Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
വ്യായാമത്തിനിടയില്‍ ക്ഷീണവും ദാഹവും തളര്‍ച്ചയും: ലക്ഷണങ്ങളൊന്നും നിസ്സാരമല്ല
വ്യായാമം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് എന്ന് നമുക്കറിയാം. പലപ്പോഴും സ്ഥിരമായി നാം ചെയ്യുന്ന വ്യായാമം തന്നെയായിരിക്കും നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യവും. എന്നാല്‍ ചിലര്‍ക്കെങ്കിലും വ്യായാമം ചെയ്യുമ്പോള്‍ ചില അസ്വസ്ഥതകള്‍ വിട്ടുമാറാതെ നില്ക്കുന്നോ? എന്നാല്‍ അതിന് പിന്നില്‍ ചില അനാരോഗ്യകരമായ കാരണങ്ങള്‍ കൂടിയുണ്ട്. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നതോടൊപ്പം തന്നെ ആ സമയം ശരീരം കാണിക്കുന്ന ചില അനാരോഗ്യകരമായ ലക്ഷണങ്ങളെക്കുറിച്ചും നമ്മള് ബോധവാന്മാരായിരിക്കണം.
പ്രത്യേകിച്ച് കഠിനമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ചില അസ്വസ്ഥതകള്‍ പലരും നിസ്സാരമാക്കുന്നു. ഇത് അമിതമായി വിയര്‍ക്കുന്നതിനും അത് വഴി ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ഉള്ള സാധ്യതകളെ സൂചിപ്പിക്കുന്നു. പലപ്പോഴും വ്യായാമത്തിന് മുന്‍പായി ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ശരീരം ആവശ്യപ്പെടുന്ന തരത്തില്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പല ഘട്ടങ്ങളിലും ശരീരം നല്കുന്ന സൂചനകളെ അവഗണിച്ച് വ്യായാമം തുടരുന്നവര്‍ക്ക് പലപ്പോഴും അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. വ്യായാമത്തിന്റെ സമയത്ത് നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. നിര്‍ജ്ജലീകരണം ശരീരത്തില്‍ കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

അമിതമായ ദാഹം
നിങ്ങള്‍ക്ക് അമിതമായ ദാഹം ട്രെഡ്മില്ലില് ദീര്‍ഘനേരം നടക്കുമ്പോള്‍ തോന്നുന്നത് സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ ഈ അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ടത് എപ്പോഴും ശരീരത്തില്‍ ജലാംശം കുറവാണ് എന്നതാണ്. അത് കൂടാതെ തൊണ്ടയും വായയും അമിതമായി വരണ്ട അവസ്ഥയാണെങ്കില്‍ ഉടന്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ കഠിനമായി വ്യായാനം നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല വിശ്രമിച്ചതിന് ശേഷം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരം ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.
പേശീവലിവ്
ജിമ്മില്‍ വ്യായാമം ചെയ്യുമ്പോള്‍ മസില് പെയിന്‍ വളരെ സാധാരണമായി ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ജലാംശത്തിന്റെ കുറവ് ശരീരത്തില്‍ ഉണ്ട് എന്ന് സൂചിപ്പിക്കുമ്പോഴാണ് പലപ്പോഴും ഇത്തരത്തില്‍ പേശികളില്‍ ഉണ്ടാവുന്ന വേദനയും വ്യായാമവും. ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ വ്യായാമം നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ പരിക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തും. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

തലവേദന
വ്യായാമം ചെയ്യുമ്പോള്‍ തലവേദന സ്ഥിരമാണെങ്കില്‍ അതിന് പിന്നില്‍ പലപ്പോഴും സൂചിപ്പിക്കുന്നത് നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ട് എന്നതാണ്. അത് മാത്രമല്ല ജിമ്മില്‍ സ്ഥിരമായി വ്യായാമത്തിനിടയില്‍ നിങ്ങളില്‍ തലവേദന സ്ഥിരമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. അത് ഒരിക്കലും നിസ്സാരമായി കണക്കാക്കേണ്ട ഒരു ലക്ഷണമല്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വ്യായാമം തുടരാതെ ഉടന്‍ നിര്‍ത്തി വിശ്രമിക്കേണ്ടതാണ്. ഇത് ജിമ്മില്‍ മാത്രമല്ല അല്ലാതെ വ്യായാമം ചെയ്യുമ്പോഴും നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.
മൊത്തത്തിലുള്ള ശാരീരിക അസ്വസ്ഥത
നിങ്ങളില്‍ വ്യായാമത്തിനിടയില്‍ മൊത്തത്തില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ നെഞ്ചിടിപ്പ്, തലകറക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വ്യായാമം ചെയ്യുന്നതിനിടെ ഉണ്ടാകുകയാണെങ്കില്‍ അതിനെ ഒരിക്കലും നിസ്സാരമാക്കരുത്. ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അനുയോജ്യമായ പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. വ്യായാമത്തിനിടെ ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രധാനമായും സംഭവിക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ഗൗരവത്തോടെ കണക്കാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications