Latest Updates
-
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍
പ്രായം 37 എങ്കിലും കണ്ടാല്‍ 25ന്റെ ആരോഗ്യം; ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് രഹസ്യം
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളിലൊരാളാണ് ദീപിക പദുകോണ്‍. സമീപകാലത്തെ ഏറ്റവും മികച്ച സ്വീകാര്യത നേടിയ ചില ചിത്രങ്ങളിലെ ഓണ്‍-സ്‌ക്രീന്‍ പ്രകടനത്തിലൂടെ നടിയുടെ ആരാധകര്‍ വര്‍ധിച്ചിട്ടുണ്ട്. ബോളിവുഡ് ബ്ലോക്ക്ബസ്റ്ററായ പത്താനിലും ദീപിക മികച്ചൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ ഡയറ്റിന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിലും ദീപിക വിട്ടുവീഴ്ച ചെയ്യാറില്ല.
ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഏവര്‍ക്കും പ്രചോദനമാണ് അവര്‍. തന്റെ കഠിനമായ വ്യായാമ മുറകള്‍ ഇടയ്ക്കിടെ താരം സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താനായി കര്‍ശനമായ ഭക്ഷണക്രമം പാലിക്കുന്നതും പതിവായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ദീപിക ശ്രദ്ധിക്കാറുണ്ട്. ദീപികയുടേതുപോലെയുള്ള ശരീരം സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് ഡയറ്റ് ടിപ്‌സ് പങ്കുവയ്ക്കുന്നു.

ദീപികയുടെ ഡയറ്റ് പ്ലാന്‍
പ്രഭാതഭക്ഷണത്തിന്, കൊഴുപ്പ് കുറഞ്ഞ പാലും രണ്ട് മുട്ടയും അല്ലെങ്കില്‍ ഇഡ്ലി അല്ലെങ്കില്‍ ദോശ പോലുള്ള ഏതെങ്കിലും ദക്ഷിണേന്ത്യന്‍ വിഭവവും കഴിക്കാന്‍ ദീപിക ഇഷ്ടപ്പെടുന്നു. ഉച്ചഭക്ഷണത്തിന് മുമ്പ്, അവള്‍ ഒരു ബൗള്‍ പഴങ്ങള്‍ കഴിക്കുന്നു. തുടര്‍ന്ന് 2 ചപ്പാത്തി, മത്സ്യം, പച്ചക്കറികള്‍ എന്നിവ ഉച്ചഭക്ഷണത്തില്‍ കഴിക്കുന്നു. വിശന്നിരിക്കാന്‍ ദീപിക ഇഷ്ടപ്പെടാത്തതിനാല്‍, വൈകുന്നേരം ലഘുഭക്ഷണമായി പരിപ്പും ഫില്‍ട്ടര്‍ ചെയ്ത കാപ്പിയും അവള്‍ കഴിക്കുന്നു. അത്താഴത്തിന് ദീപിക ചപ്പാത്തിയും പച്ചക്കറികളും ഫ്രഷ് സാലഡും ഉള്‍പ്പെടുത്തുന്നു. ഓരോ രണ്ട് മണിക്കൂറിന് ശേഷവും ഫ്രഷ് ജ്യൂസോ തേങ്ങാവെള്ളമോ സ്മൂത്തികളോ കുടിക്കാനും ദീപിക ശ്രദ്ധിക്കുന്നു. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നതും ദീപികയ്ക്ക് ഇഷ്ടമാണ്.

ഭക്ഷണത്തെക്കുറിച്ച് ദീപിക പറയുന്നത്
* നിങ്ങളുടെ വയര്‍ നിറയാന്‍ വേണ്ടത്ര കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കരുത്.
* പട്ടിണി കിടക്കരുത്.
* ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക.
* ജങ്ക് ഫുഡ് ഒഴിവാക്കുക
* മൂന്ന് വലിയ ഭക്ഷണത്തിന് പകരം ദിവസം മുഴുവന്‍ ചെറിയ ഭക്ഷണങ്ങളായി കഴിക്കുക.
* കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, രാത്രിയില്‍ സസ്യാഹാരം ഒഴിവാക്കുക.
* പുതിയതും ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണങ്ങള്‍ കഴിക്കുക
* വൃത്തിയായി ഭക്ഷണം കഴിക്കുക, എല്ലാ സമയത്തും ജലാംശം നിലനിര്‍ത്തുക.

ദീപികയുടെ ഫിറ്റ്‌നസ് ടിപ്‌സ്
തന്റെ ശരീരം പ്രവര്‍ത്തനക്ഷമമായും സജീവമായും നിലനിര്‍ത്തുന്നതിന് ദീപിക ദൈനംദിന വ്യായാമങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. തന്റെ പേഴ്‌സണല്‍ ട്രെയിനറായ യാസ്മിന്‍ കറാച്ചിവാലയുടെ മാര്‍ഗനിര്‍ദേശപ്രകാരം, പൈലേറ്റ്‌സിനൊപ്പം നാലോ അഞ്ചോ സെറ്റ് സ്‌ട്രെച്ചിംഗ് വ്യായാമങ്ങളുംം ഫ്രീഹാന്‍ഡ് വെയ്റ്റുകളും ചെയ്യാന്‍ താരം ഇഷ്ടപ്പെടുന്നു. യോഗയിലൂടെ തന്റെ ദിവസം ആരംഭിക്കുകയും എല്ലാ ദിവസവും ധ്യാനിക്കുകയും ചെയ്യുന്നു. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ നടക്കാന്‍ പോകുന്നു.

ദീപികയുടെ വ്യായാമങ്ങള്‍
ദീപിക പറയുന്നു - ഞാന്‍ ധാരാളം ഫ്രീഹാന്‍ഡ് വെയ്റ്റുകളും നാലോ അഞ്ചോ സെറ്റ് സ്ട്രെച്ചിംഗ് എക്സര്‍സൈസുകളും ചെയ്യാറുണ്ട്. പൈലേറ്റ്സ് അല്ലെങ്കില്‍ സ്‌ട്രെച്ചിംഗ് എന്നിവയും ചെയ്യുന്നു. പരമ്പരാഗത ജിം വ്യായാമങ്ങള്‍ ചെയ്യാറില്ല. ഞാന്‍ കഴിയുന്നത്ര തവണ വ്യായാമം ചെയ്യാന്‍ ശ്രമിക്കാറുണ്ട്, പക്ഷേ യാത്ര ചെയ്യുമ്പോഴോ ഷൂട്ടിംഗ് നടക്കുമ്പോഴോ അത് ഒഴിവാക്കാറുണ്ട്. യാത്രയിലൊഴികെ അപൂര്‍വമായേ വ്യായാമം ഒഴിവാക്കാറുള്ളൂ. എന്നിരുന്നാലും എല്ലാ ദിവസവും ധ്യാനത്തിനായി സമയം ചെലവഴിക്കുന്നു. യോഗയും സ്‌ട്രെച്ചിംഗ് വ്യായാമങ്ങളും ചെയ്താണ് ദിവസം ആരംഭിക്കുന്നത്. ഇത് മനസ്സും ശരീരവും ശാന്തമാക്കാന്‍ സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നു.

ദീപിക പദുകോണിന്റെ സൗന്ദര്യ രഹസ്യം
വെള്ളം നിങ്ങളുടെ ചര്‍മ്മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുകയും സ്വാഭാവികമായും തിളക്കമുള്ളതാക്കുകയും ചെയ്യുന്നതിനാല്‍ ദീപിക എപ്പോഴും ധാരാളം വെള്ളം കുടിക്കുന്നു. ദീപിത കിടക്കുന്നതിനു മുമ്പ് മേക്കപ്പ് നീക്കം ചെയ്യുകയും ദിവസവും ഹൈഡ്രേറ്റിംഗ് മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുകയും ചെയ്യുന്നു. മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ മുടിയില്‍ വെളിച്ചെണ്ണ പുരട്ടുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ദീപിക കുളിക്കുമ്പോള്‍ പ്രകൃതിദത്തമായ ലൂഫ ഉപയോഗിക്കുന്നു. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പ്രതിഫലിപ്പിക്കുന്നു, അതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക എന്നാണ് ദീപിക വിശ്വസിക്കുന്നത്. അതിനാല്‍ അവള്‍ എല്ലായ്‌പ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉറച്ചുനില്‍ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












