Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വ്യായാമത്തെ സഹായിക്കും ഭക്ഷണങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാന്‍ പറ്റിയവയാണ്. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍ ബി, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ഏതെങ്കിലും പയര്‍ വര്‍ഗങ്ങള്‍ കഴിച്ചുനോക്കൂ. വ്യായാമം ചെയ്യാനുള്ള കരുത്തു വര്‍ദ്ധിക്കും.
പാസ്തയെ കുട്ടികളുടെ ഭക്ഷണമെന്ന ഗണത്തില്‍ പെടുത്തി തള്ളിക്കളയേണ്ട. വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാന്‍ സാധിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണസാധനമാണിത്. ഗോതമ്പു കൊണ്ടുണ്ടാക്കിയ പാസ്ത ഉപയോഗിക്കണമെന്നു മാത്രം. ഇത് മസിലുകളില്‍ ഗ്ലൈക്കോജന്റെ രൂപത്തില്‍ ഊര്‍ജം സംഭരിച്ചു വയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ദഹിക്കാനുള്ള എളുപ്പത്തിന് വ്യയാമത്തിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഇത് കഴിയ്ക്കണമെന്നു മാത്രം.
വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ് എന്നു പറയാം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ദഹിക്കാനും എളുപ്പം. വ്യായാമത്തിന് മുന്‍പ് ഒരു കപ്പ് ഓട്സാവാം.
വ്യയാമത്തിന് മുന്‍പ് കൊഴുപ്പൊഴിവാക്കണമെന്നു പറയും. എന്നാല്‍ നല്ല കൊഴുപ്പ്, അതായത് മോണോസാച്വറേറ്റഡ് കൊഴുപ്പ് നല്ലതാണ്. ഇത് വ്യായാമത്തിന് ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ബദാം കഴിയ്ക്കുന്നത് നല്ലതാണ്. 12 ബദാം വ്യായാമത്തിന് മുന്‍പു കഴിയ്ക്കാം.
കൊഴുപ്പു കുറഞ്ഞ തൈര് വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ്.
മസിലുകളെ ശക്തിപ്പെടുത്തുന്നതിന് പറ്റിയ ഭക്ഷണമാണ് പഴം. ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളിലുടെ ശക്തിക്ക് വളരെ പ്രധാനം തന്നെ. എല്ലാതരം ഫലവര്‍ഗങ്ങളും വ്യായാമത്തിന് മുന്‍പു കഴിയ്ക്കാവുന്ന ഭക്ഷണം തന്നെ.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
