Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തടിച്ചി, തടിയന് പരിഹാസം കേട്ട് മടുത്തോ? മറുപടി കൊടുക്കാം: തടിയൊതുക്കാന്‍ ഈ പാനീയങ്ങള്‍
അമിതവണ്ണം എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വരെ പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും പലപ്പോഴും നിങ്ങള്‍ പ്രതിസന്ധിയിലാവുന്നത് തടി കൂടുതലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അമിതവണ്ണമെന്ന പ്രശ്നത്തെ പ്രതിരോധിക്കാന്‍ നാം അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചിലര്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് വരെ ഇനി തടിയെ പേടിക്കാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.
ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. പലപ്പോഴും അതില്‍ ഒന്നാണ് ഡിറ്റോക്സ് വാട്ടര്‍. നമ്മുടെ ചുറ്റും ലഭ്യമായ ഇത്തരം പാനീയങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനും തടിക്കും എല്ലാം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് വേണ്ടി സഹായിക്കുന്ന പാനീയം എന്തൊക്കെയെന്ന് നോക്കാം.

പുതിന, നാരങ്ങ ഡിറ്റോക്സ് വാട്ടര്‍
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ കോംമ്പിനേഷന്‍. ഇത് ശരീരത്തിനെ തണുപ്പിക്കുന്നതോടൊപ്പം തന്നെ ദഹനാരോഗ്യത്തിനും സഹായിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു പിടി പുതിനയിലയം നാരങ്ങയം കഷ്ണങ്ങളാക്കി മുറിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കുടിക്കാവുന്നതാണ്. ഇത് തടി കുറക്കുന്ന ഒരു കിടിലന്‍ പാനീയമാണ്.
കുക്കുമ്പര്‍ ആന്‍ഡ് മിന്റ് ഡിറ്റോക്സ് വാട്ടര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുക്കുമ്പര്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ജലാംശം ധാരാളം അടങ്ങിയതാണ് കുക്കുമ്പര്‍. ഇത് പുതിനയുമായി ചേര്‍ന്ന് മിക്സ് ചെയ്യുമ്പോള്‍ ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പുതിനയിലയില്‍ കുക്കുമ്പറിന്റെ കഷ്ണങ്ങളും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു രാത്രി മുഴുവന്‍ വെക്കാവുന്നതാണ്. നല്ലൊരു ഡിറ്റോക്സ് വാട്ടറാണ് ഇത്.
ഇഞ്ചി, നാരങ്ങ ഡിറ്റോക്സ് വെള്ളം
ആയുര്‍വേദത്തില്‍ ഇഞ്ചിയുടെ ആരോഗ്യ ഗുണം എത്രത്തോളമെന്ന് നമുക്കറിയാം. ഇത് മികച്ച ദഹനത്തിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ വീക്കം കുറക്കുന്നതോടൊപ്പം തനനെ ഇത് അമിതവണ്ണത്തേയും പ്രതിരോധിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇഞ്ചി കഷ്ണങ്ങളും കുറച്ച് നാരങ്ങ കഷ്ണങ്ങളും മിക്സ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിക്കാവുന്നതാണ്.
ആപ്പിളും കറുവപ്പട്ട ഡിറ്റോക്സ് വെള്ളവും
ആപ്പിളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതേസമയം കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു വസ്തുവാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ആപ്പിള്‍ മുറിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അതിലേക്ക് ഒരു കറുവപ്പട്ട ചേര്‍ക്കാം. രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരു രാത്രിക്ക് ശേഷം ഉപയോഗിക്കാം.
ഓറഞ്ച്, പുതിന ഡിറ്റോക്സ് വെള്ളം
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതില്‍ ചേര്‍ക്കുന്ന പുതിന ഒരു ഉന്മേഷം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു ഓറഞ്ച് മുറിച്ച് അതിലേക്ക് ഒരു പിടി പുതിനയിലയും ഒരു ലിറ്റര്‍ വെള്ളവും മിക്സ് ചെയ്ത് കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് കുതിര്‍ത്ത് വെക്കാവുന്നതാണ്. എന്നിട്ട് കുടിക്കാം.
ഗുണങ്ങള്‍
ഡിറ്റോക്സ് വെള്ളം തയ്യാറാക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറക്കുന്നതോടൊപ്പം തന്നെ വായക്ക് നല്ല രുചിയും നല്കുന്നു. ദിനവും ഇത് കുടിക്കുന്നത് ആരോഗ്യത്തിന് വരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും മുകളില്‍ പറഞ്ഞ ഡിറ്റോക്സ് വാട്ടറുകള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
