Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചില ഡയറ്റ് 'കാര്യ'ങ്ങള്
ഡയറ്റെടുത്ത് വണ്ണം കുറയ്ക്കാന്‍ പലര്‍ക്കും അമിത ആവേശമായിരിക്കും. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാന്‍ പലര്‍ക്കും സാധിച്ചെന്നു വരില്ല. ഡയറ്റ് കൃത്യമായി പാലിക്കണമെങ്കില്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

ക്രാഷ് ഡയറ്റ് എടുത്ത് ആരും തടി കുറയ്ക്കാന്‍ ശ്രമിക്കരുത്. കാരണവുമുണ്ട്. പെട്ടെന്ന് തടി കുറയും. എന്നാല്‍ ആരോഗ്യമില്ലാത്ത ഒരു മെലിച്ചിലായിരിക്കും. പെട്ടെന്ന് കൊഴുപ്പു കുറയുന്നതു കൊണ്ട് ചര്‍മം വലിഞ്ഞു തൂങ്ങും. പ്രായക്കൂടുതല്‍ തോന്നിക്കും. നിറം മങ്ങും. സൗന്ദര്യം കളഞ്ഞ് തടി കുറയ്ക്കാന്‍ ആരും ആഗ്രഹിക്കുകയുമില്ല. തടി കുറയാന്‍ സമയമെടുക്കും എന്ന കാര്യം അംഗീകരിക്കുക.
തടി കുറയണമെങ്കില്‍ ജങ്ക് ഫുഡ് ഉപേക്ഷിക്കണം. എന്നാല്‍ ഇത് പെട്ടെന്ന് വേണ്ട. സാവധാനം കുറയ്ക്കുക. കാരണം വറുത്തത് ധാരാളം കഴിച്ചു കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് ഭക്ഷണം കുറച്ചാല്‍ ഇത് അറിയാതെ സ്ട്രെസ് തോത് ഉയര്‍ത്തും. വറുത്തവയുടെ അളവ് കുറയ്ക്കുകയാണ് ഏറ്റവും നല്ല വഴി.
യാതൊരു കാരണവശാലും പ്രാതല്‍ ഉപേക്ഷിക്കരുത്. കാരണം ശരീരത്തിന് ഒരു ദിവസം മുഴുവന്‍ വേണ്ട ഊര്‍ജം ലഭിക്കുന്നത് ഇതില്‍ നിന്നാണ്. വയര്‍ നിറയെ ബ്രേക്ഫാസ്റ്റാകാം. എന്നാല്‍ പോഷകഗുണമുള്ള പലതരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.
ഡയറ്റില്‍ പാനീയങ്ങള്‍ വളരെ ഗുണം ചെയ്യും. ലിക്വിഡ് ഡയറ്റ് എന്നൊരു പ്രത്യേക വിഭാഗം ഡയറ്റ് തന്നെയുണ്ട്. വെള്ളം മാത്രമല്ലാ, ജ്യുസുകള്‍, സൂപ്പ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഏതുതരം ഡയറ്റെടുത്താലും ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കണം.
വ്യായാമവും നല്ല ഡയറ്റിന്റെ ഒരു ഭാഗമാണ്. വ്യായാമമെന്നാല്‍ ജിമ്മില്‍ പോകണമെന്നില്ല. നടക്കുക, ഓടുക, നീന്തുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ഇവയ്ക്ക് പുറമെ കോണിപ്പടികള്‍ കയറിയിറങ്ങുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതുമെല്ലാം വ്യായാമമുറകളില്‍ പെടും.
ഡയറ്റില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗുണം ലഭിക്കും, തീര്‍ച്ച.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
