബോളിവുഡ് നടിമാരെ ആരാധനയോടെ കാണുന്ന ഭാവനക്ക് പ്രിയങ്ക ചോപ്രയുടെ ശരീരവടിവിനോടാണ് താല്പര്യം. പ്രിയങ്ക, കരീന എന്നവര്‍ സാരിയിലും പാശ്ചാത്യവസ്ത്രങ്ങളിലും ഒരുപോലെ സുന്ദരിമാരാണെന്നും ഭാവന പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
