Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ഡയറ്റില്‍ ഭക്ഷണം കഴിക്കാതിരിക്കരുത്

ഭക്ഷണം കുറയ്ക്കുകയല്ലാ, ഡയറ്റു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്യം മനസിലാക്കുക. കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതും അതേസമയം പ്രോട്ടീനുകള്‍ കൂടുതലുള്ളതുമായ ഭക്ഷണം കഴിയ്ക്കണം. അരി പോലുള്ള ധാന്യങ്ങള്‍ കുറച്ച് കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. ദഹനത്തിന് ബുദ്ധിമുട്ടുള്ളതും അനാരോഗ്യകരവുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. സ്നാക്സിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യകരമായ, എണ്ണയൊഴിവാക്കിയ സ്നാക്സുകള്‍ മാത്രം മതി.
നല്ല ഡയറ്റില്‍ ഭക്ഷണം ഒഴിവാക്കുന്ന പ്രശ്നമേ വരുന്നില്ല. ഒരുമിച്ചു നാലുനേരം കഴിയ്ക്കുന്നതിന് പകരം കുറേശെയായി ഇടനേരങ്ങളില്‍ കഴിയ്ക്കണം. ദഹനത്തിന് എളുപ്പം. അമിതമായി കഴിയ്്ക്കാനും തോന്നില്ല. കാരണം ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ട് വിശപ്പു കുറയും. ശരിയായി കഴിയ്ക്കുന്നതിലാണ് നല്ല ഡയറ്റിന്റെ ഗുണം.
കഴിയ്ക്കുന്ന രീതിയും ഡയറ്റില്‍ പ്രധാനം. ഭക്ഷണം നല്ലപോലെ ചവച്ചരച്ചു വേണം കഴിയ്ക്കുവാന്‍. തിടുക്കമരുത്. കുറേശെയായി നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കണം.
എത്ര നിയന്ത്രിച്ചാലും ഇഷ്ടമുള്ള ചില ജങ്ക് ഫുഡ് കഴിയ്ക്കുവാന്‍ താല്പര്യം തോന്നുന്നത് സ്വാഭാവികം. ഇത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡയറ്റിന്റെ നിയമങ്ങളില്‍ പറയുന്നില്ല. ഇഷ്ടമുള്ള ഇത്തരം സാധനങ്ങള്‍ വളരെക്കുറച്ച് വല്ലപ്പോഴുമാകാം.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
