Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വ്യായാമത്തിന് മുന്‍പ് ഭക്ഷണം

വെറുംവയറ്റില്‍ വ്യായാമം ചെയ്താല്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുമെന്ന ചിന്താഗതിയാണ് ആദ്യം പറഞ്ഞ വിഭാഗത്തെ നയിക്കുന്നത്. എന്നാല്‍ വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. നേരെ മറിച്ച് ദോഷമുണ്ടാക്കുകയും ചെയ്യും.
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ശരീരം തുല്യ അളവില്‍ തന്നെയാണ് കൊഴുപ്പുപയോഗിക്കുന്നത്. വെറുംവയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ മസിലുകല് ഇല്ലാതാകുകയെന്ന ദോഷം കൂടിയുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
വ്യായാമം ചെയ്യുന്നതിന് മുന്‍പ് ലഘുവായ ഭക്ഷണം കഴിയ്ക്കുന്നത് വ്യായാമത്തെ സഹായിക്കും. മസിലുകള്‍ക്ക് ബലം നല്‍കാനും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാതിരിക്കാനും ഈ ശീലം സഹായിക്കും.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും കഴിയ്ക്കേണ്ടത്. കൊഴുപ്പു ദഹിക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ട് ഇവയടങ്ങിയ ഭക്ഷണം കഴിവതും ഉപേക്ഷിക്കുക. മധുരമുള്ള ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇവ രക്തത്തിലെ ഗ്ലൂക്കോസ് തോത് പൊടുന്നനെ ഉയര്‍ത്തും. ഇത് വ്യായാമം ചെയ്യാനുള്ള ഊര്‍ജത്തെ തളര്‍ത്തുകയും ചെയ്യും.
വ്യായാമം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി അരലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണം. വ്യായാമത്തിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന വെള്ളത്തിന് പകരമായിട്ടാണിത്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
