Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മനസിനെ തളര്‍ത്തും, വിഷാദത്തിലേക്ക് തള്ളിവിടും; നിങ്ങളുടെ ഈ ശീലങ്ങള്‍ ഉടന്‍ മാറ്റൂ
സ്വന്തം സന്തോഷത്തിനായി സമയം ചെലവഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പലര്‍ക്കും. നമ്മുടെ ദൈനംദിന ശീലങ്ങളാണ് നമ്മുടെ മാനസികാരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. തെറ്റായ ശീലങ്ങള്‍ ശരീരത്തെയും മാനസികാരോഗ്യത്തെയും നശിപ്പിക്കുന്നു. ഇക്കാരണത്താല്‍ ആളുകള്‍ക്ക് സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
നിങ്ങള്‍ മാനസികമായി എത്ര ശക്തനാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മാനസിക ശക്തി എന്നത് ഒരു വ്യക്തിക്ക് സമ്മര്‍ദ്ദങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെ എത്രത്തോളം സഹിഷ്ണുതയോടെയും ആത്മവിശ്വാസത്തോടെയും നേരിടാന്‍ സാധിക്കുമെന്നതിന്റെ അളവുകോലാണ്. എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍, ജീവിതശൈലിയിലെ ചില തെറ്റുകള്‍ എന്നിവ നിങ്ങള്‍ ശ്രദ്ധിക്കാതെ തന്നെ നിങ്ങളുടെ മാനസിക ശക്തിയെ ദോഷകരമായി ബാധിച്ചേക്കാം. നിങ്ങളെ മാനസികമായി ദുര്‍ബലമാക്കുന്ന ചില ശീലങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എപ്പോഴും ജോലി എന്ന ചിന്ത
ദിവസം മുഴുവന്‍ ജോലിത്തിരക്കില്‍ മുഴുകി മാനസികോല്ലാസത്തിനായി സമയം കണ്ടെത്താന്‍ കഴിയാതെ വലയുന്നവര്‍ ഇന്നത്തെക്കാലത്ത് ധാരാളമുണ്ട്. ഇത് ജോലിയോടുള്ള സത്യസന്ധതയാകാം, എന്നാല്‍ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കും. അതുകൊണ്ട് നിങ്ങളുടെ തിരക്കേറിയ ദിനചര്യയില്‍ നിന്ന് ദിവസവും നിങ്ങള്‍ക്കായി അല്പം സമയം കണ്ടെത്താന്‍ ശ്രമിക്കുക.
കുറച്ച് മാത്രം ഉറങ്ങുന്നത്
ഇന്നത്തെക്കാലത്ത് മൊബൈല്‍ ഉപയോഗത്തിലൂടെയും മറ്റും ആളുകള്‍ രാത്രിയില്‍ കുറച്ച് സമയം മാത്രമേ ഉറങ്ങാറുള്ളൂ. ഉറങ്ങുന്ന സമയം പോലും മിക്കവരും ശ്രദ്ധിക്കാറില്ല. പലപ്പോഴും ആളുകള്‍ 4 മുതല്‍ 5 മണിക്കൂര്‍ വരെ മാത്രമേ ഉറങ്ങുന്നുള്ളൂ. ഈ ശീലം നിങ്ങളെ മാനസികമായി തളര്‍ത്തും. അതിനാല്‍ രാത്രി കൃത്യസമയത്ത് ഉറങ്ങുക. കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങാന്‍ ശ്രദ്ധിക്കുക.
വ്യായാമം ചെയ്യാതിരിക്കുന്നത്
വ്യായാമം ചെയ്യാത്തത് നിങ്ങളെ മാനസികമായി ദുര്‍ബലരാക്കും. കാരണം നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ ദിവസവും അല്പനേരം വ്യായാമത്തിനായി മാറ്റി വയ്ക്കണം.
അമിതമായ ചിന്ത
ചിലര്‍ അമിതമായ ചിന്തയില്‍ മുഴുകി സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഭാവി ജീവിതത്തെക്കുറിച്ചും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചുമെല്ലാം അനാവശ്യമായി കാടുകയറി ചിന്തിക്കുന്നു. ദീര്‍ഘനേരം ചിന്തിച്ച് സ്വയം സമ്മര്‍ദ്ദത്തില്‍ തുടരുന്നു. ഈ ശീലം നിങ്ങളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും. ഇത് നിങ്ങളെ വിഷാദരോഗത്തിനും ഇരയാക്കിയേക്കാം.
ആത്മവിശ്വാസക്കുറവ്
മാനസികമായി ദുര്‍ബലരായ ആളുകള്‍ക്ക് ആത്മവിശ്വാസം വളരെ കുറവാണ്. ഏത് ജോലിയും ചെയ്യാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായി തോന്നുന്നു. സ്വന്തം കഴിവുകളെ സംശയിക്കാന്‍ തുടങ്ങുന്നു. ഇത്തരക്കാര്‍ക്ക് പുതിയൊരു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.
എപ്പോഴും നെഗറ്റീവ് ചിന്തകള്‍
നിങ്ങളുടെ ജീവിതത്തില്‍ എവിടെനിന്നു വേണമെങ്കിലും നെഗറ്റീവ് ചിന്ത കടന്നുവരാം. എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ മനസില്‍ നെഗറ്റീവ് ചിന്ത മാത്രം വരുന്നത് നിങ്ങളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഒരു ശീലമാണ്. ഇതിലൂടെ നിങ്ങളുടെ ഭയവും ഉത്കണ്ഠയും ഉണരുകയും മനസ്സ് തളരുകയും ചെയ്യുന്നു.
വ്യക്തിബന്ധങ്ങള്‍ക്ക് സമയം കണ്ടെത്താതിരിക്കല്
ഇന്നത്തെക്കാലത്ത് പലരും വ്യക്തിബന്ധങ്ങള്‍ക്ക് അധികം വിലകൊടുക്കാറില്ല. ചില ആളുകള്‍ ആവശ്യത്തിലധികം വിനോദങ്ങളില്‍ മുഴുകുന്നു. അവര്‍ ദിവസവും കറങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല. നിങ്ങളുടെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇടപഴകാതെയുള്ള ജീവിതം നിങ്ങളെ ഒറ്റപ്പെടുത്തിയേക്കാം. പ്രചോദനം ഇല്ലായ്മ, ക്ഷീണം, അല്ലെങ്കില്‍ ആരെയും ആശ്രയിക്കാന്‍ കഴിയാത്ത ഒരു തോന്നല്‍ എന്നിവയിലേക്ക് അത് നിങ്ങളെ നയിച്ചേക്കാം.
മറ്റുള്ളവര്‍ എന്ത് കരുതുമെന്നുള്ള ചിന്ത
നിങ്ങള്‍ മറ്റുള്ളവരുടെ അംഗീകാരം തേടുന്നുണ്ടോ? നിങ്ങള്‍ സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ? എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ നിങ്ങളെ വൈകാരികമായി ദുര്ബലരാക്കിയേക്കാം. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ ജീവിക്കുമ്പോള്‍, നിങ്ങളുടെ സ്വന്തം ജീവിതത്തെയും അഭിലാഷങ്ങളെയുമാണ് നിങ്ങള്‍ ത്യജിക്കുന്നത്. അതുപോലെ, നിങ്ങള്‍ നിരന്തരം മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ എപ്പോഴും അസന്തുഷ്ടനുമായിരിക്കും. അതിനാല്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്നുള്ള ചിന്ത വിട്ട് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications