Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലേ, ഈ വേദനകള്‍ നിസ്സാരമാക്കരുത്, അപകടം തൊട്ടടുത്തുണ്ട്
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം അനിവാര്യമാണ്. പലപ്പോഴും ശരീരത്തിന് ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് കാരണമാകുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് 8-12 ഗ്ലാസ്സ് വെള്ളം വരെ കുടിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കും. നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ ശരീരത്തിലെ ഈ ഭാഗത്ത് വേദന വര്‍ദ്ധിക്കുന്നു.
അതുകൊണ്ട് തന്നെയാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ബന്ധമായും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനാണ് ഇത് വഴി വെക്കുന്നത്. എന്നാല്‍ അതിനായി എന്തൊക്കെ ശ്രദ്ധിക്കണം, ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. നിര്‍ജ്ജലീകരണം പലപ്പോഴും ശരീരത്തിന്റെ പല ഭാഗങ്ങളിലു വേദനയുണ്ടാക്കുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പേശികളിലും സന്ധികളിലും
നിങ്ങളുടെ പേശികളിലും സന്ധികളിലും വേദന വര്‍ദ്ധിക്കുന്നതിന് പിന്നില്‍ പലപ്പോഴും ശരീരത്തിലുള്ള നിര്‍ജ്ജലീകരണമായിരിക്കും. ഇത് സന്ധിവേദനയും പേശിവേദനയും വര്‍ദ്ധിപ്പിക്കുന്നതിനും കൂടാതെ രോഗാവസ്ഥ മാറാതെ നില്ക്കുന്നതിനും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ കൃത്യമായ ജലാംശം ശരീരത്തിന് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് പരിക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും അത് വഴി പ്രശ്നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.
വയറു വേദനക്ക് കാരണമാകും
നിങ്ങളില്‍ നിര്‍ജ്ജലീകരണം വളരെ കൂടുതലായി ഗുരുതരമായ അവസ്ഥയുണ്ടാക്കുകയാണെങ്കില് അതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായി വയറു വേദനയെ കണക്കാക്കാവുന്നതാണ്. അത് മാത്രമല്ല ഇത് നിങ്ങളില്‍ കിഡ്നി സ്റ്റോണ്‍ സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി വയറു വേദന ഇരട്ടിയാവുന്നു. അത് മാത്രമല്ല ഇത് നിങ്ങളില്‍ തലവേദന പോലുള്ള അവസ്ഥകളും അത് കൂടാതെ സന്ധികളില്‍ ഇടക്കിടെ വേദനയും ഉണ്ടാവുന്നു. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തേയും ഇത് വളരെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

നട്ടെല്ലിന്റെ അനാരോഗ്യവും വേദനയും
നട്ടെല്ലിന്റെ ആരോഗ്യവും വേദനയും പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ശരീരത്തിലെ ജലാംശം. എന്നാല്‍ ഇത് ആവശ്യത്തിന് ഇല്ലെങ്കില്‍ അത് നിങ്ങളുടെ നടുവേദനക്കും കാരണമാകുന്നു. കൂടാതെ നട്ടെല്ലിലെ കശേരുക്കള്‍ക്കിടയില്‍ ഡിസ്കുകള്‍ക്ക് പലപ്പോഴും ജലാംശം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ അത് പലപ്പോഴും പേശികള്‍, ലിഗമെന്റുകള്‍, ടെന്‍ഡോണുകള്‍ എന്നിവയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളമില്ലാത്തത് കാരണമാകുന്നു. ഇത് നട്ടെല്ലിന്റെ വഴക്കത്തെ ബാധിക്കുകയും അതികഠിനമായ വേദനയുണ്ടാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ദിവസവും രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഒരു വ്യക്തി ദിനവും 12 ഗ്ലാസ്സ് വെള്ളമെങ്കിലും സാധാരണ അവസ്ഥയില്‍ കുടിക്കേണ്ടതാണ്. എന്നാല്‍ വെയിലത്ത് ജോലി ചെയ്യുന്നവരും കഠിനമായ ജോലി ചെയ്യുന്നവരും ഇതില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും അധികം സഹായിക്കുന്നതാണ് വെള്ളം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും വൃക്കകള്‍ക്കും കരളിനും ആരോഗ്യം നല്‍കുന്നതിനും വെള്ളം സഹായിക്കുന്നു. വെള്ളത്തിനൊപ്പം ഇളനീര് ജ്യൂസ്, ലസ്സി, മോര്സ സംഭാരം എന്നിവയും കുടിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തെ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications