Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഫ്രഞ്ച് സ്ത്രീകളും ഡയറ്റും

ഇവരുടെ ഭക്ഷണക്രമം നോക്കിയാല്‍ കൊഴുപ്പുള്ള സാധനങ്ങള്‍ ഇവര്‍ കഴിയ്ക്കുന്നുണെന്നു വേണം പറയാന്‍. ഒരു കഷ്ണം ചീസെങ്കിലുമില്ലാതെ ഇവര്‍ ഭക്ഷണം കഴിയ്ക്കില്ലെന്നതാണ് പരമാര്‍ത്ഥം. ഫ്രഞ്ച് സംസ്കാരത്തിന്റെ തന്നെ പ്രത്യേകതയായ വൈനടിക്കും ഒരു കുറവുമില്ല. എന്നിട്ടും ഇവര്‍ മെലിഞ്ഞിരിക്കുന്നതെങ്ങനെയെന്നല്ലേ,
ഇവര്‍ എല്ലാ ഭക്ഷണവും കഴിയ്ക്കുമെങ്കിലും കഴിയ്ക്കുന്നതിന്റെ അളവ് പ്രധാനം. ചീസിന്റെ കാര്യം തന്നെ പറഞ്ഞില്ലേ. ഒരു കഷ്ണം ചീസിനേക്കാള്‍ കൂടുതല്‍ ഇവര്‍ ഒരു നേരത്തും കഴിയ്ക്കില്ല. ഏതു ഭക്ഷണമാണെങ്കിലും ചെറിയ അളവില്‍ കഴിച്ചാല്‍ കുഴപ്പമില്ലെന്ന കാര്യം എല്ലാ ഡയറ്റീഷ്യന്മാരും അംഗീകരിച്ചിട്ടുള്ളതുമാണ്.
ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണവും ഉയര്‍ന്ന നിലവാരമുള്ളതാണ്. കൊഴുപ്പു കഴിയ്ക്കുമെങ്കിലും ഒരിക്കലും ട്രാന്‍സ്ഫാറ്റടങ്ങിയ കൊഴുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തില്ല.
ഇവരുടെ ഡയറ്റിന് മറ്റൊരു വശം കൂടിയുണ്ട്. പലരും ഡയറ്റിന്റെ പേരില്‍ ഇഷ്ടഭക്ഷണം പാടെ ഉപേക്ഷിക്കും. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഈ നിയന്ത്രണച്ചരട് ഒരു ദിവസം അഴിഞ്ഞു വീഴുക തന്നെ ചെയ്യും. ഇതോടെ അകറ്റി നിര്‍ത്തിയ ഭക്ഷണം ആര്‍ത്തിയോടെ വിഴുങ്ങും. പോയ തടി ഇരട്ടിവേഗത്തില്‍ തിരിച്ചെത്തും. ഫ്രഞ്ചുകാര്‍ പൊതുവെ ഇഷ്ടഭക്ഷണം അകറ്റിനിര്‍ത്തുന്ന കൂട്ടത്തിലല്ല. ഇഷ്ടമുള്ളത് കുറഞ്ഞ അളവില്‍ കഴിച്ചാല്‍ ഈ പ്രശ്നമൊന്നുമില്ല്.
ധാരാളം നടക്കുന്ന ശീലവും ഫ്രഞ്ചുകാര്ക്കുണ്ടത്രെ. ഇത് നല്ലൊരു വ്യായാമമാണ്. എവിടെയെങ്കിലും കൊഴുപ്പുണ്ടെങ്കില്‍ ഇത് പൂര്‍ണമായും പോയിക്കിട്ടും.
ഇത്തരം കാര്യങ്ങള്‍ പാലിച്ചു നോക്കൂ. ഫ്രഞ്ചുകാരുടെ ശരീരം കണ്ട് കുശുമ്പിക്കേണ്ടി വരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
